Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Promotion

സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐക്ക് നല്‍കിയ സ്ഥാനക്കയറ്റം വിവാദത്തില്‍

തൊ​​​ടു​​​പു​​​ഴ: ഡ്യൂ​​​ട്ടി സ​​​മ​​​യ​​​ത്ത് മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെത്തു​​​ട​​​ര്‍ന്നു സ​​​സ്‌​​​പെ​​​ന്‍ഷ​​​നി​​​ലാ​​​യി​​​രു​​​ന്ന എ​​​സ്‌​​​ഐ​​​ക്ക് ഇ​​​ന്‍സ്‌​​​പെ​​​ക‌്ട​​​റാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ല്‍കി​​​യ​​​ത് വി​​​വാ​​​ദ​​​മാ​​​കു​​​ന്നു. ക​​​രി​​​മ​​​ണ്ണൂ​​​ര്‍ എ​​​സ്‌​​​ഐ എ​​​ന്‍.​​​എ​​​സ്. ​​​റോ​​​യി​​​ക്കാ​​​ണ് ന​​​ട​​​പ​​​ടി നേ​​​രി​​​ടു​​​ന്ന​​​തി​​​നി​​​ടെ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ല്‍കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ 24നു ​​​പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ പ​​​ട്ടി​​​ക​​​യി​​​ലാ​​​ണ് 43-ാം ന​​​മ്പ​​​റാ​​​യി എ​​​ന്‍.എ​​​സ്.​​​റോ​​​യി​​​യു​​​ടെ പേ​​​രു​​​ള്ള​​​ത്. പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള എ​​​സ്‌​​​ഐ​​​മാ​​​ര്‍ ഇ​​​ന്‍സ്‌​​​പെ​​​ക‌്ട​​​ര്‍മാ​​​രാ​​​യി പ്ര​​​മോ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടാ​​​ന്‍ യോ​​​ഗ്യ​​​രാ​​​ണെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു. ഇ​​​ദ്ദേ​​​ഹം സ​​​സ്‌​​​പെ​​​ന്‍ഷ​​​നി​​​ലാ​​​യ വി​​​വ​​​രം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് കൈ​​​മാ​​​റാ​​​തി​​​രു​​​ന്ന​​​താ​​​ണ് റോ​​​യി​​​യു​​​ടെ പേ​​​ര് പ​​​ട്ടി​​​ക​​​യി​​​ല്‍ ഇ​​​ടം​​​പി​​​ടി​​​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​​​ച​​​ന. മ​​​ല​​​പ്പു​​​റം ജി​​​ല്ലാ നാ​​​ര്‍ക്കോ​​​ട്ടി​​​ക് സെ​​​ല്ലി​​​ലേ​​​ക്കാ​​​ണ് എ​​​ന്‍.​​​എ​​​സ്.​​​ റോ​​​യി​​​ക്ക് നി​​​യ​​​മ​​​നം.

സം​​​ഭ​​​വ​​​ത്തി​​​ല്‍ ഡി​​​ജി​​​പി ഇ​​​ടു​​​ക്കി ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്. ഇ​​​പ്പോ​​​ള്‍ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ പ​​​ട്ടി​​​ക എ​​​ന്‍.​​​എ​​​സ്.​​​ റോ​​​യി സ​​​സ്‌​​​പെ​​​ന്‍ഷ​​​നി​​​ലാ​​​കു​​​ന്ന​​​തി​​​ന് മു​​​മ്പ് ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​ണെ​​​ന്നും പി​​​ന്നീ​​​ട് അ​​​ഭി​​​പ്രാ​​​യ​​​മൊ​​​ന്നും തേ​​​ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​ടു​​​ക്കി ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ഡോ.​​​ ന​​​സീം പ​​​റ​​​ഞ്ഞു. അ​​​തേസ​​​മ​​​യം സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം റ​​​ദ്ദാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​ക​രു​ത്; നി​ർ​ദേ​ശ​വു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

മ​ല​പ്പു​റം: പോ​ലീ​സ് സേ​ന​യി​ലെ സ്ഥാ​ന​ക്ക​യ​റ്റം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശം. സേ​ന​യി​ലെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

