Kerala
മലപ്പുറം: പാലേമാട് പെട്രോൾ പമ്പിൽ പെട്രോളടിച്ച പണം ചോദിച്ച ജീവനക്കാരിയെ യുവാവ് ക്രൂരമായി മർദിച്ചു. മർദനത്തിൽ പരിക്കേറ്റ പാലേമാട് സ്വദേശി റോസമ്മയെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വഴിക്കടവ് സ്വദേശി ജാബിറിനെതിരെ എടക്കര പോലീസ് കേസെടുത്തു.
എടക്കര പാലേമാടുള്ള പെട്രോൾ പമ്പിൽ ബൈക്കിൽ പെട്രോളടിക്കാനെത്തിയതായിരുന്നു ജാബിർ. ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് റോസമ്മ പെട്രോൾ അടിച്ചു നൽകി. തുടർന്ന് പണം ആവശ്യപ്പെട്ടപ്പോൾ ഇയാൾ നൽകാൻ തയ്യാറാകാതെ തട്ടിക്കയറുകയായിരുന്നു എന്ന് പമ്പ് അധികൃതർ പറയുന്നു.
തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ ഇയാൾ റോസമ്മയെ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. പമ്പിലെ മറ്റു ജീവനക്കാർ ഓടിയെത്തിയാണ് യുവാവിനെ പിടിച്ചുമാറ്റിയത്. ആക്രമണത്തിൽ റോസമ്മയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനും മർദനത്തിനും ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് പോലീസ് നീക്കം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പെട്രോള് പമ്പില് നിന്ന് ഒന്നരലക്ഷം രൂപ കവര്ന്നതായി പരാതി. തിരുവനന്തപുരം പാളയത്ത് പ്രവർത്തിക്കുന്ന പമ്പിന്റെ ഓഫീസ് കുത്തിത്തുറന്നാണ് കവര്ച്ച നടത്തിയത്.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഞായറാഴ്ച രാത്രി പമ്പ് അടച്ചു ശേഷം ജീവനക്കാരുണ്ടായിരുന്നില്ല. അവധി ആയതിനാല് കഴിഞ്ഞ രണ്ടു ദിവസത്തെ പണം ബാങ്കില് നിക്ഷേപിച്ചിരുന്നില്ല. ഈ പണമാണ് കവർന്നത്.
സിസിടിവി ദൃശ്യങ്ങുടെ അടിസ്ഥാനത്തില് പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും ഈ പമ്പില് മോഷണം നടന്നിട്ടുണ്ട്. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
National
റായ്പുർ: ഛത്തീസ്ഗഡിലെ റായ്പുരിൽ പെട്രോൾ പമ്പിൽ പുക വലിക്കുന്നത് തടഞ്ഞതിന് പന്പിന് തീകൊളുത്തി യുവാവ്. ധർമ്മേന്ദ്ര ക്ഷത്രി എന്ന യുവാവാണ് ലൈറ്റർ ഉപയോഗിച്ച് ഫ്യൂവൽ നോസൽ കത്തിച്ചത്.
ധർമ്മേന്ദ്ര, ഇമ്രാൻ എന്നിവരാണ് ബൈക്കിൽ പെട്രോൾ നിറയ്ക്കാനായി പമ്പിൽ എത്തിയത്. പെട്രോൾ നിറക്കുന്നതിനിടെ ധർമ്മേന്ദ്ര ബൈക്കിന്റെ അടുത്ത് തന്നെ നിൽക്കുമ്പോൾ ഇമ്രാൻ ബൈക്കിൽ തന്നെ ഇരിക്കുകയായിരുന്നു.
ബൈക്കിന്റെ പെട്രോൾ ടാങ്ക് തുറന്നപ്പോൾ ധർമ്മേന്ദ്ര പുകവലിക്കാൻ തുടങ്ങി. തുടർന്ന് പെട്രോൾ പമ്പിൽ പുകവലിക്കരുതെന്ന് ജീവനക്കാരൻ പറഞ്ഞപ്പോൾ ഉടനെ ഇയാൾ ലൈറ്റർ ഉപയോഗിച്ച് ഫ്യൂവൽ നോസൽ പൈപ്പ് കത്തിക്കുകയായിരുന്നു.
തീ ബൈക്കിലേക്കും പമ്പ് മെഷീനിലേക്കും ആളിപടർന്നു. ഇതിനിടെ പമ്പ് ജീവനക്കാരനും ധർമ്മേന്ദ്രനും ഇമ്രാനും ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ പന്പിലെ മറ്റൊരു ജീവനക്കാരൻ ഫ്യൂവൽ പൈപ്പ് വലിച്ചുമാറ്റുകയും പ്രധാന ഇന്ധന വിതരണം ഓഫാക്കുകയും ചെയ്തു. മറ്റ് ജീവനക്കാർ പമ്പിൽ സൂക്ഷിച്ചിരുന്ന ഫയർ സേഫ്റ്റി കിറ്റ് ഉപയോഗിച്ച് തീ അണച്ചത്കൊണ്ട് വലിയ അപകടം ഒഴിവായി.
