Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priyadarshini Scheme

Kannur

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി:ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന രീ​തി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം

പ​യ്യാ​വൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്രാ​പ​ദ്ധ​തി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ങ്കി​ലും അ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന രീ​തി ഏ​റെ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി.

പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 60 വ​യ​സ് ക​ഴി​ഞ്ഞ മു​ഴു​വ​ൻ പു​രു​ഷ​ൻ​മാ​ർ​ക്കും സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ​ദ്ധ​തി​മൂ​ലം സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് മ​ണ്ഡ​പം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​യ്സ​ൺ കാ​ച്ച​പ്പി​ള്ളി​ൽ, ബി​നു മ​ണ്ഡ​പം, ടോ​മി വ​ട​ക്കും​വീ​ട്ടി​ൽ, നോ​വി​ൻ​സ് ചെ​രി​പു​റം, ലി​ജു പാ​റ​യി​ൽ, ചാ​ക്കോ കാ​ര​ത്തു​രു​ത്തേ​ൽ, ജോ​സ​ഫ് ച​ക്കാ​നി​ക്കു​ന്നേ​ൽ, തു​ള​സീ​ധ​ര​ൻ നാ​യ​ർ, ത​ങ്ക​ച്ച​ൻ വെ​ട്ട​ത്ത്, ഏ​ബ്ര​ഹാം വെ​ട്ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

പ്രി​യ​ദ​ർ​ശി​നി സൂ​പ്പ​ർ ഹി​റ്റാ​കു​ന്നു; ര​ണ്ടാം ദി​നം യാ​ത്ര ചെ​യ്ത​ത് പ​ത്ത് ല​ക്ഷം സ്ത്രീ​ക​ൾ

തി​രു​വ​ന​ന്ത​പു​രം: പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി​യി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം. സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം സ്ത്രീ​ക​ളാ​ണ് യാ​ത്ര ചെ​യ്ത​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ദി​വ​സ​ത്തേ​ക്കാ​ൾ വ​ൻ ജ​ന​ത്തി​ര​ക്കാ​ണ് ര​ണ്ടാം ദി​ന​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്.

കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ലെ സൗ​ജ​ന്യ യാ​ത്ര വ​നി​ത​ക​ൾ പൂ​ർ​ണ​മാ​യി ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു എ​ന്നാ​ണ് ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ ഏ​ഴു ല​ക്ഷ​ത്തി​ല​ധി​കം വ​നി​താ യാ​ത്ര​ക്കാ​രാ​ണ് ഓ​ർ​ഡി​ന​റി ബ​സു​ക​ളെ ആ​ശ്ര​യി​ച്ച​ത്. ഇ​ന്ന​ലെ മാ​ത്രം ഒ​ന്ന​ര​ക്കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ സീ​റോ ടി​ക്ക​റ്റു ക​ളാ​ണ് ന​ൽ​കി​യ​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ആ​കെ യാ​ത്ര ചെ​യ്ത 24 ല​ക്ഷം പേ​രി​ൽ 17 ല​ക്ഷം പേ​രും ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ലാ​ണ് ക​യ​റി​യ​ത്. ഇ​തി​ൽ 40 മു​ത​ൽ 50 ശ​ത​മാ​നം വ​രെ യാ​ത്ര​ക്കാ​രും വ​നി​ത​ക​ളാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന ദി​വ​സ​മാ​യ​തി​നാ​ൽ ഒ​ട്ട​ന​വ​ധി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ആ​ദ്യ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​കാ​ൻ എ​ത്തി​യി​രു​ന്നു.

 

District News

പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി​ക്കു ഡ​ബി​ള്‍ ബെ​ല്‍

കോ​​ട്ട​​യം: പ്രി​​യ​​ദ​​ര്‍​ശി​​നി പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ജി​​ല്ല​​യി​​ലെ സ്ത്രീ​​ക​​ള്‍​ക്കു സൗ​​ജ​​ന്യ യാ​​ത്ര​​യ്ക്കാ​​യി ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ള്‍ സ​​ജ്ജ​​മാ​​യി. ഓ​​ര്‍​ഡി​​ന​​റി, സി​​റ്റി ഓ​​ര്‍​ഡി​​ന​​റി. ലി​​മി​​റ്റ​​ഡ് സ്‌​​റ്റോ​​പ്പ് ഓ​​ര്‍​ഡി​​ന​​റി, ടൗ​​ണ്‍ ടു ​​ടൗ​​ണ്‍, ഫെ​​യ​​ര്‍ സ്റ്റേ​​ജ് ഓ​​ര്‍​ഡി​​ന​​റി, പോ​​യി​​ന്റ് ടു ​​പോ​​യി​​ന്‍റ് ഓ​​ര്‍​ഡി​​ന​​റി, ഗ്രാ​​മ​​വ​​ണ്ടി എ​​ന്നീ ഏ​​ഴു വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് സൗ​​ജ​​ന്യ​​യാ​​ത്ര ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​ത്. സൗ​​ജ​​ന്യ യാ​​ത്രാ​​പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ള്‍ ജി​​ല്ല​​യി​​ല്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യി​​ട്ടു​​ണ്ട്.

