x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഥ​നോ​ളി​ൽ ഗ​ഡ്ക​രി കോ​ടി​ക​ളു​ണ്ടാ​ക്കി; മെ​റ്റ​യ്ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സു​മാ​യി കേ​ന്ദ്ര​മ​ന്ത്രി

നാഷണൽ ഡെസ്ക്
Published: July 27, 2026 05:25 PM IST | Updated: July 27, 2026 05:38 PM IST

കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി

ന്യൂ​ഡ​ൽ​ഹി: ഡീ​പ്ഫേ​ക് ഉ​ള്ള​ട​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് മെ​റ്റ​യ്ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സു​മാ​യി കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ഗൂ​ഗി​ൾ, എ​ക്സ്, മെ​റ്റ തു​ട​ങ്ങി​യ പ്ര​മു​ഖ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്യാ​ൻ ബോം​ബെ ഹൈ​ക്കോ​ട​തി മ​ന്ത്രി​ക്ക് അ​നു​മ​തി ന​ൽ​കി.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ20 ​ന​യ​ത്തി​ൽ നി​ന്ന് ത​നി​ക്കും കു​ടും​ബ​ത്തി​നും കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​യെ​ന്ന് ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് ഗ​ഡ്ക​രി​യു​ടെ ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ മു​ഖ​വും ശ​ബ്ദ​വും ദു​രു​പ​യോ​ഗം ചെ​യ്ത് വ്യാ​ജ ദൃ​ശ്യ​ങ്ങ​ളും കു​റി​പ്പു​ക​ളും വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ​യാ​ണ് മ​ന്ത്രി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഗ​വ​ൺ​മെ​ന്‍റ് ന​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ന്യാ​യ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളെ​യ​ല്ല മ​റി​ച്ച് മ​നഃ​പൂ​ർ​വം ന​ട​ത്തു​ന്ന വ്യ​ക്തി​ഹ​ത്യ​യും വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളെ​യു​മാ​ണ് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​പ​കീ​ർ​ത്തി​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തും അ​നു​മ​തി​യി​ല്ലാ​തെ മു​ഖ​വും ശ​ബ്ദ​വും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തും വി​ല​ക്ക​ണ​മെ​ന്നാ​ണ് ഗ​ഡ്ക​രി​യു​ടെ ആ​വ​ശ്യം.

Tags : DefamationSuit BombayHighCourt Deepfake EthanolPolicy NitinGadkari

Recent News

Corehub Up