Sports
ഭുവനേശ്വർ: ഐഎസ്എല്ലിലെ ഒഡീഷ-ചെന്നൈയിൻ മത്സരം സമനിലയിൽ. ഇന്ന് നടന്ന മത്സരത്തിൽഡ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ഒഡീഷയ്ക്ക് വേണ്ടി കാർലോസ് ഡെൽഗാഡോയാണ് ഗോൾ നേടിയത്. എൽഷിൻസോ ആണ് ചെന്നൈയിനായി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ഒഡീഷയ്ക്ക് രണ്ട് പോയിന്റും ചെന്നൈയിന് ഒരു പോയിന്റുമായി.
Sports
ഒഡീഷ: ഒഡീഷ എഫ്സി സിഇഒ രാജ് അത്വാള് അഞ്ച് വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. 2023ലെ പുരുഷ ടീമിന്റെ സൂപ്പർ കപ്പ് വിജയത്തിനും 2023-24ലെ ഇന്ത്യൻ വനിതാ ലീഗ് ടീമിന്റെ വിജയത്തിനും അത്വാള് നേതൃത്വം നൽകി.
അദ്ദേഹത്തിന്റെ കാലയളവിൽ ഇരു ടീമുകളും എഎഫ്സി മത്സര നോക്കൗട്ട് ഘട്ടങ്ങളിൽ യോഗ്യത നേടിയിരുന്നു.
“ക്ലബ്ബിലെ ഭരണകാലത്ത് രാജിന്റെ നേതൃത്വത്തിനും പ്രൊഫഷണലിസത്തിനും സംഭാവനകൾക്കും ക്ലബ് നന്ദി പറയുന്നു”- ക്ലബ് സോഷ്യൽമീഡിയയിൽ കുറിച്ചു.