x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ള്‍ സ​ഹ​ക​ര​ണ മേ​ഖ​ല​യെ കൊ​ള്ള​യ​ടി​ച്ചു: പി.​സി. ജോ​ര്‍​ജ്


Published: March 13, 2026 11:29 PM IST | Updated: March 13, 2026 11:29 PM IST

കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് ഡി​പ്പോ​സി​റ്റേ​ഴ്‌​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ലാ​യി​ല്‍ ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി നേ​താ​വ് പി.​സി. ജ

പാ​ലാ: സാ​മ്പ​ത്തി​ക കെ​ടു​കാ​ര്യ​സ്ഥ​ത​യെ തു​ട​ര്‍​ന്ന് നാ​നൂ​റോ​ളം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ കേ​ര​ള​ത്തി​ല്‍ അ​ട​ച്ചു​പൂ​ട്ടി​യ​താ​യും നി​ക്ഷേ​പ​ക​ര്‍​ക്കു പ​ണം തി​രി​കെ ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത നി​ല​യി​ല്‍ ഇ​ട​തു വ​ല​തു​പ​ക്ഷ നേ​താ​ക്ക​ള്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ കൊ​ള്ള​യ​ടി​ച്ചി​രി​ക്കു​ക​യു​മാ​ണെ​ന്നും ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ര്‍​ജ്. കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് ഡെ​പ്പോ​സി​റ്റേ​ഴ്‌​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ കു​രി​ശു​പ​ള്ളി​ക്ക​വ​ല​യി​ല്‍ അ​ഞ്ച ു ​ദി​വ​സ​മാ​യി തു​ട​ര്‍​ന്നു​പോ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​മ​ര​പ്പ​ന്ത​ലി​ല്‍ ഇ​ന്ന​ലെ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ലാ​യി​ലും സ​മീ​പ മേ​ഖ​ല​യി​ലു​മാ​യി നി​ര​വ​ധി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളാ​ണ് ഭ​ര​ണ​സ​മി​തി​ക​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യെ​ത്തു​ട​ര്‍​ന്ന് നി​ക്ഷേ​പ​ക​ര്‍​ക്കു പ​ണം തി​രി​കെ ന​ല്‍​കാ​നാ​കാ​തെ ത​ക​ര്‍​ച്ച​യി​ലാ​യ​തെ​ന്നും പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ളി​ല്‍ ത​ന്‍റെ പ​രി​പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​ന്ന​താ​യും പി.​സി. ജോ​ര്‍​ജ് പ​റ​ഞ്ഞു.

Tags : P.C. George nattuvishesham local news

Recent News

Corehub Up