Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nomination Papers

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ സ്വ​ത്ത് മ​റ​ച്ചു​വ​ച്ചെ​ന്ന കേ​സ്: പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ മ​​​റ​​​ച്ചു​​​വ​​​ച്ച​​​തി​​​നെ​​​തി​​​രെ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നും ഭാ​​​ര്യ​​​യ്ക്കു​​​മെ​​​തി​​​രേ ക്രി​​​മി​​​ന​​​ല്‍ കേ​​​സ് എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ല്‍ പോ​​​ലീ​​​സ് റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ചു.

മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ല്‍ ഭാ​​​ര്യ വീ​​​ണ വി​​​ജ​​​യ​​​ന്‍ സി​​​എം​​​ആ​​​ര്‍​എ​​​ല്‍-​​​ല്‍ നി​​​ന്ന് കൈ​​​പ്പ​​​റ്റി​​​യ 1.72 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ണ​​​ക്ക് കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം.

ഇ​​​ല​​​ക്‌​​​ഷ​​​ന്‍ നി​​​യ​​​മ പ്ര​​​കാ​​​രം നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന കേ​​​സാ​​​ണ്. സ​​​ത്യ​​​വാ​​​ങ്‌​​​മൂ​​​ല​​​ത്തി​​​ല്‍ വി​​​ര​​​ങ്ങ​​​ള്‍ മ​​​റ​​​ച്ചു​​​വ​​​ച്ചു എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ഒ​​​രു ക്രി​​​മി​​​ന​​​ല്‍ കേ​​​സ് എ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് മ്യൂ​​​സി​​​യം പോ​​​ലീ​​​സ് സ​​​മ​​​ര്‍​പ്പി​​​ച്ച റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. കേ​​​സി​​​ല്‍ പ്രാ​​​ഥ​​​മി​​​ക വാ​​​ദം കേ​​​ട്ട കോ​​​ട​​​തി മേ​​​യ് ആ​​​റി​​​ന് വി​​​ധി പ​​​റ​​​യും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാം ക്ലാ​​​സ് ജു​​​ഡീ​​​ഷ്യ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

Kerala

ധ​ർ​മ​ട​ത്ത് മൂ​ന്നാം അ​ങ്കം, മു​ഖ്യ​മ​ന്ത്രി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ത​ല​ശേ​രി ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ എ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്, ഇ.​പി. ജ​യ​രാ​ജ​ൻ, എ.​എ​ൻ. ഷം​സീ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം എ​ത്തി​യി​രു​ന്നു. ധ​ർ​മ​ട​ത്ത് മൂ​ന്നാം ത​വ​ണ​യാ​ണ് മു​ഖ്യ​മ​ന്ത്രി മ​ത്സ​രി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ ഏ​ഴാം തെ​ര​ഞ്ഞെ​ടു​പ്പി​നാ​ണ് മു​ഖ്യ​മ​ന്ത്രി ഒ​രു​ങ്ങു​ന്ന​ത്.

Kerala

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക; തീ​യ​തി നീ​ട്ടി​ല്ല, അ​വ​ധി​ദി​വ​സം സ്വീ​ക​രി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു​ദി​വ​സം അ​വ​ധി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ടി​ല്ലെ​ന്നും അ​വ​ധി ദി​വ​സം പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.

23നു ​തി​ങ്ക​ളാ​ഴ്ച​യാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി. തി​യ​തി നീ​ട്ടു​ക​യോ അ​വ​ധി​ദി​വ​സ​ങ്ങ​ളാ​യ 20നും 22​നും പ​ത്രി​ക സ്വീ​ക​രി​ക്കു​ക​യോ വേ​ണ​മെ​ന്ന് രാ​ഷ്‌ട്രീ​യ​പ്പാ​ര്‍​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

