Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Play

ക​ളി മ​ണ്‍​കോ​ര്‍​ട്ടി​ല്‍

പാ​രീ​സ്: പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ 2026 സീ​സ​ണ്‍ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന് ഇ​ന്നു തു​ട​ക്കം. പ്ര​തി​ഫ​ലം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്, താ​ര​ങ്ങ​ള്‍ മീ​ഡി​യ ടൈം ​കു​റ​ച്ചി​ട്ടു​ണ്ട്.

15 മി​നി​റ്റ് മാ​ത്ര​മാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ താ​ര​ങ്ങ​ള്‍ എ​ത്തി​യ​ത്. വ​നി​താ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ബെ​ലാ​റൂ​സി​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക, പു​രു​ഷ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​ര്‍ തു​ട​ങ്ങി​യ​വ​രെ​ല്ലാം ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​ണ്.

15, 22 ആ​ക്ക​ണം

ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ വ​രു​മാ​ന​ത്തി​ല്‍​നി​ന്ന് 22 ശ​ത​മാ​നം പ്രൈ​സ് മ​ണി​യാ​യി ന​ല്‍​ക​ണ​മെ​ന്ന​താ​ണ് താ​ര​ങ്ങ​ളു​ടെ ആ​വ​ശ്യം. എ​ന്നാ​ല്‍, നി​ല​വി​ല്‍ ഇ​ത് 15 ശ​ത​മാ​ന​മാ​ണ്.

ഗ്രാ​ന്‍​സ്‌ലാം ​ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ ഏ​ക​ദേ​ശം 15 ശ​ത​മാ​നം മാ​ത്ര​മേ സ​മ്മാ​ന​ത്തു​ക​യാ​യി ന​ല്‍​കു​ന്നു​ള്ളൂ. ഇ​തി​നെ സൂ​ചി​പ്പി​ച്ചാ​ണ് 15 മി​നി​റ്റ് മാ​ത്രം മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ എ​ത്താ​ന്‍ താ​ര​ങ്ങ​ള്‍ തീ​രു​മാ​നി​ച്ച​ത്.

സീ​സ​ണി​ലെ ഏ​ക ക​ളി​മ​ണ്‍ കോ​ര്‍​ട്ട് ഗ്രാ​ന്‍​സ്‌ലാ​മാ​യ ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​നാ​യ സ്‌​പെ​യി​നി​ന്‍റെ കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സ് പ​ങ്കെ​ടു​ക്കു​ന്നി​ല്ല. പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നാ​ണ് പി​ന്മാ​റ്റം. വ​നി​താ സിം​ഗി​ള്‍​സി​ല്‍ അ​മേ​രി​ക്ക​യു​ടെ കൊ​ക്കൊ ഗൗ​ഫാ​ണ് നി​ല​വി​ലെ കി​രീ​ടാ​വ​കാ​ശി.

Latest News

Corehub Up