‌സേ​ന​യു​ടെ വി​ശ്വാ​സ്യ​ത​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ആ​ധു​നി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ പ​രി​ശീ​ല​ന​മു​റ​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

സേ​ന​യി​ലെ അ​ഴി​മ​തി, അ​ശാ​സ്ത്രീ​യ​മാ​യ സ്ഥാ​ന​ക​യ​റ്റം, പ​രി​ശീ​ല​ന​ത്തി​ലെ പോ​രാ​യ്മ‌​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​യ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് കെ. ​ബൈ​ജു​നാ​ഥ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഫ​ല​പ്ര​ദ​മാ​യ പ​രി​ശീ​ല​ന​മി​ല്ലാ​ത്ത​ത് കാ​ര​ണം പോ​ലീ​സ് ജ​യി​ൽ സേ​നാം​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രും സം​ശ​യാ​സ്‌​പ​ദ​വും സ്വാ​ഭാ​വി​ക​മ​ല്ലാ​ത്ത​തു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

 

Kerala

ബിജു മേനോൻ പ്രമോഷനിൽ പങ്കെടുത്തില്ല; നി​​​ർ​​​മാ​​​താ​​​വി​​​ന് 25 ല​​​ക്ഷം ന​​​ഷ്‌​​​ട​​​മെന്ന് ബി. ​​​ഉ​​​ണ്ണി​​​കൃഷ്ണ​​​ൻ

കൊ​​​ച്ചി: സി​​​നി​​​മ​​​യു​​​ടെ പ്ര​​​മോ​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​യി​​​ൽ ന​​​ട​​​ൻ ബി​​​ജു മേ​​​നോ​​​ൻ പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​ലൂ​​​ടെ ഒ​​​രു നി​​​ർ​​​മാ​​​താ​​​വി​​​ന് 25 ല​​​ക്ഷം രൂ​​​പ ന​​​ഷ്‌​​​ട​​​മു​​​ണ്ടാ​​​യെ​​​ന്ന് ഫെ​​​ഫ്ക ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി. ​​​ഉ​​​ണ്ണി​​​കൃഷ്ണ​​​ൻ.

പ​​​ടം പ്ര​​​മോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള ബാ​​​ധ്യ​​​ത ത​​​നി​​​ക്കാ​​​ണെ​​​ന്ന് താ​​​രം ക​​​രാ​​​റൊ​​​പ്പി​​​ട്ട​​​ശേ​​​ഷം പോ​​​കാ​​​തി​​​രി​​​ക്കു​​​ക​​​യും നി​​​ർ​​​മാ​​​താ​​​വി​​​നു ന​​​ഷ്‌​​​ട​​​മു​​​ണ്ടാ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ന​​​ട​​​ൻ എ​​​ത്താ​​​ത്ത​​​തു​​​കൊ​​​ണ്ട് നി​​​ര്‍മാ​​​താ​​​വി​​​ന് 25 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ചാ​​​ന​​​ലി​​​ല്‍നി​​​ന്നു കി​​​ട്ടു​​​ന്ന​​​തി​​​ല്‍നി​​​ന്നും കു​​​റ​​​ഞ്ഞ​​​ത്. ഈ ​​​നി​​​ർ​​​മാ​​​താ​​​വ് സം​​​വി​​​ധാ​​​യ​​​ക​​​നും ഫെ​​​ഫ്ക മെം​​​ബ​​​റു​​​മാ​​​ണ്. ഇ​​​തേ ന​​​ട​​​ൻ ജി​​​ത്തു ജോ​​​സ​​​ഫ് സം​​​വി​​​ധാ​​​നം ചെ​​​യ്ത ‘വ​​​ല​​​തു​​​വ​​​ശ​​​ത്തെ ക​​​ള്ള​​​ൻ’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ പ്ര​​​മോ​​​ഷ​​​നും പോ​​​യി​​​ല്ല.

സി​​​നി​​​മ​​​ക​​​ളു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണം നീ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ധാ​​​ന കാ​​​ര​​​ണം അ​​​ഭി​​​നേ​​​താ​​​ക്ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​കു​​​ന്ന വീ​​​ഴ്ച​​​ക​​​ളാ​​​ണെ​​​ന്നും ബി.​​​ ഉ​​​ണ്ണി​​​കൃഷ്ണ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.

Latest News

Corehub Up