20നു ​റം​സാ​ന്‍ അ​വ​ധി​യാ​ണ്. പെ​രു​ന്നാ​ള്‍ അ​ടു​ത്ത ദി​വ​സ​ത്തി​ലേ​ക്കു മാ​റി​യാ​ല്‍ 21നും ​സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ അ​വ​ധി​യാ​യേ​ക്കും. 22ന് ​ഞാ​യ​റാ​ഴ്ച​യു​മാ​ണ്. പി​ന്നീ​ട് പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന ദി​നം മാ​ത്ര​മാ​ണ് പ്ര​വൃ​ത്തി ദി​ന​മാ​യു​ള്ള​ത്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ലെ​ന്നും ഇ​ക്കാ​ര്യം രാ​ഷ്‌ട്രീ​യ​പ്പാ​ര്‍​ട്ടി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. ഫ​ല​ത്തി​ല്‍ ഇ​നി മൂ​ന്നു​ദി​വ​സം മാ​ത്ര​മേ പ​ത്രി​ക ന​ല്‍​കാ​നാ​വൂ.

Kerala

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ അ​വ​സാ​ന ദി​വ​സം വ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ അ​​​വ​​​സാ​​​ന ദി​​​വ​​​സം വ​​​രെ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാം.

ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് 18 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​വ​​​ർ​​​ക്കും തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ൽ ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും പു​​​തു​​​താ​​​യി വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

പു​​​തി​​​യ​​​താ​​​യി പേ​​​രു​​​ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ടു​​​ചെ​​​യ്യാ​​​നാ​​​കും. എ​​​സ്ഐ​​​ആ​​​റി​​​ൽ പേ​​​രു നീ​​​ക്കം ചെ​​​യ്തെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കി​​​യ ശേ​​​ഷം മാ​​​ത്ര​​​മേ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ പു​​​തു​​​താ​​​യി അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​ൻ പാ​​​ടു​​​ള്ളൂ. ബ​​​ന്ധ​​​പ്പെ​​​ട്ട പ്രാ​​​ദേ​​​ശി​​​ക തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യോ എ​​​ഇ​​​ആ​​​ർ​​​ഒ​​​മാ​​​രു​​​ടെ​​​യോ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ വെ​​​ബ് സൈ​​​റ്റാ​​​യ ceo.kerala.gov.in പ​​​രി​​​ശോ​​​ധി​​​ക്കാം.

പു​​​തു​​​താ​​​യി വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​വ​​​ർ ഫോം 6 ​​​വ​​​ഴി​​​യും പ്ര​​​വാ​​​സി​​​ക​​​ൾ ഫോം 6 ​​​എ വ​​​ഴി​​​യു​​​മാ​​​ണ് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കേ​​​ണ്ട​​​ത്.

ceo.kerala.gov.in, voters.eci.gov.in. തു​​​ട​​​ങ്ങി​​​യ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ വ​​​ഴി വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​നാ​​​കും. ecinet എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്പ് വ​​​ഴി​​​യും പ്ര​​​ദേ​​​ശ​​​ത്തെ ബി​​​എ​​​ൽ​​​ഒ വ​​​ഴി​​​യും വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു​​​ചേ​​​ർ​​​ക്കാ​​​ൻ അ​​​പേ​​​ക്ഷി​​​ക്കാം.

District News

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ലെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: എ​ൽ​ഡി​എ​ഫി​നെ​തി​രേ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ

മൂ​വാ​റ്റു​പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു​ള്ള ഹീ​ന​മാ​യ രാ​ഷ്‌​ട്രീ​യം ഇ​ട​തു​പ​ക്ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി. ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും നേ​രി​ടും. ഇ​ല​ക്ഷ​ന്‍ പെ​റ്റീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക നോ​ട്ടീ​സ് വ്യ​ക്തി​പ​ര​മാ​യി എ​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ജോ​യ്സ് മേ​രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത വ്യാ​ജ​മാ​യി ചേ​ര്‍​ത്തു​വെ​ന്ന എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

