x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​നി​യി​ല്ല; സം​ഘ​ട​ന​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി ചു​രു​ക്കി

വെബ് ഡെസ്ക്
Published: July 27, 2026 07:23 PM IST | Updated: July 27, 2026 07:27 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സം​ഘ​ട​ന​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ച്ചു​രു​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് സം​ഘ​ട​ന​ക​ളെ പു​നഃ​സം​ഘ​ടി​പ്പി​ച്ച് ര​ണ്ട് സം​ഘ​ട​ന​ക​ളാ​ക്കി. ഇ​തോ​ടെ കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ എ​ന്ന സം​ഘ​ട​ന ഇ​ല്ലാ​താ​യി.

പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ത​ൽ ഗ്രേ​ഡ് എ​സ്ഐ വ​രെ​യു​ള്ള​വ​ർ​ക്കാ​യി പോ​ലീ​സ് അ​സോ​സി​യേ​ഷ​നും, എ​സ്ഐ മു​ത​ൽ നോ​ൺ ഐ​പി​എ​സ് എ​സ്പി​മാ​ർ വ​രെ​യു​ള്ള​വ​ർ​ക്കാ​യി കേ​ര​ള സീ​നി​യ​ർ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും മാ​ത്ര​മാ​കും ഇ​നി​മു​ത​ൽ സേ​ന​യി​ലു​ണ്ടാ​വു​ക.

പു​തി​യ​താ​യി രൂ​പീ​ക​രി​ച്ച ഈ ​ര​ണ്ട് സം​ഘ​ട​ന​ക​ളി​ലേ​ക്കും സെ​പ്‌​തം​ബ​ർ 30നു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​ൽ നി​ർ​ദ്ദേ​ശി​ക്കു​ന്നു. നി​ല​വി​ൽ ഇ​ട​തു​മു​ന്ന​ണി അ​നു​ഭാ​വി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സം​ഘ​ട​ന​ക​ളു​ടെ ത​ല​പ്പ​ത്തു​ള്ള​ത്.

അ​തേ​സ​മ​യം ഇ​ല്ലാ​താ​യ കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​സ്തി​ക​ൾ പു​തി​യ ര​ണ്ട് സം​ഘ​ട​ന​ക​ളും തു​ല്യ​മാ​യി പ​ങ്കു​വെ​ക്കും. പോ​ലീ​സ് സേ​ന​യി​ലെ ഭ​ര​ണ​സം​വി​ധാ​ന​ത്തെ മാ​റ്റി​മ​റി​ക്കു​ന്ന വ​ലി​യ അ​ഴി​ച്ചു​പ​ണി​യാ​യാ​ണ് ഈ ​നീ​ക്കം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

 

Tags : Kerala Police Police Association Home Department Kerala Police Officers Association

Recent News

Corehub Up