Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.C. George

പൂ​ഞ്ഞാ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണം: നി​ല​പാ​ട് തി​രു​ത്തി പി.​സി. ജോ​ർ​ജ്

കോ​ട്ട​യം: പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നാ​ല​ര​ക്കോ​ടി രൂ​പ എ​ത്തി​യെ​ന്നും അ​തി​ൽ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നു​മു​ള്ള സ്വ​ന്തം വെ​ളി​പ്പെ​ടു​ത്ത​ൽ ത​ള്ളി മു​ൻ എം​എ​ൽ​എ പി.​സി. ജോ​ർ​ജ്. ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ത​ന്നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​ണെ​ന്നും താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ശ​രി​യ​ല്ലെ​ന്ന ബോ​ധ്യം വ​ന്ന​തി​നാ​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

എ​രു​മേ​ലി​യി​ൽ ന​ട​ന്ന പാ​ർ​ട്ടി യോ​ഗ​ത്തി​ൽ, മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന് പി.​സി. ജോ​ർ​ജ് ആ​രോ​പി​ച്ച​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, തു​ക സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​ണെ​ന്നും പ​ണം ആ​രും തി​രി​മ​റി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം ക​ണ​ക്കു​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം മു​ൻ നി​ല​പാ​ടി​ൽ നി​ന്ന് പി​ന്മാ​റി​യ​ത്.

 

Kerala

പി.സി. ജോർജിന്‍റെ പ്രസ്താവന: പ്രതിഷേധം രേഖപ്പെടുത്തി ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍

കോ​​​ട്ട​​​യം: എ​​​ഫ്‌​​​സി​​​ആ​​​ര്‍എ വി​​​ഷ​​​യ​​​ത്തി​​​ല്‍ സ​​​ഭ​​​ക​​​ളു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ള്‍ അ​​​റി​​​യി​​​ച്ച​​​തി​​​ല്‍ പി.​​​സി. ജോ​​​ര്‍ജ് ബി​​​ഷ​​​പ്പുമാരേ​​​യും ക്രൈ​​​സ്ത​​​വ സ​​​ഭ​​​യേ​​​യും അ​​​വ​​​ഹേ​​​ളി​​​ച്ച് സ​​​ഭ്യ​​​മ​​​ല്ലാ​​​ത്ത ഭാ​​​ഷ​​​യി​​​ല്‍ സം​​​സാ​​​രി​​​ച്ച​​​തില്‍ ഓ​​​ള്‍ ഇ​​​ന്ത്യ കാ​​​ത്ത​​​ലി​​​ക്ക് യൂ​​​ണി​​​യ​​​ന്‍ (എ​​​ഐ​​​സി​​​യൂ) സം​​​സ്ഥാ​​​ന സ​​​മി​​​തി ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

രാ​​​ജ്യ​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ​​​ത്തി​​​ല്‍ ന്യൂ​​​ന​​​പ​​​ക്ഷ​​​മാ​​​യ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹം രാ​​​ജ്യ​​​ത്തി​​​ന്‍റെ ന​​​വോ​​​ഥാ​​​ന രം​​​ഗ​​​ത്തും വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തും ആ​​​തു​​​രാ​​​ല​​​യ​​​ങ്ങ​​​ള്‍ക്കും വി​​​സ്മ​​​രി​​​ക്കാ​​​ന്‍നാ​​​വാ​​​ത്ത സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ല്‍കി​​​യി​​​ട്ടു​​​ള്ള​​​ത് രാ​​​ഷ്ട്രീ​​​യ നേ​​​താ​​​ക്ക​​​ള്‍ ച​​​രി​​​ത്രം മ​​​ന​​​സി​​​ലാ​​​ക്കി പ്ര​​​തി​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

