Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Association

പോ​ലീ​സ് സം​ഘ​ട​ന​ക​ൾ​ക്ക് മേ​ൽ കൈ​വ​ച്ച സ​ർ​ക്കാ​രി​ന് പൊ​ള്ളി; ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു

കൊ​ച്ചി: സം​സ്ഥാ​ന പോ​ലീ​സ് സം​ഘ​ട​ന​ക​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി. കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ ഘ​ട​ന പു​നഃ​സം​ഘ​ടി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. അ​തേ​സ​മ​യം കേ​സ് മൂ​ന്നാ​ഴ്ച​യ്ക്ക് ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ക​ഴി​ഞ്ഞ 27നാ​ണ് കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ അം​ഗ​ത്വ​ഘ​ട​ന പു​നഃ​സം​ഘ​ടി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഈ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സം​ഘ​ട​ന രൂ​പീ​ക​രി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.

47 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ ഘ​ട​ന മാ​റ്റി​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. സാ​യു​ധ സേ​നാം​ഗ​ങ്ങ​ളു​ടെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ പാ​ർ​ല​മെ​ന്‍റി​നാ​ണ് അ​ധി​കാ​ര​മെ​ന്നും ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സ് തീ​ർ​പ്പാ​കു​ന്ന​ത് വ​രെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ, പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​ക​ൾ പി​രി​ച്ചു​വി​ട്ടു​കൊ​ണ്ട് നേ​ര​ത്തെ ഡി​ജി​പി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പ​ക​രം അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​ക​ൾ​ക്ക് ചു​മ​ത​ല ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

District News

പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം: സ്വാ​ഗ​ത​സം​ഘമായി

കോ​ത​മം​ഗ​ലം: പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. 17 ന് ​കോ​ത​മം​ഗ​ല​ത്താ​ണ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് വേ​ദി ഒ​രു​ങ്ങു​ന്ന​ത്.

കോ​ത​മം​ഗ​ലം വു​ഡ് ലാ​ൻ​ഡ്സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം മൂ​വാ​റ്റു​പു​ഴ ഡി ​വൈ​എ​സ്പി എ. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ റൂ​റ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ ടി. ​മേ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​വി. സ​നി​ൽ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. റെ​ജി​മോ​ൾ, കെ​പി​എ സം​സ്ഥാ​ന ഖ​ജാ​ൻ​ജി എം.​എം. അ​ജി​ത് കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ പി.​ടി. ബി​ജോ​യി, കെ.​പി. പ്ര​വീ​ൺ, പി.​എ. ഷി​യാ​സ്, ടി.​ടി. ജ​യ​കു​മാ​ർ, ആ​ൽ​ബി​ൻ സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​കെ. വി​നാ​സ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), കെ.​കെ. അ​നി​ൽ​കു​മാ​ർ (ചെ​യ​ർ​മാ​ൻ) എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up