മു​നി​സി​പ്പ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​റ്റൊ​രു വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച സ​മ​യ​ത്ത് വി​ജ​യി​ച്ചാ​ല്‍ ആ ​വാ​ര്‍​ഡി​ലേ​ക്ക് താ​മ​സം മാ​റ്റു​മെ​ന്ന് മു​ന്‍​കൂ​ട്ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന ഉ​ട​ന്‍​ത​ന്നെ കു​ടും​ബ​സ​മേ​തം പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​താ​യും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. അ​തി​നാ​ല്‍ പ​ഴ​യ വി​ലാ​സ​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കാ​വു​ന്ന നോ​ട്ടീ​സ് കൈ​വ​ശം ല​ഭി​ച്ചി​ട്ടി​ല്ല. പോ​സ്റ്റ് ഓ​ഫീ​സി​ല്‍ വി​ലാ​സം മാ​റി​യ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. നോ​ട്ടീ​സി​ന്‍റെ ഉ​ള്ള​ട​ക്കം എ​ന്താ​ണെ​ന്ന് അ​റി​യാ​ത്ത​തി​നാ​ലും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​യ​തി​നാ​ലും വി​ശ​ദ​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ല.

എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ളി​ല്‍ യാ​തൊ​രു വി​ധ​ത്തി​ലു​ള്ള വ്യാ​ജ​വി​വ​ര​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്പും സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്തി​പ​ര​മാ​യും മ​ര​ണ​പ്പെ​ട്ട ഭ​ര്‍​ത്താ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് എ​തി​രാ​യും അ​പ​മാ​ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട്.

പ​ദ​വി ഏ​റ്റെ​ടു​ത്തതു മു​ത​ല്‍ നി​ര​ന്ത​രം അ​ധി​ക്ഷേ​പ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി​വ​രു​ന്ന​താ​യും ഒ​രു സ്ത്രീ​യെ​ന്ന പ​രി​ഗ​ണ​ന പോ​ലും ന​ല്‍​കാ​തെ​യു​ള്ള ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ കൊ​ണ്ട് പി​ന്തി​രി​യി​ല്ലെ​ന്നും ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ച്ച് മു​ന്നോ​ട്ട് പോ​കു​മെ​ന്നും പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ച്ചു മ​റ്റ് കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.

National

ബിജെപി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾക്ക് തുടക്കം

ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി​​​യു​​​ടെ ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി. ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഷെ​​​ഡ്യൂ​​​ൾ ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ക്കി.

വി​​​ജ്ഞാ​​​പ​​​ന​​​പ്ര​​​കാ​​​രം തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ചൊ​​​വ്വാ​​​ഴ്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കും. അ​​​ന്നു​​​ത​​​ന്നെ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​വു​​​മു​​​ണ്ടാ​​​കും. ആ​​​ക്‌​​​ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യ നി​​​തി​​​ൻ ന​​​ബീ​​​നു പു​​​റ​​​മെ ആ​​​രും പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കാ​​​തെ​​​ത​​​ന്നെ നി​​​തി​​​ൻ ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ടും.

2020 മു​​​ത​​​ൽ ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം വ​​​ഹി​​​ക്കു​​​ന്ന ജെ.​​​പി. ന​​​ഡ്ഡ​​​യു​​​ടെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യാ​​​ണു പാ​​​ർ​​​ട്ടി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ അ​​​ധ്യ​​​ക്ഷ​​​നാ​​​യി നി​​​തി​​​ൻ ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന​​​ത്.

Kerala

ത​ദ്ദേ​ശ​പ്പോ​രി​ന് സ്ഥാ​നാ​ർ​ഥി​ക​ൾ 98,451; 2261 നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ൾ ത​​​ള്ളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത് 98,451 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 2261 നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ൾ ത​​​ള്ളി. ഇ​​​ത് പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്കു മാ​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​ന്തി​​​മ ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രാ​​​മെ​​​ന്നും സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലാ​​​ണ്; 12556. പാ​​​ല​​​ക്കാ​​​ട്ട് 9909 ഉം ​​​തൃ​​​ശൂ​​​രി​​​ൽ 9468 ഉം ​​​കോ​​​ഴി​​​ക്കോ​​​ട്ട് 9482 ഉം ​​​സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ട്.