യോ​​​ഗ​​​ത്തി​​​ല്‍ ചെ​​​യ​​​ര്‍മാ​​​ന്‍ അ​​​ല്‍ഫോ​​​ന്‍സ് പേ​​​രേ​​​ര അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാന നേ​​​താ​​​ക്ക​​​ളാ​​​യ തോ​​​മ​​​സ് തേ​​​വ​​​ര​​​ത്ത്, സി.​​​ജെ. ജെ​​​യിം​​​സ്, ആ​​​ന്‍റ​​​ണി തൊ​​​മ്മാ​​​ന, സൈ​​​ബി അ​​​ക്ക​​​ര, ഫ്രാ​​​ന്‍സി ആ​​​ന്‍റ​​​ണി, ബാ​​​ബു അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ല്‍, ജോ​​​സ് ആ​​​ന്‍റ​​​ണി, പ്ര​​​ഫ.​​​ജെ. ജേ​​​ക്ക​​​ബ്, ബാ​​​ബു അ​​​മ്പ​​​ല​​​ത്തും​​​കാ​​​ലാ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

District News

ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ള്‍ സ​ഹ​ക​ര​ണ മേ​ഖ​ല​യെ കൊ​ള്ള​യ​ടി​ച്ചു: പി.​സി. ജോ​ര്‍​ജ്

പാ​ലാ: സാ​മ്പ​ത്തി​ക കെ​ടു​കാ​ര്യ​സ്ഥ​ത​യെ തു​ട​ര്‍​ന്ന് നാ​നൂ​റോ​ളം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ കേ​ര​ള​ത്തി​ല്‍ അ​ട​ച്ചു​പൂ​ട്ടി​യ​താ​യും നി​ക്ഷേ​പ​ക​ര്‍​ക്കു പ​ണം തി​രി​കെ ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത നി​ല​യി​ല്‍ ഇ​ട​തു വ​ല​തു​പ​ക്ഷ നേ​താ​ക്ക​ള്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ കൊ​ള്ള​യ​ടി​ച്ചി​രി​ക്കു​ക​യു​മാ​ണെ​ന്നും ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ര്‍​ജ്. കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് ഡെ​പ്പോ​സി​റ്റേ​ഴ്‌​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ കു​രി​ശു​പ​ള്ളി​ക്ക​വ​ല​യി​ല്‍ അ​ഞ്ച ു ​ദി​വ​സ​മാ​യി തു​ട​ര്‍​ന്നു​പോ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​മ​ര​പ്പ​ന്ത​ലി​ല്‍ ഇ​ന്ന​ലെ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ലാ​യി​ലും സ​മീ​പ മേ​ഖ​ല​യി​ലു​മാ​യി നി​ര​വ​ധി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളാ​ണ് ഭ​ര​ണ​സ​മി​തി​ക​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യെ​ത്തു​ട​ര്‍​ന്ന് നി​ക്ഷേ​പ​ക​ര്‍​ക്കു പ​ണം തി​രി​കെ ന​ല്‍​കാ​നാ​കാ​തെ ത​ക​ര്‍​ച്ച​യി​ലാ​യ​തെ​ന്നും പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ളി​ല്‍ ത​ന്‍റെ പ​രി​പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​ന്ന​താ​യും പി.​സി. ജോ​ര്‍​ജ് പ​റ​ഞ്ഞു.

Kerala

ഗാന്ധി ദൈവം തമ്പുരാനാണോ..?; രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി. ജോർജ്

കോട്ടയം: രാഷ്ട്രപിതാവിനെ അവഹേളിച്ച് ബിജെപി നേതാവ് പി.സി. ജോർജ്. സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാ ഗാന്ധി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ഗാന്ധിജിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും ജോർജ് പറഞ്ഞു. പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോർജിന്‍റെ പരാമർശം.

മഹാത്മാ ഗാന്ധി ദൈവം തമ്പുരാനാണോ എന്ന് ജോർജ് ചോദിച്ചു. ബ്രിട്ടീഷുകാർ ഭരിച്ചിട്ട് ഒന്നും കിട്ടാനില്ലാഞ്ഞിട്ട് ഇട്ടേച്ച് പോയതാണ്. അതിനെ ഉടനെ ഗാന്ധി സമരം ചെയ്ത് ഉണ്ടാക്കിയതാണെന്ന് മണ്ടത്തരം പറയാതെ. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും അഭിമുഖത്തിൽ ജോർജ് പറഞ്ഞു.