സംഭവത്തിനു പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരും പമ്പ് ജീവനക്കാർ പിടികൂടി, പോലീസിൽ അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
Kerala
തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവർമാർ ചേർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരനെ ക്രൂരമായി മർദിച്ചെന്ന് പരാതി. പെട്രോൾ പമ്പിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നെടുമങ്ങാട് - കച്ചേരിനടയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിൽ വെള്ളിയാഴ്ച രാത്രി 7.35നായിരുന്നു സംഭവം.
നെടുമങ്ങാട് സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ശ്രീകാന്ത് പെട്രോൾ പമ്പിൽ വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ചത് പമ്പിലെ ജീവനക്കാരനായ സുജിത്ത് തടഞ്ഞു. പമ്പിൽ വാഹനം പാർക്ക് ചെയ്യാൻ സാധിക്കില്ലെന്ന് സുജിത്ത് കർശന നിലപാടെടുത്തതോടെ ശ്രീകാന്ത് മടങ്ങിപ്പോയി.
പിന്നീട് സുഹൃത്തുക്കളുമായി തിരികെ വന്ന് സുജിത്തിനെ പമ്പിൽ വച്ച് മർദിച്ചെന്നാണ് പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഓട്ടോ ഡ്രൈവർമാർക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് സുജിത്ത് വ്യക്തമാക്കി.
Kerala
തൃശൂർ: പെട്രോൾ പമ്പിലെ ഓഫീസ് കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ.
തൃശൂർ കൊരട്ടി എരിയാംകുടി അന്നമനട ചെമ്പാട്ട് വീട്ടിൽ റിയാദ് (24), എറണാകുളം നോർത്ത് പറവൂർ ചിറ്റാറ്റുകര ചന്തത്തോപ്പിൽ വീട്ടിൽ മിഥുൻ സി.എ (27) എന്നിവരെയാണ് പൂച്ചാക്കൽ പോലീസ് തൃശൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
ജനുവരി 22ന് രാത്രി 11.36നായിരുന്നു സംഭവം. തൈക്കാട്ടുശേരി പിഎസ് കവലയിലുള്ള പെട്രോൾ പമ്പിലാണ് കവർച്ച നടന്നത്.
ഓഫീസ് മുറിയുടെ ഷട്ടർ തുറന്ന് ഗ്ലാസ് ഡോറിന്റെ ലോക്ക് പൊളിച്ചാണ് ഇവർ അകത്തുകയറിയത്. മേശപ്പുറത്തെ ബാഗിലുണ്ടായിരുന്ന 18,500 രൂപയും മേശവലിപ്പ് കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 24,950 രൂപയും ഉൾപ്പെടെ 43,450 രൂപയും മൊബൈൽ ഫോണുമാണ് കവർന്നത്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പിടിയിലായവർ നിരവധി മോഷണക്കേസുകളിൽ പ്രതികളും ജയിൽശിക്ഷ അനുഭവിച്ചവരുമാണ്. റിയാദ് കഴിഞ്ഞ ഡിസംബർ 31നാണ് ജയിൽ മോചിതനായത്.
Kerala
പാലക്കാട്: വാക്കുതർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. വാണിയംകുളത്താണ് സംഭവം.
വാണിയംകുളം സ്വദേശികളായ പ്രശാന്ത്, രവീന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് മൂന്നംഗ സംഘം പെട്രോൾ പമ്പ് ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
തിങ്കളാഴ്ച രാത്രി 11ഓടെയാണ് ഓട്ടോറിക്ഷയിൽ മൂന്നംഗ സംഘം വാണിയംകുളത്തെ കെഎം പെട്രോൾ പമ്പിലേക്ക് എത്തുന്നത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകണമെന്ന് ആവശ്യപ്പെട്ടു.
കുപ്പിയിൽ പെട്രോൾ നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ മൂവർ സംഘം ജീവനക്കാരെ അസഭ്യം പറഞ്ഞു. പിന്നാലെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കന്നാസുകളിൽ സംഘം പെട്രോൾ വാങ്ങി. ജീവനക്കാരോടുള്ള ദേഷ്യത്തിൽ പെട്രോൾ, പമ്പിൽ തന്നെ ഒഴിച്ച് തീവെക്കാൻ ശ്രമിക്കുകയായിരുന്നു.
Kerala
കൊച്ചി: പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച വിഷയത്തിൽ പെട്രോൾ പമ്പ് ഉടമകൾക്ക് വീണ്ടും തിരിച്ചടി.
ദേശീയപാതയിലെ ദീർഘദൂര യാത്രക്കാർക്കും ഉപഭോക്താക്കൾക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പെട്രോൾ പമ്പ് ഉടമകൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
പെട്രോള് പമ്പുകളിലെ ശൗചാലയ സൗകര്യ ഉപയോഗവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിയെയും ഹൈക്കോടതി വിമർശിച്ചു.
യാത്രികര്ക്ക് ദേശീയപാതയോരത്ത് അടിസ്ഥാന സൗകര്യങ്ങള് ഒരുക്കേണ്ടത് എന്എച്ച്എഐ ആണ്. കൃത്യമായ ദൂരപരിധിയില് എന്എച്ച്എഐ അടിസ്ഥാന സൗകര്യമൊരുക്കണമെന്നും അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ബാധ്യത പെട്രോള് പമ്പ് ഉടമകള്ക്ക് മേല് നല്കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷണത്തിൽ വ്യക്തമാക്കി.