സൗ​​ജ​​ന്യ യാ​​ത്ര​​യു​​ടെ ആ​​ദ്യ​​ബ​​സ് കോ​​ട്ട​​യം കെ​​എ​​സ്ആ​​ര്‍​ടി​​സി സ്റ്റാ​​ന്‍​ഡി​​ല്‍ നി​​ന്നും രാ​​വി​​ലെ 8.40നു ​​പു​​റ​​പ്പെ​​ട്ടു കു​​മ​​ര​​കം വ​​ഴി ചേ​​ര്‍​ത്ത​​ല​​യി​​ല്‍ എ​​ത്തി​​ച്ചേ​​രും. ജി​​ല്ല​​യി​​ലെ എ​​ല്ലാ ഡി​​പ്പോ​​ക​​ളി​​ല്‍ നി​​ന്നും രാ​​വി​​ലെ 8.30നു ​​ശേ​​ഷ​​മാ​​യി​​രി​​ക്കും സൗ​​ജ​​ന്യ​​യാ​​ത്രാ​​പ​​ദ്ധ​​തി ആ​​രം​​ഭി​​ക്കു​​ന്ന​​ത്. പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന ബ​​സു​​ക​​ളി​​ല്‍ പ്രി​​യ​​ദ​​ര്‍​ശി​​നി സ്റ്റി​​ക്ക​​ര്‍ പ​​തി​​ച്ചി​​ട്ടു​​ണ്ട്. ബ​​സു​​ക​​ളു​​ടെ ഗ്ലാ​​സു​​ക​​ളി​​ലും ര​​ണ്ടു ഡോ​​റു​​ക​​ളി​​ലു​​മാ​​ണ് സ്റ്റി​​ക്ക​​ര്‍ പ​​തി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ചി​​ല ബ​​സു​​ക​​ളി​​ല്‍ സ്റ്റി​​ക്ക​​ര്‍ ല​​ഭ്യ​​മ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ പ​​തി​​ക്കാ​​നാ​​യി​​ട്ടി​​ല്ല. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഈ ​​ബ​​സു​​ക​​ളി​​ലും സ്റ്റി​​ക്ക​​ര്‍ പ​​തി​​ക്കും.

ജി​​ല്ല​​യി​​ലെ ഏ​​ഴു ഡി​​പ്പോ​​ക​​ളി​​ലാ​​യി 162 ബ​​സു​​ക​​ളാ​​ണ് സ​​ര്‍​വീ​​സ് ന​​ട​​ത്താ​​ന്‍ റെ​​ഡി​​യാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഒ​​രു ദി​​വ​​സം ഒ​​ന്ന​​ര​​ല​​ക്ഷ​​ത്തോ​​ളം യാ​​ത്ര​​ക്കാ​​രാ​​ണ് ജി​​ല്ല​​യി​​ലു​​ട​​നീ​​ളം കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. ഇ​​വ​​രി​​ല്‍ 60 ശ​​ത​​മാ​​ന​​ത്തോ​​ളം സ്ത്രീ​​ക​​ളാ​​ണ്. ഇ​​വ​​ര്‍​ക്കു ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ളെ ആ​​ശ്ര​​യി​​ച്ചാ​​ല്‍ സൗ​​ജ​​ന്യ​​യാ​​ത്ര​​യു​​ടെ ഗു​​ണം ല​​ഭി​​ക്കും. 162 ബ​​സു​​ക​​ള്‍ വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ലാ​​യി 332 സ​​ര്‍​വീ​​സു​​ക​​ളാ​​ണ് ദി​​വ​​സ​​വും പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന​​ത്.

ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ള്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​തു വൈ​​ക്ക​​ത്താ​​ണ്. കു​​റ​​വ് ബ​​സു​​ക​​ള്‍ പാ​​ലാ, എ​​രു​​മേ​​ലി ഡി​​പ്പോ​​ക​​ളി​​ലാ​​ണ്. വൈ​​ക്കം-34, കോ​​ട്ട​​യം-22, പൊ​​ന്‍​കു​​ന്നം, ച​​ങ്ങ​​നാ​​ശേ​​രി-21, ഈ​​രാ​​റ്റു​​പേ​​ട്ട-18, പാ​​ലാ, എ​​രു​​മേ​​ലി-13 എ​​ന്നി​​ങ്ങ​​നെ​​യാ​​ണു വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ലെ ബ​​സു​​ക​​ളു​​ടെ എ​​ണ്ണം.

