കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിച്ചു. തലശേരി രജിസ്ട്രാർ ഓഫീസിൽ എത്തിയാണ് മുഖ്യമന്ത്രി പത്രിക സമർപ്പിച്ചത്.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ഇ.പി. ജയരാജൻ, എ.എൻ. ഷംസീർ തുടങ്ങിയ നേതാക്കളും മുഖ്യമന്ത്രിക്കൊപ്പം എത്തിയിരുന്നു. ധർമടത്ത് മൂന്നാം തവണയാണ് മുഖ്യമന്ത്രി മത്സരിക്കുന്നത്.
രാഷ്ട്രീയ ജീവിതത്തിലെ ഏഴാം തെരഞ്ഞെടുപ്പിനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്.
Tags : chief Minister nomination papers election