തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചതിനെതിരെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഭാര്യയ്ക്കുമെതിരേ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മുഹമ്മദ് റിയാസിന്റെ നാമനിര്‍ദേശ പത്രികയില്‍ ഭാര്യ വീണ വിജയന് സിഎംആര്‍എല്‍-ല്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയുടെ കണക്ക് കാണിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ഇലക്ഷന് നിയമ പ്രകാരം നിലനില്‍ക്കുന്ന കേസാണ്. സത്യവാങ്മൂലത്തില്‍ വിരങ്ങള്‍ മറച്ചുവച്ചു എന്ന വിഷയത്തില്‍ ഒരു ക്രിമിനല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന് മ്യൂസിയം പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പ്രാഥമിക വാദം കേട്ട കോടതി മേയ് ആറിന് വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Tags : Property embezzlement nomination papers