വാരണാസി സെറ്റിൽ ഫഹദ്
എസ്.എസ്. രാജമൗലിയുടെ ‘വാരാണസി’യുടെ സെറ്റ് സന്ദർശിച്ച് ഫഹദ് ഫാസിൽ. ഫഹദ് നായകനായെത്തുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയ്നർ ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയാണ് ഈ സിനിമ നിർമിക്കുന്നത്.
എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് ഷോവിംഗ് ബിസിനസ് ബാനറിലും ആർക്കാ മീഡിയാ വർക്ക്സിന്റെയും സഹകരണത്തോടെ ഡോണ്ട് ട്രബിൾ ദ് ട്രബിൾ നിർമിക്കുന്നത്.
എസ്.എസ്. രാജമൗലിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫാന്റസിയും തമാശയും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്. സൂരി എന്ന മാജിക്കുകാരനായി ഫഹദ് ചിത്രത്തിലെത്തുന്നു.
Tags : Fahadh Faasil SS Rajamouli Varanasi Set promotion