കോതമംഗലം: പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. 17 ന് കോതമംഗലത്താണ് ജില്ലാ സമ്മേളനത്തിന് വേദി ഒരുങ്ങുന്നത്.
കോതമംഗലം വുഡ് ലാൻഡ്സ് ഹോട്ടലിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം മൂവാറ്റുപുഴ ഡി വൈഎസ്പി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് അനിൽകുമാർ ടി. മേപ്പിള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. സനിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. റെജിമോൾ, കെപിഎ സംസ്ഥാന ഖജാൻജി എം.എം. അജിത് കുമാർ, ഇൻസ്പെക്ടർ പി.ടി. ബിജോയി, കെ.പി. പ്രവീൺ, പി.എ. ഷിയാസ്, ടി.ടി. ജയകുമാർ, ആൽബിൻ സണ്ണി എന്നിവർ പ്രസംഗിച്ചു. പി.കെ. വിനാസ് (ജനറൽ കൺവീനർ), കെ.കെ. അനിൽകുമാർ (ചെയർമാൻ) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Tags : nattu vishesham Police Association Welcome Party