പനാജി: ഐഎസ്എല്ലിൽ ഒഡീഷ എഫ്സിക്കെതിരെ എഫ്സി ഗോവയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോവ വിജയിച്ചത്.
ഡെജാൻ ഡ്രാസിച്ചും പോൾ മൊരേനോയും ബ്രൈസൺ ഫെർണാണ്ടസും ആണ് ഗോവയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. വി.പി. സുഹൈറാണ് ഒഡീഷയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എഫ്സി ഗോവയ്ക്ക് 13 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ഗോവ.
Tags : isl football fc goa beats odisha fc