ലക്നോ: ഉത്തർപ്രദേശിലെ ലക്നോയിൽ ചികിത്സയിലിരുന്ന വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി ഡോക്ടർ പീഡിപ്പിച്ചെന്നു പരാതി. സംഭവുമായി ബന്ധപ്പെട്ട് ലക്നോ തേജസ് ആശുപത്രിയിലെ വിജയ് ഗിരിയെന്ന ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം വിവാദമായതോടെ ആശുപത്രി പൂട്ടി സീൽചെയ്യാൻ ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ ബ്രജേഷ് പാഠക് ഉത്തരവിട്ടു. മേയ് 18-നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചികിത്സയുടെ ഭാഗമായി മയക്കികിടത്തിയ ശേഷം വിജയ് ഗിരി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.
കുറ്റാരോപിതനായ ഡോക്ടർക്കെതിരേ കർശനനടപടി സ്വീകരിക്കാൻ ഉത്തരവിട്ടെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പാഠക് പറഞ്ഞു.
Tags : Lucknow Doctor arrested molesting patient treatment