തിരുവനന്തപുരം: പീഡനക്കേസിൽ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഏഴ് വർഷം കഠിന തടവ്. മുട്ടത്തറ സ്വദേശി ജയകുമാറിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചത്.
2025 ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വഴിയിലൂടെ തനിച്ചു നടന്നുപോയ കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
2012 മേയിൽ ഇയാൾ മാനസികനില തകർന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ഏഴ് വർഷം ശിക്ഷ അനുഭവിച്ചിരുന്നു. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് 15കാരനെ പീഡിപ്പിച്ചത്.