Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NitinGadkari

ഇ20 ​ഇ​ന്ധ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം: തെ​ഹ്സീ​ൻ പൂ​നാ​വാ​ല​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് പൂ​ട്ടി; ഗ​ഡ്ക​രി​ക്ക് വെ​ല്ലു​വി​ളി​യു​മാ​യി ടീം ​ഭാ​ര​ത്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ ഇ20 ​പെ​ട്രോ​ൾ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ള്ള 'ടീം ​ഭാ​ര​ത്' സം​ഘ​ട​ന​യു​ടെ നേ​താ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ തെ​ഹ്സീ​ൻ പൂ​നാ​വാ​ല​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് റ​ദ്ദാ​ക്കി. കേ​ന്ദ്ര സ​ർ​ക്കാ​റി​നും ഇ20 ​ന​യ​ങ്ങ​ൾ​ക്കു​മെ​തി​രെ സ​ത്യം വി​ളി​ച്ചു​പ​റ​ഞ്ഞ​തി​നാ​ണ് ത​ന്‍റെ അ​ക്കൗ​ണ്ട് വി​ല​ക്കി​യ​തെ​ന്ന് പൂ​നാ​വാ​ല ആ​രോ​പി​ച്ചു.

എ​ഥ​നോ​ൾ ചേ​ർ​ത്ത ഇ20 ​പെ​ട്രോ​ൾ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം കേ​ടാ​യ ഒ​രൊ​റ്റ സം​ഭ​വ​മെ​ങ്കി​ലും കാ​ണി​ച്ചു​ത​രാ​ൻ വെ​ല്ലു​വി​ളി​ച്ച കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക് മ​റു​പ​ടി​യു​മാ​യി പൂ​നാ​വാ​ല രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഒ​ന്ന​ല്ല, ഇ20 ​ഇ​ന്ധ​നം മൂ​ലം വാ​ഹ​നം കേ​ടാ​യ ആ​റ് വാ​ഹ​ന ഉ​ട​മ​ക​ളെ മ​ന്ത്രി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും, എ​ന്നാ​ൽ ഈ ​കൂ​ടി​ക്കാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ക്കൗ​ണ്ട് റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്.

നേ​ര​ത്തെ ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ലും ഇ20 ​പെ​ട്രോ​ളി​നെ​തി​രെ ടീം ​ഭാ​ര​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നി​രു​ന്നു. വി​ഷ​യം ഉ​ന്ന​യി​ച്ച് നാ​ളെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി.

Latest News

Corehub Up