Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Property Dispute

വ​സ്തു​ത​ർ​ക്കം; ആ​റു​പേ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു

ബം​ഗ​ളൂ​രു: വ​സ്തു ത​ർ​ക്ക​ത്തി​നി​ടെ ആ​റു​പേ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര ജി​ല്ല​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ര​ണ്ടു കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ​സ്തു​ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പ്പി​ൽ ക​ലാ​ശി​ച്ച​ത്.

ത​ർ​ക്ക​ത്തി​നി​ടെ ക​രി​മ്പ് വെ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ളു​കൊ​ണ്ട് ആ​ക്ര​മി​ച്ച ശേ​ഷ​മാ​ണ് വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. വി​ജ​യ​പു​ര ജി​ല്ല​യി​ലെ ഗോ​വി​ന്ദ​പു​ര​ത്ത് 25 ഏ​ക്ക​ർ ഭൂ​മി വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​റു പേ​രു​ടെ ജീ​വ​നെ​ടു​ത്ത അ​തി​ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഗോ​വി​ന്ദ​പു​ര ഗ്രാ​മ​ത്തി​ലെ നി​രാ​ളെ എ​ന്ന കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് മ​രി​ച്ച​വ​രി​ൽ അ​ഞ്ചു പേ​ർ. ഒ​രാ​ൾ പു​റ​മേ നി​ന്നു​ള്ള ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

District News

വ​സ്തു​ത​ര്‍​ക്കം; വ​യോ​ധി​ക​യെ ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു


മെ​ഡി​ക്ക​ല്‍​കോ​ള​ജ്: വ​സ്തു​ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​കോ​പി​ത​നാ​യ അ​യ​ല്‍​വാ​സി വ​യോ​ധി​ക​യെ ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. പു​ല​യ​നാ​ര്‍​ക്കോ​ട്ട സ്വ​ദേ​ശി​നി ഉ​ഷ (62) ആ​ണ് പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. അ​യ​ല്‍​വാ​സി​യാ​യ സ​ന്ദീ​പ് (45) ആ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്നു ഉ​ഷ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി.


വ​സ്തു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഉ​ഷ​യു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും സ​മീ​പ​ത്തു​കി​ട​ന്ന ക​ല്ലെ​ടു​ത്തു സ​ന്ദീ​പ് വ​യോ​ധി​ക​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഉ​ഷ​യെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍​പ്പോ​യ സ​ന്ദീ​പി​നെ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജ് സി​ഐ ബി.​എം. ഷാ​ഫി പ​റ​ഞ്ഞു.

Latest News

Corehub Up