സ്ത്രീ ​​യാ​​ത്ര​​ക്കാ​​ര്‍ ശ്ര​​ദ്ധി​​ക്കാ​​ന്‍

ബ​​സി​​ല്‍ ക​​യ​​റി​​യാ​​ല്‍ പ​​ണം ന​​ല്‌​​കേ​​ണ്ടെ​​ങ്കി​​ലും സീ​​റോ ടി​​ക്ക​​റ്റ് എ​​ടു​​ക്ക​​ണം.
ടി​​ക്ക​​റ്റി​​ല്ലാ​​തെ​​യു​​ള്ള യാ​​ത്ര കു​​റ്റ​​ക​​ര​​മാ​​ണ്. 500 രൂ​​പ പി​​ഴ ല​​ഭി​​ക്കാം.സ്ത്രീ​​ക​​ള്‍​ക്കൊ​​പ്പം അ​​ഞ്ചി​​നും- 11നും ​​ഇ​​ട​​യി​​ല്‍ പ്രാ​​യ​​മു​​ള്ള ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ണ്ടെ​​ങ്കി​​ല്‍ അ​​വ​​ര്‍​ക്ക് ഹാ​​ഫ് ടി​​ക്ക​​റ്റ് എ​​ടു​​ക്ക​​ണം. അ​​തി​​നു മു​​ക​​ളി​​ല്‍ പ്രാ​​യ​​മു​​ണ്ടെ​​ങ്കി​​ല്‍ ഫു​​ള്‍ ടി​​ക്ക​​റ്റും എ​​ടു​​ക്ക​​ണം.

ടി​​ക്ക​​റ്റ് ചാ​​ര്‍​ജ് ന​​ല്‌​​കേ​​ണ്ട​​ന്ന​​തൊ​​ഴി​​ച്ചാ​​ല്‍ സ്റ്റോ​​പ്പ്, സം​​വ​​ര​​ണ സീ​​റ്റു​​ക​​ള്‍ തു​​ട​​ങ്ങി​​യ മ​​റ്റു നി​​യ​​മ​​ങ്ങ​​ളെ​​ല്ലാം സ്ത്രീ​​ക​​ള്‍​ക്കു പ​​ഴ​​യ​​തു​​പോ​​ലെ ത​​ന്നെ​​യാ​​ണ്.

ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യ​​ത്ത്

കോ​​ട്ട​​യം: പ്രി​​യ​​ദ​​ര്‍​ശി​​നി പ​​ദ്ധ​​തി​​യു​​ടെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് കോ​​ട്ട​​യ​​ത്ത് ന​​ട​​ക്കും. രാ​​വി​​ലെ ഒ​​ന്‍​പ​​തി​​നു കെ​​എ​​സ്ആ​​ര്‍​ടി​​സി ഡി​​പ്പോ അ​​ങ്ക​​ണ​​ത്തി​​ല്‍ നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ചു ജി​​ല്ല​​യി​​ലെ മ​​റ്റ് നി​​യ​​മ​​സ​​ഭാ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും ഉ​​ദ്ഘാ​​ട​​ന പ​​രി​​പാ​​ടി​​ക​​ള്‍ ന​​ട​​ക്കും. ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം​​ത​​ല ഉ​​ദ്ഘാ​​ട​​നം രാ​​വി​​ലെ 8.30ന് ​​ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ല്‍ മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് നി​​ര്‍​വ​​ഹി​​ക്കും. തു​​ട​​ര്‍​ന്ന് കു​​റ​​വി​​ല​​ങ്ങാ​​ട് പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ൻ​​ഡി​​നു സ​​മീ​​പം മ​​ന്ത്രി ബ​​സ് ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്യും.

ഏ​​റ്റു​​മാ​​നൂ​​ര്‍ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ല്‍ ഏ​​റ്റു​​മാ​​നൂ​​ര്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ രാ​​വി​​ലെ ഒ​​ന്‍​പ​​തി​​ന് നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ​​യും പു​​തു​​പ്പ​​ള്ളി​​യി​​ല്‍ രാ​​വി​​ലെ ഒ​​ന്‍​പ​​തി​​ന് പു​​തു​​പ്പ​​ള്ളി ക​​മ്മ്യൂ​​ണി​​റ്റി ഹാ​​ളി​​നു സ​​മീ​​പം ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ​​യും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ ഉ​​ദ്ഘാ​​ട​​നം രാ​​വി​​ലെ 8.30ന് ​​പൊ​​ന്‍​കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് ബ​​സ് സ്റ്റാ​​ന്‍​ഡി​​ലാ​​ണ്. പ്ര​​ഫ. റോ​​ണി കെ. ​​ബേ​​ബി എം​​എ​​ല്‍​എ ബ​​സ് ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്യും.

ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ ഉ​​ദ്ഘാ​​ട​​നം രാ​​വി​​ലെ 8.30ന് ​​പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ മന്ത്രി റോജി എം. ജോണും പൂ​​ഞ്ഞാ​​ര്‍ മ​​ണ്ഡ​​ല​​ത്തി​​ലെ ഉ​​ദ്ഘാ​​ട​​നം 8.30ന് ​​എ​​രു​​മേ​​ലി കെ​​എ​​സ്ആ​​ര്‍​ടി​​സി ഡി​​പ്പോ​​യി​​ല്‍ എം.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍ എം​​എ​​ല്‍​എ​​യും നി​​ര്‍​വ​​ഹി​​ക്കും. വൈ​​ക്കം മ​​ണ്ഡ​​ല​​ത്തി​​ലെ ഉ​​ദ്ഘാ​​ട​​നം രാ​​വി​​ലെ 8.30ന് ​​വൈ​​ക്കം കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ കെ. ​​ബി​​നി​​മോ​​ന്‍ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ക്കും.

Latest News

Corehub Up