കാ​​​സ​​​ർ​​​ഗോ​​​ഡ്-3878, ക​​​ണ്ണൂ​​​ർ-7566, വ​​​യ​​​നാ​​​ട്-2838, എ​​​റ​​​ണാ​​​കു​​​ളം-8214, ഇ​​​ടു​​​ക്കി-3733, കോ​​​ട്ട​​​യം-5630, ആ​​​ല​​​പ്പു​​​ഴ-7135, പ​​​ത്ത​​​നം​​​തി​​​ട്ട-3829, കൊ​​​ല്ലം-6228, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-7985 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ൾ ത​​​ള്ളി​​​യ​​​ത്. 527 നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ളാ​​​ണ് വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ത​​​ള്ളി​​​യ​​​ത്. കോ​​​ട്ട​​​യ​​​ത്ത് 401 പ​​​ത്രി​​​ക​​​ക​​​ളും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 348 പ​​​ത്രി​​​ക​​​ക​​​ളും ത​​​ള്ളി​​​യ​​​പ്പോ​​​ൾ കൊ​​​ല്ല​​​ത്ത് 49 പ​​​ത്രി​​​ക​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ത​​​ള്ളി​​​യ​​​ത്.

Kerala

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ച്ചി​ല്ല; മ​ല​പ്പു​റ​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് താ​ഴി​ട്ട് പൂ​ട്ടി യു​വാ​വ്

മ​ല​പ്പു​റം: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വാ​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് താ​ഴി​ട്ട് പൂ​ട്ടി. കൊ​ടി​ഞ്ഞി സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ന​ന്ന​മ്പ്ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് താ​ഴി​ട്ട് പൂ​ട്ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​യാ​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ പ​ഞ്ചാ‍​യ​ത്തി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ സ​മ​യം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് പ​ത്രി​ക സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഇ​ന്ന് രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ഫീ​സി​ലെ ഗേ​റ്റ് വേ​റൊ​രു താ​ഴി​ട്ട് പൂ​ട്ടി​യ​താ​യി ക​ണ്ട​ത്.

പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ ലോ​ക്ക​ർ പൊ​ളി​ച്ചാ​ണ് അ​ക​ത്ത് ക​യ​റി​യ​ത്. തു​ട​ർ​ന്ന് ജോ​ലി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം നാ​ളെ അ​വ​സാ​നി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​നു​​​​ള്ള നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നാ​​​​ളെ അ​​​​വ​​​​സാ​​​​നി​​​​ക്കും.

നാ​​​​ളെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നു വ​​​​രെ​​​​യാ​​​​ണ് പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നാ​​​​കു​​​​ക. സ്ഥാ​​​​നാ​​​​ർ​​​​ഥി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ ഏ​​​​തെ​​​​ങ്കി​​​​ലും വാ​​​​ർ​​​​ഡി​​​​ലെ വോ​​​​ട്ട​​​​റാ​​​​യി​​​​രി​​​​ക്ക​​​​ണം. പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന തീ​​​​യ​​​​തി​​​​യി​​​​ൽ 21 വ​​​​യ​​​​സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്ക​​​​ണം. സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്യു​​​​ന്ന​​​​യാ​​​​ൾ അ​​​​തേ വാ​​​​ർ​​​​ഡി​​​​ലെ വോ​​​​ട്ട​​​​റാ​​​​യി​​​​രി​​​​ക്ക​​​​ണം.

ഒ​​​​രു സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക്ക് മൂ​​​​ന്നു സെ​​​​റ്റ് പ​​​​ത്രി​​​​ക വ​​​​രെ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ 2000 രൂ​​​​പ​​​​യും ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത്, മു​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ 4000 രൂ​​​​പ​​​​യും കെ​​​​ട്ടി​​​​വ​​​​യ്ക്ക​​​​ണം. കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ, ജി​​​​ല്ലാ​​​​ പ​​​​ഞ്ചാ​​​​യ​​​​ത്ത് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ 5,000 രൂ​​​​പ​​​​യാ​​​​ണു കെ​​​​ട്ടി​​​​വ​​​​യ്ക്കേ​​​​ണ്ട​​​​ത്.

സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത, പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​ടെ ക്രി​​​​മി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ൾ, സ്ഥാ​​​​നാ​​​​ർ​​​​ഥിയു​​​​ടെ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ആ​​​​സ്തി​​​​യും ബാ​​​​ധ്യ​​​​ത​​​​യും സ​​​​ർ​​​​ക്കാ​​​​രി​​​​നോ ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നോ ന​​​​ൽ​​​​കാ​​​​നു​​​​ള്ള കു​​​​ടി​​​​ശി​​​​ക, അ​​​​യോ​​​​ഗ്യ​​​​ത​​​​യു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​ക്കാ​​​​ര്യം തു​​​​ട​​​​ങ്ങി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ​​​​ത്രി​​​​ക​​​​യോ​​​​ടൊ​​​​പ്പം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. ഒ​​​​രാ​​​​ൾ​​​​ക്ക് ഒ​​​​രു ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ ഒ​​​​രു വാ​​​​ർ​​​​ഡി​​​​ൽ മാ​​​​ത്ര​​​​മേ മ​​​​ത്സ​​​​രി​​​​ക്കാ​​​​നാ​​​​കൂ.എ​​​​ന്നാ​​​​ൽ ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ വ്യ​​​​ത്യ​​​​സ്ത ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാം.

Kerala

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ്; നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ഇ​ന്നുമു​ത​ൽ സ​മ​ർ​പ്പി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ന്നുമു​​​ത​​​ൽ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാം.

രാ​​​വി​​​ലെ 11നും ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു​​​മി​​​ട​​​യി​​​ലാ​​​ണ് പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 21 ആ​​​ണ്. പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന 22നു ​​​ന​​​ട​​​ക്കും. പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 24 ആ​​​ണ്.

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​വ​​​ർ 2,000 രൂ​​​പ​​​യും ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ലും മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ലും മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​വ​​​ർ 4,000 രൂ​​​പ​​​യും ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്, കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​വ​​​ർ 5,000 രൂ​​​പ​​​യും കെ​​​ട്ടി​​​വ​​​യ്ക്ക​​​ണം. പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് നി​​​ശ്ചി​​​ത തു​​​ക​​​യു​​​ടെ പ​​​കു​​​തി മ​​​തി​​​യാ​​​കും.

നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക ന​​​ൽ​​​കു​​​ന്ന ദി​​​വ​​​സം സ്ഥാ​​​നാ​​​ർ​​​ഥി​​​ക്ക് 21 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യി​​​രി​​​ക്ക​​​ണം. പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ സം​​​വ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​വ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​യി​​​ൽ നി​​​ന്നു​​​ള്ള ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണം. വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടെ​​​യോ ക​​​മ്മീ​​​ഷ​​​ൻ അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തി​​​യ ഓ​​​ഫീ​​​സ​​​റു​​​ടെ​​​യോ മു​​​ന്പാ​​​കെ നി​​​ശ്ചി​​​ത ഫോ​​​റ​​​മ​​​നു​​​സ​​​രി​​​ച്ച് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യോ ദൃ​​​ഢ​​​പ്ര​​​തി​​​ജ്ഞ​​​യോ ന​​​ട​​​ത്തി ഒ​​​പ്പി​​​ട്ടു​​​ ന​​​ൽ​​​കു​​​ക​​​യും വേ​​​ണം.

സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കൊ​​​പ്പം മൂ​​​ന്ന് അ​​​ക​​​ന്പ​​​ടി വാ​​​ഹ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന് 100 മീ​​​റ്റ​​​ർ പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ അ​​​നു​​​വ​​​ദി​​​ക്കൂ. വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടെ മു​​​റി​​​യി​​​ലേ​​​ക്ക് സ്ഥാ​​​നാ​​​ർ​​​ഥി ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു പേ​​​ർ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നാ​​​നു​​​മ​​​തി.

Latest News

Corehub Up