Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്. രാഹുല്‍ തന്റെ കുടുംബ ജീവിതം തകർത്തെന്ന് കാട്ടിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
നാട്ടുകല്‍ പോലീസിലാണ് പരാതി നല്‍കിയത്. നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇയാള്‍ പരാതി സമർപ്പിച്ചിരുന്നു. പരാതി നല്കി ഒരു മാസമായിട്ടും നടപടി ഉണ്ടായില്ലെന്നും യുവാവ് പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
അതേസമയം, മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിന് ഒരാഴ്ച മുമ്പ് ജാമ്യം ലഭിച്ചിരുന്നു. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.
ബലാത്സംഗ കുറ്റം നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി ഉത്തരവിലുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം എന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. എന്നാല്‍ നിലവിലെ വിവാഹബന്ധം വേർപ്പെടുത്താതെ എങ്ങനെ മറ്റൊരു ബന്ധത്തിലേക്ക് പോകാൻ കഴിയുമെന്ന് കോടതി ചോദിച്ചു.
പീഡനം നടന്നതായി പറയപ്പെടുന്നതിനു ശേഷവും എംഎല്‍എയുമായി സൗഹൃദ സംഭാഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാട്സ്ആപ്പ് ചാറ്റുകള്‍ അടക്കം തെളിവായി പ്രതിഭാഗം സമർപ്പിച്ചരുന്നു
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്. രാഹുലുമായി സൗഹൃദം ഇല്ലെന്നും തമ്മിൽ ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും എം.എ. ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടം എന്ന വ്യക്തി ഒരു കോഴി ആണെന്ന് പണ്ടേ അറിയാം. രാഹുൽ ആരോപിച്ച വിഷയങ്ങളിൽ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആർജവം തനിക്കുണ്ട്. രാഹുലിനെ പരസ്യ സംവദത്തിന് വെല്ലുവിളിക്കുകയാണെന്നും എം.എ. ഷഹനാസ് വ്യക്തമാക്കി.
ചാനലിന് പണം നൽകിയാണ് ഇന്റർവ്യൂ നൽകിയത്. ഇന്റർവ്യൂവിൽ അവതാരകൻ വിവരങ്ങൾ പുറത്ത് കൊണ്ട് വരാൻ ശ്രമിച്ചില്ല. രാഹുലിനെ വെളുപ്പിച്ച് എടുക്കാനാണ് ശ്രമിക്കുന്നത്. ഒരു സ്ത്രീ പീഡകനെയാണ് ഇന്നലെ കേട്ടത്. കുറെ സമയം എടുത്ത് ഉണ്ടാക്കിയ ചോദ്യങ്ങളാണ് രാഹുൽ ഇന്നലെ ചോദിച്ചത്. രാഹുലിന് ധൈര്യം ഉണ്ടോ എന്റെ മുന്നിൽ ഇരുന്ന് സംസാരിക്കാൻ?. രാഹുലിന്റെ വീട്ടിൽ വന്ന് സംസാരിക്കാൻ ഞാൻ തയാറാണ്.
രാഹുലിനോട് മാനനഷ്ടത്തിന് കേസ് കൊടുക്കണം എന്ന് ഞാൻ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് നിയമ നടപടിയെ ഭയക്കണം എന്നാണ് ചോദിച്ചത്. രാഹുൽ മാങ്കൂട്ടം എന്ന കോഴിയെ നിർത്തേണ്ട സ്ഥലത്ത് നിർത്തിയിട്ടുള്ള വ്യക്തിയാണ് ഷഹനാസ്.
എന്റെ ഫോൺ വച്ച് ഏത് പരിശോധനകൾക്കും ഞാൻ തയാറാണ്. രാഹുലിന് ധൈര്യം ഉണ്ടോ ഫോൺ കാണിക്കാൻ. നേരിട്ട് കാണണം എന്ന് പറഞ്ഞു രാഹുൽ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. കോഴിത്തരം എന്നോട് കാണിച്ചിട്ടുണ്ട്. ധൈര്യം ഉണ്ടെങ്കിൽ രാഹുൽ സ്ക്രീൻ ഷോട്ടുകൾ പുറത്തുവിടട്ടെ.
എന്റെ സോഷ്യൽമീഡിയ സ്റ്റോറികൾക്ക് രാഹുൽ അയച്ച മറുപടികൾ ഇൻബോക്സിൽ കാണാം. ഞാൻ സാരി ഉടുത്തു ഇൻസ്റ്റാഗ്രാമിൽ ഇട്ട ഫോട്ടോയ്ക്ക് കമന്റ് ബോക്സിൽ വന്ന് മോശം മെസേജ് അയച്ചിട്ടുണ്ട്. അതിന് നല്ല മറുപടി കൊടുത്തിട്ടുമുണ്ട്.
എന്റെ ഫോൺ വർഷങ്ങളായി ഉപയോഗിക്കുന്നതാണ്. പരിശോധനയ്ക്ക് വിധേയമാക്കാൻ തയാറാണ്. രാഹുൽ എന്ന കോഴി, സുഹൃത്താണ് എന്ന് പറയുന്നത് എനിക്ക് നാണക്കേടുണ്ട്. എന്റെ സുഹൃത്തല്ല, രാഹുൽ പറയുന്നത് കള്ളം മാത്രമാണ്.
