തിരുവനന്തപുരം: പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച് മദ്യപസംഘം. പമ്പ് ജീവനക്കാരായ ഉണ്ണി, രാജീവൻ എന്നിവർക്കു മർദ്ദനമേറ്റു. കുളത്തൂർ ഇൻഫോസിസ് കാമ്പസിന് സമീപമുള്ള പെട്രോൾ പമ്പിൽ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
കാറിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. ഇവർ ആദ്യം 210 രൂപയ്ക്കും പിന്നീട് 110 രൂപയ്ക്കും പെട്രോൾ അടിച്ചു. പണം അടയ്ക്കേണ്ട സമയമായപ്പോൾ പെട്രോൾ അടിച്ച തുകയെ സംബന്ധിച്ച് കാറിലുണ്ടായിരുന്നവർ തമ്മിൽ തർക്കമായി. തുടർന്ന് പെട്രോൾ അടിച്ച ഉണ്ണിയോട് എത്ര രൂപയ്ക്കാണ് പെട്രോൾ അടിച്ചതെന്നു ചോദിച്ചു. മറുപടിയിൽ തൃപ്തരാകാത്ത സംഘം
ഇയാൾക്ക് നേരെ അസഭ്യവർഷം നടത്തി.
ഇത് ചോദ്യം ചെയ്തപ്പോൾ ഇവർ പന്പ് ജീവനക്കാരെ മർദിക്കുകയായിരുന്നു. പമ്പ് ഉടമ തുമ്പ പോലീസിൽ പരാതി നൽകി. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറി.
Tags : petrol pump