ആഫ്രിക്കയിൽ ചെന്ന് ചവിട്ട് മേടിച്ചിട്ടുണ്ട്. അത് ശരിയാ. ഇവിടന്ന് ആരും ചവിട്ടിയിട്ടില്ല. ഇവിടെ രണ്ട് പെങ്കൊച്ചുങ്ങളുടെ തോളേൽ കൈയിട്ട് നടന്നുപോയതല്ലാതെ ഒരു ഉപദ്രവും നമ്മളാരും ചെയ്തിട്ടില്ല. പുള്ളിയെ ഉപദ്രവിച്ചിട്ടും ഇല്ല. ഉപ്പുസത്യാഗ്രഹം നടത്തിയിട്ടാണോ ബ്രിട്ടീഷുകാരൻ ഇട്ടേച്ചുപോയത്. ബ്രിട്ടീഷുകാരന് വേണ്ടെന്ന് ആയെന്നും പി.സി. ജോർജ് പറഞ്ഞു.

Movies

പി.​സി. ജോ​ർ​ജ് അ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി ഒ​രു സി​നി​മ; കെ.​കെ.​കെ. മൂ​ന്ന് രാ​ജ തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്

കേ​ര​ള​ത്തി​ലെ ക​ലു​ഷി​ത​മാ​യ രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷ​ത്തി​ൽ പി.​സി.​ജോ​ർ​ജ് കേ​ര​ള​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യാ​ൽ എ​ന്ത് സം​ഭ​വി​ക്കും? ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ക​യാ​ണ് കെ.​കെ.​കെ. മൂ​ന്ന് രാ​ജ എ​ന്ന ചി​ത്രം.

രേ​വ​തി ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​നു വേ​ണ്ടി ഷൈ​ജു പാ​റ​ത്ത​ട​ത്തി​ൽ, നി​ർ​മാ​ണം, ക​ഥ, തി​ര​ക്ക​ഥ, സം​ഗീ​തം, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ്വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം, എ​രു​മേ​ലി, ക​മ്പം, തേ​നി, കൊ​ടൈ​ക്ക​നാ​ൽ,ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി. ഫെ​ബ്രു​വ​രി അ​വ​സാ​നം തി​യ​റ്റ​റി​ലെ​ത്തും.

കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഓ​രോ സം​ഭ​വ​ങ്ങ​ളി​ലും, അ​ഭ്യ​ന്ത​ര മ​ന്ത്രി എ​ന്ന നി​ല​യി​ൽ, പി.​സി.​ജോ​ർ​ജ് ഇ​ട​പെ​ടു​ന്ന​തും അ​തെ​ല്ലാം പ​രി​ഹ​രി​ക്കു​ന്ന​തും പ്രേ​ക്ഷ​ക​ർ​ക്ക് രു​ചി​ക്കു​ന്ന രീ​തി​യി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ഡി​വൈ​എ​സ്പി സൂ​ര്യ​ദേ​വ​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ഷൈ​ജു പാ​റ​ത്ത​ട​ത്തി​ൽ ആ​ണ്.

ഒ​രു ഗ്രാ​മ​ത്തി​ൽ കു​റ​ച്ച് ചീ​ട്ടു​ക​ളി​ഭ്രാ​ന്ത​ന്മാ​ർ ജീ​വി​ച്ചി​രു​ന്നു. കു​ടും​ബം അ​ന്വേ​ഷി​ക്കാ​തെ ന​ട​ന്ന​ത് കാ​ര​ണം ഒ​രു​വ​ന്‍റെ ര​ണ്ട് സ്ക്കൂ​ൾ കു​ട്ടി​ക​ൾ മി​സിം​ഗ് ആ​കു​ന്നു. ഈ ​കേ​സ് അ​ന്വേ​ഷി​ക്കാ​ൻ, ക്രൈം ​ബ്രാ​ഞ്ച് ഡി​എ​സ്പി സൂ​ര്യ​ദേ​വ എ​ത്തു​ന്നു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ കേ​ര​ളം ഞെ​ട്ടി​യ പ​ല സം​ഭ​വ​ങ്ങ​ളും ക​ട​ന്നു​വ​രു​ന്നു. ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ പോ​ലും ഇ​ട​പെ​ടു​ന്ന അ​ഭ്യ​ന്ത​ര മ​ന്ത്രി പി. ​ഇ​ട​പെ​ട​ലാ​ണ് ഇ​തി​നു വേ​ണ്ടി ന​ട​ത്തി​യ​ത്.

