Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OOMMENCHANDY

Europe

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യി​ൽ ഐ​ഒ​സി യു​കെ​യു​ടെ മൂ​ന്നു​ദി​ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു

 

മി​ഡ്‌​ലാ​ൻ​ഡ്സ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട് അനു​ബ​ന്ധി​ച്ച് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്നു​ദി​ന അ​നു​സ്മ​ര​ണ-​സ്മൃ​തി സം​ഗ​മ​ങ്ങ​ൾ​ക്ക് വി​കാ​ര​നി​ർ​ഭ​ര​മാ​യ സ​മാ​പ​ന​മാ​യി.

"നീ​തി​മാ​ന്റെ ഓ​ർമ​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ണാ​മം' എ​ന്ന സ​ന്ദേ​ശ​വു​മാ​യി യു​കെ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച ബാ​ൺ​സ്‌​ലി​യി​ൽ ആ​രം​ഭി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ ബ്ലാ​ക്‌​പൂ​ൾ, ലി​വ​ർ​പൂ​ൾ, ലെ​സ്റ്റ​ർ, സ്കോ​ട്ട്ലാ​ൻ​ഡ്, ക​വ​ൻ​ട്രി, പ്ര​സ്റ്റ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച ചെ​സ്റ്റ​റി​ൽ ന​ട​ന്ന സ​മാ​പ​ന​ച്ച​ട​ങ്ങോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.

ജ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ജീ​വി​ച്ച നേ​താ​വെ​ന്ന നി​ല​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ലാ​ളി​ത്യ​വും ജ​ന​സേ​വ​ന​വും പൊ​തു​ജീ​വി​ത​ത്തി​ലെ മാ​തൃ​കാ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളും വി​വി​ധ അ​നു​സ്മ​ര​ണ യോ​ഗ​ങ്ങ​ളി​ൽ അ​നു​സ്മ​രി​ച്ചു.

ലി​വ​ർ​പൂ​ൾ യൂ​ണി​റ്റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ്മൃ​തി സം​ഗ​മ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ പൈ​നാ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

Leader Page

ഉ​മ്മ​ൻ ചാ​ണ്ടി: അ​മ​ര​ത്വ​ത്തി​ന്‍റെ ര​ണ്ടാ​ണ്ടു​ക​ൾ

പ്രി​​​യ​​​പ്പെ​​​ട്ട ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ഓ​​​ർ​​​മ​​​യാ​​​യി​​​ട്ട് ര​​​ണ്ടു വ​​​ർ​​​ഷം തി​​​ക​​​യു​​​ന്നു. പ​​​ക്ഷേ ആ ​​​വി​​​യോ​​​ഗം അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഇ​​​ന്നും ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. അ​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​​ദ്ദേ​​​ഹം അ​​​ന്ത്യ​​​വി​​​ശ്ര​​​മം കൊ​​​ള്ളു​​​ന്ന പു​​​തു​​​പ്പ​​​ള്ളി സെ​​​ന്‍റ് ജോ​​​ർ​​​ജ് വ​​​ലി​​​യ പ​​​ള്ളി​​​യി​​​ലെ ക​​​ബ​​​റി​​​ട​​​ത്തി​​​ലേ​​​ക്ക് ഒ​​​രു തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്രം പോ​​​ലെ ഇ​​​ന്നും ജ​​​ന​​​ങ്ങ​​​ൾ ഒ​​​ഴു​​​കി​​​യെ​​​ത്തു​​​ന്ന​​​ത്. ഒ​​​രാ​​​ളു​​​ടെ ഭൗ​​​തി​​​ക​​​മാ​​​യ അ​​​സാ​​​ന്നി​​​ധ്യ​​​ത്തി​​​ലും അ​​​യാ​​​ളു​​​ടെ ആ​​​ത്മീ​​​യ സാ​​​ന്നി​​​ധ്യം സ്ഫു​​​രി​​​ക്കു​​​ന്ന വേ​​​റൊ​​​രു ക​​​ല്ല​​​റ കേ​​​ര​​​ള​​​ത്തി​​​ലെ മ​​​റ്റൊ​​​രു രാ​​​ഷ്ട്രീ​​​യ നേ​​​താ​​​വി​​​ന്‍റെ പേ​​​രി​​​ലും അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല, ഇ​​​ന്നോ​​​ളം.

ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ണാ​​​ൻ ഓ​​​രോ ദി​​​വ​​​സ​​​വും ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ എ​​​ത്തു​​​മാ​​​യി​​​രു​​​ന്നു. എ​​​വി​​​ടെ​​​യാ​​​ണോ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് അ​​​വി​​​ടെ​​​യെ​​​ല്ലാം എ​​​പ്പോ​​​ഴും വ​​​ലി​​​യ ആ​​​ൾ​​​ക്കൂ​​​ട്ട​​​മാ​​​യി​​​രു​​​ന്നു. ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തി​​​നി​​​ട​​​യി​​​ല​​​ല്ലാ​​​തെ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ കാ​​​ണാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. വ്യ​​​ത്യ​​​സ്ത വി​​​ഷ​​​യ​​​ങ്ങ​​​ളു​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു അ​​​വ​​​രെ​​​ല്ലാം ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ കാ​​​ണാ​​​നെ​​​ത്തി​​​യ​​​ത്. അ​​​തി​​​നെ​​​ല്ലാം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഒ​​​രു സൊ​​​ലൂ​​​ഷ​​​നു​​​​ണ്ടാ​​​യി​​​രു​​​ന്നു. ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​യെ ക​​​ണ്ടാ​​​ൽ ഏ​​​തു പ്ര​​​ശ്ന​​​ത്തി​​​നും പ​​​രി​​​ഹാ​​​രം ഉ​​​റ​​​പ്പാ​​​യി​​​രു​​​ന്നു. ഈ ​​​വി​​​ശ്വാ​​​സ​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ചു​​​റ്റും സ​​​ദാ ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തെ സൃ​​​ഷ്ടി​​​ച്ച​​​ത്.

പ​​​ല സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ലും ഇ​​​ണ​​​ങ്ങി​​​യും പി​​​ണ​​​ങ്ങി​​​യും ഞ​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ക്ഷേ, അ​​​പ്പോ​​​ഴൊ​​​ക്കെ​​​യും ഏ​​​ക​​​മ​​​ന​​​സോ​​​ടെ പാ​​​ർ​​​ട്ടി താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന​​​തി​​​ൽ ര​​​ണ്ടു​​​പേ​​​രും ബ​​​ദ്ധ​​​ശ്ര​​​ദ്ധ​​​രാ​​​യി​​​രു​​​ന്നു. അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു ഭി​​​ന്ന​​​ത. ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ​​​യും പ​​​ര​​​സ്പ​​​ര വി​​​ശ്വാ​​​സ​​​ത്തി​​​ലൂ​​​ടെ​​​യും അ​​​തു മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ഞ​​​ങ്ങ​​​ൾ​​​ക്കാ​​​യി.

ഞാ​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റും അ​​​ദ്ദേ​​​ഹം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി​​​രു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​യും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രു കെ​​​മി​​​സ്ട്രി, സം​​​സ്ഥാ​​​ന വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ​​​യും സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും പാ​​​ർ​​​ട്ടി ഭ​​​ര​​​ണ അ​​​ച്ച​​​ട​​​ക്ക​​​ത്തി​​​ന്‍റെ​​​യും സു​​​വ​​​ർ​​​ണ​​​കാ​​​ല​​​മെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കാം. പാ​​​ർ​​​ട്ടി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്ന നി​​​ല​​​യി​​​ൽ ഞാ​​​ൻ ഭ​​​ര​​​ണ​​​ത്തി​​​നും മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ൽ അ​​​ദ്ദേ​​​ഹം പാ​​​ർ​​​ട്ടി​​​ക്കും ന​​​ൽ​​​കി​​​യ പി​​​ന്തു​​​ണ അ​​​നി​​​ത​​​ര​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു.

പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു മാ​​​ത്ര​​​മ​​​ല്ല, മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കും ഒ​​​രു പ്ര​​​ശ്ന​​​മു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ അ​​​തി​​​നു പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യും വി​​​ജ​​​യി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ആ​​​ളാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ വി​​​യോ​​​ഗം അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ കേ​​​ര​​​ളീ​​​യ പൊ​​​തു സ​​​മൂ​​​ഹ​​​ത്തി​​​ന് തീ​​​രാ​​​ന​​​ഷ്ടം ത​​​ന്നെ​​​യാ​​​ണ്. ര​​​ണ്ട​​​ല്ല, ഇ​​​നി​​​യ​​​ങ്ങോ​​​ട്ട് എ​​​ത്ര വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞാ​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ർ​​​മ വി​​​ശാ​​​ല​​​മാ​​​യ പ​​​ച്ച​​​ത്തു​​​രു​​​ത്താ​​​യി ജ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ന്നി​​​ൽ ത​​​ളി​​​രി​​​ട്ടു നി​​​ൽ​​​ക്കും. ഇ​​​ത്ര​​​മാ​​​ത്രം കാ​​​രു​​​ണ്യ​​​വും ആ​​​ർ​​​ദ്ര​​​ത​​​യും ക​​​രു​​​ത​​​ലു​​​മു​​​ള്ള ഒ​​​രു നേ​​​താ​​​വ് കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യു​​​ടെ ത​​​ന്നെ താ​​​ങ്ങും ത​​​ണ​​​ലു​​​മാ​​​യി​​​രു​​​ന്നു എ​​​ന്നും. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വേ​​​ർ​​​പാ​​​ട് വ​​​രു​​​ത്തി​​​യ ശൂ​​​ന്യ​​​ത​​​യി​​​ൽ ദുഃ​​​ഖി​​​ക്കു​​​ന്ന ജ​​​ന​​​ല​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം എ​​​ന്‍റെ​​​യും സ്മ​​​ര​​​ണാ​​​ഞ്ജ​​​ലി!

Latest News

Corehub Up