തിരുവനന്തപുരം: കസ്റ്റഡി മർദനങ്ങൾ ഉൾപ്പടെ നിരവധി പരാതികൾ നേരിട്ട വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം. കോട്ടയം അഡീഷണൽ എസ്പി ആയാണ് നിയമനം. സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ആണ് മധുബാബു.
നേരത്തെ സ്ഥാനക്കയറ്റം നൽകുന്ന പട്ടികയിൽ മധുബാബുവിനെ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാദങ്ങൾ നിലനിന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ നിന്നുപോലും മധുബാബുവിനെ മാറ്റിനിർത്തിയിരുന്നു.
എന്നാൽ, പ്രൊമോഷൻ യോഗം ചേരുന്നതിന് മുൻപ് എല്ലാ ആരോപണങ്ങളിലും മധുബാബു കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയും തീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനക്കയറ്റപട്ടികയിൽ മധുബാബു ഉൾപ്പെട്ടത്.
Tags : kerala police promotion DySP Madhubabu kottayam