കൂ​റ്റ​ൻ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളും, മ​നോ​ഹ​ര​മാ​യ ഗാ​ന രം​ഗ​ങ്ങ​ളും ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

പി.​സി.​ജോ​ർ​ജ്, ഷൈ​ജു പാ​റ​ത്ത​ട​ത്തി​ൽ, ബോ​ബ​ൻ ക​ങ്ങ​ഴ, സോ​ണി​യ ആ​ല​പ്പു​ഴ, അ​ഡ്വ.​നോ​ബി​ൾ മാ​ത്യു,ബി​ന്ദു​ചു​ന​ക്ക​ര, ആ​ശ എ​റ​ണാ​കു​ളം,അ​നു അ​നീ​ഷ്,അ​ജീ​ഷ് അ​ശോ​ക​ൻ, ര​തീ​ഷ് എം, ​ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി, സ​ജി​ത്ത് ക​ല​വൂ​ർ, ജോ​സ് പാ​ല,മ​നു ആ​ന​ക്കു​ഴി, രാ​ജ ക​മ്പം എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ഫെ​ബ്രു​വ​രി അ​വ​സാ​നം ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും.

രേ​വ​തി ഫി​ലിം ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​നു​വേ​ണ്ടി ഷൈ​ജു പാ​റ​ത്ത​ട​ത്തി​ൽ, നി​ർ​മാ​ണം, സം​വി​ധാ​നം, ഗാ​ന ര​ച​ന,സം​ഗീ​തം, ക​ഥ, തി​ര​ക്ക​ഥ എ​ന്നി​വ നി​ർ​വ്വ​ഹി​ക്കു​ന്നു. കോ. ​പ്രൊ​ഡ്യൂ​സ​ർ - ബോ​ബ​ൻ ക​ങ്ങ​ഴ, കാ​മ​റ - സ​ബി​ൻ കെ. ​ലാ​ൽ, എ​ഡി​റ്റ​ർ-​ര​ഞ്ജി​ത്ത് ആ​ർ, ബാ​ക്ക്ഗ്രൗ​ണ്ട് സ്ക്കോ​ർ - സു​രേ​ഷ് ന​ന്ദ​ൻ, ആ​ലാ​പ​നം - ഷൈ​ജു പാ​റ​ത്ത​ട​ത്തി​ൽ, ആ​ർ​ട്ട് - ഷി​ജു​ചെ​ല്ല​പ്പ​ൻ, മേ​ക്ക​പ്പ് - രാ​ജു കോ​ട്ട​യം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - രാ​ജ ക​മ്പം, മാ​നേ​ജ​ർ - സ്ഫ​ടി​കം ടി.​ജെ. ച​ങ്ങ​നാ​ശേ​രി, കാ​സ്റ്റിം​ഗ് മാ​നേ​ജ​ർ - അ​ജേ​ഷ് ച​ങ്ങ​നാ​ശേ​രി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - രാ​ജേ​ഷ് കെ.​രാ​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ - ദാ​സ് ആ​ചാ​രി, കോ​സ്റ്റ്യൂം ഡി​സൈ​നിം​ഗ് -എ​വ​ർ​ഷൈ​ൻ, അ​ജീ​ബ് തെ​ങ്ങ​ണ,പോ​സ്റ്റ​ർ ഡി​സൈ​ൻ - ഷി​ബി​ൻ പി. ​മാ​ർ​ട്ടി​ൻ, ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​ർ - ജോ​സ് പാ​ല, പി.​ആ​ർ.​ഒ - അ​യ്മ​നം സാ​ജ​ൻ, വി​ത​ര​ണം - വേ​ന്ദ​ർ മൂ​വീ​സ്

Latest News

Corehub Up