x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ൻ ചാ​ണ്ടി സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ലി​വ​ർ​പൂ​ൾ യൂ​ണി​റ്റ്

റോ​മി കു​ര്യാ​ക്കോ​സ്
Published: July 23, 2026 10:06 AM IST | Updated: July 23, 2026 10:06 AM IST

ലി​വ​ർ​പൂ​ൾ: കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഓ​ർ​മ​ക​ൾ​ക്ക് മു​ന്നി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ലി​വ​ർ​പൂ​ൾ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ​വും സ്മൃ​തി സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൂ​ന്നാ​മ​ത് ഓ​ർ​മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഐഒസി ​യുകെ ​കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്‌​സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "നീ​തി​മാ​ന്‍റെ ഓ​ർ​മക​ൾ​ക്ക് മു​ന്നി​ൽ പ്ര​ണാ​മം' എ​ന്ന ത​ല​ക്കെ​ട്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​സ്മ​ര​ണ​വും സ്മൃ​തി സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലീ​വർ​പൂ​ളി​ലും അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

ജ​ന​ങ്ങ​ളോ​ട് എ​ന്നും ചേ​ർ​ന്നു​നി​ന്ന ജ​ന​നാ​യ​ക​ന്‍റെ സേ​വ​ന പാ​ര​മ്പ​ര്യ​വും മാ​നു​ഷി​ക മു​ഖ​വും അ​നു​സ്മ​രി​ച്ച ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​രും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ല​ളി​ത​മാ​യ ജീ​വി​ത​ശൈ​ലി​യും സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ളും പ​ങ്കെ​ടു​ത്ത​വ​ർ സ്മ​രി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ പൈ​നാ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് റ​വ. ഫാ. ​ജി​ൻ​സ​ൺ മു​ട്ട​ത്തു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐഒസി യുകെ ​കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

 

K-Rail Survey K-Rail Survey

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജ​ന​കീ​യ രാ​ഷ്ട്രീ​യ​വും സ്നേ​ഹ​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ളും കേ​ര​ള​ത്തിന്‍റെ പൊ​തു​ജീ​വി​ത​ത്തി​ൽ എ​ന്നും സ്മ​ര​ണീ​യ​മാ​യി​രി​ക്കു​മെ​ന്നും ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ബ​ന്ധം പു​ല​ർ​ത്തി​യ നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന മാ​തൃ​ക എ​ക്കാ​ല​വും പ്ര​ചോ​ദ​ന​മാ​യി നി​ല​നി​ൽ​ക്കു​മെ​ന്നും അ​വ​ർ അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്ന ത​മ്പി ജോ​സ് ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വച്ച​ത് ച​ട​ങ്ങി​ന് ഏ​റെ വൈ​കാ​രി​ക​ത ന​ൽ​കി. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ടോം ​ജോ​സ് ത​ടി​യ​ൻ​പാ​ടും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വ്യ​ക്തി​ത്വ​വും ജ​ന​ങ്ങ​ളു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​വും ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട് അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കി.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​റി​ൽ ജോ​ർ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ റോ​യ് ജോ​സ​ഫ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ലി​വ​ർ​പൂ​ൾ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ പീ​റ്റ​ർ പൈ​നാ​ട​ത്ത്, ജി​റി​ൽ ജോ​ർ​ജ്, ജോ​ഷി ജോ​സ​ഫ്, എ​ലി​സ​ബ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ്നേ​ഹ​വി​രു​ന്നും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രു​ന്നു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​ക​ൾ എ​ന്നും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​സേ​വ​ന പാ​ത പി​ന്തു​ട​രാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​മാ​ണ് സ്മൃ​തി സം​ഗ​മം സ​മാ​പി​ച്ച​ത്.

Tags : OommenChandy SmritiSangamam IOCUK LiverpoolUnit

Recent News

Corehub Up