Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Promotion

എന്തിനാണ് ഇത്ര തിടുക്കം? എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ജയില്‍ മേധാവി എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സ്ഥാനക്കയറ്റം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയും ആരോപണങ്ങള്‍ നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് ഇത്ര തിടുക്കമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ചോദിച്ചു.

ബോഡി ബില്‍ഡര്‍മാരുടെ പോലീസ് നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായ എസ്. ശ്രീജിത്തിനായിരുന്നു ചുമതല. ചട്ടവിരുദ്ധമായി നിയമനം നല്‍കിയെന്നും അതില്‍ അഴിമതിയുണ്ടെന്നുമാണ് ഹര്‍ജി നല്‍കിയ കെ.എം. ഷാജഹാന്‍ ആരോപിക്കുന്നത്.

എഡിജിപി സ്ഥാനത്തിരിക്കെ മുന്‍കൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിലും വിശദമായ അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് എ. ബദറുദീന്‍ ഉത്തരവിട്ടിരുന്നു. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു.

ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഈ തീരുമാനം എടുത്തത് സ്ഥാനക്കയറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എഡിജിപിയെയോ ഡിജിപിയെയോ നിയമിക്കുമ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ആ നിര്‍ദേശങ്ങള്‍ പാലിക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയത്.

Latest News

Corehub Up