മുഖം കാണിക്കാതെ കരഞ്ഞിരിക്കുന്ന സ്ത്രീകൾക്ക് കൂടി വേണ്ടിയാണ് താൻ സംസാരിക്കുന്നത്. താൻ ഇപ്പോഴും പാർട്ടിയുടെ ഭാഗമാണ്. തന്നോട് ഇപ്പോഴും ഒരു മുതിർന്ന നേതാവും വിശദീകരണം ചോദിച്ചിട്ടില്ല. തുറന്നുപറച്ചിലുകൾ ഒരു അജണ്ടയുടെയും ഭാഗമല്ല. ചാനലുകൾ അവൾക്കൊപ്പം എന്നത് പ്രവൃത്തിയിൽ കാണിക്കണം. അല്ലാതെ പീഡകനൊപ്പം നിൽക്കുന്നത് മാധ്യമ പ്രവർത്തനം അല്ലെന്നും എം.എ. ഷഹനാസ് പറഞ്ഞു
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കേണ്ടന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ്. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ എത്തിക്സ് കമ്മിറ്റിക്കും നിയമസഭയ്ക്കും അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ഇത് ഈ വിഷയത്തിലെ നിലപാടല്ല. പൊതു നിലപാടാണ്. കേസിൽ പ്രതിയായി എന്നതിന്റെ പേരിൽ അയോഗ്യനാക്കാൻ ആകില്ലെന്നും സതീശൻ വ്യക്തമാക്കി. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്വഴക്കമില്ല എന്ന യുഡിഎഫ് പാർലമെന്ററി പാർട്ടിയിലെ വിലയിരുത്തലിലാണ് തീരുമാനം.
സമാന ആരോപണം നേരിടുന്ന എൽഡിഎഫിലെ എംഎൽഎമാർക്കെതിരെ നടപടിയെടുക്കാൻ തയാറാകാത്ത ഭരണപക്ഷത്തിന്റെ നിലപാടിനോട് സഹകരിക്കേണ്ടെന്നാണ് യുഡിഎഫിന്റെ നിലപാട്. അതേസമയം, രാഹുലിനെ പുറത്താക്കിയ നടപടി തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
എത്തിക്സ് കമ്മിറ്റി അധികാരപരിധി കടന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും വിലയിരുത്തി. റോജി എം. ജോണും യു.എ. ലത്തിഫുമാണ് എത്തിക്സ് കമ്മറ്റിയിൽ ഈ നിലപാടിനെ എതിർക്കുക.
Kerala
തിരുവനന്തപുരം: പീഡനക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമസഭാ എത്തിക്സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി തിങ്കളാഴ്ച തീരുമാനമെടുക്കും. ഡി.കെ. മുരളി നൽകിയ പരാതിയാണ് പ്രിവിലേജ് കമ്മിറ്റി പരിഗണിക്കുന്നത്.
നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ആവശ്യം. രാഹുലിന്റെ ഭാഗംകൂടി കേട്ടാകും കമ്മിറ്റി തീരുമാനമെടുക്കുക. നിരന്തരം പീഡന കേസിൽ പ്രതിയായ എംഎൽഎയെ അയോഗ്യനാക്കാനുള്ള വ്യവസ്ഥ നിയമസഭയുടെ പെരുമാറ്റ ചട്ടം സംബന്ധിച്ച നടപടിക്രമങ്ങളിൽ പറയുന്നുണ്ട്.
രാഹുലിനെതിരായ പരാതി സ്പീക്കർ പരിഗണിച്ച് പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി പരിശോധിച്ച് സഭയ്ക്ക് അയോഗ്യനാക്കാം. അതേസമയം സമാന കേസുകളിൽ നേരത്തെ അറസ്റ്റിലായ മറ്റ് എംഎൽഎമാരുടെ കാര്യം ചില കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നുണ്ട്.
അതേസമയം സർക്കാരിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായാൽ രാഷ്ട്രീയ തീരുമാനമെടുക്കാനാണ് കോൺഗ്രസ് തീരുമാനം. മൂന്നാം പീഡനക്കേസിൽ റിമാൻഡിലായിരുന്ന രാഹുൽ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
Kerala
കൊച്ചി: അവിവാഹിതനായ ഒരാൾക്ക് ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ നിയമപരമായി എന്താണ് തെറ്റുള്ളതെന്ന് ഹൈക്കോടതി. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.
രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങളും ഉണ്ടാകാം, അതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഒന്നാം പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ വിധി പറയാൻ കോടതി മാറ്റി.
നിലവിലെ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം, രണ്ട് സ്ത്രീകൾ ഇയാൾക്കെതിരെ ബലാത്സംഗാരോപണങ്ങളുന്നയിച്ച് രണ്ട് പരാതികൾ കൂടി നൽകിയിട്ടുണ്ട്. ഇതൊരു ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചതോടെയാണ് കോടതി ചില പരാമർശങ്ങൾ നടത്തിയത്. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എഫ്ഐആറുകൾ മുൻകാല ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കാൻ ആകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എല്ലാ കേസുകളും എഫ്ഐആർ ഘട്ടത്തിലാണല്ലേയെന്ന് ചോദിച്ച ഹൈക്കോടതി ഒരു കേസിൽ പോലും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. നിയമപരമായ നടപടിക്രമം അനുസരിച്ച് പരാതി രജിസ്റ്റർ ചെയ്യുന്നത് മാത്രം പോരാ. കുറഞ്ഞപക്ഷം അന്തിമ റിപ്പോർട്ടെങ്കിലും ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു.
ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു കുറ്റവാളിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഉഭയസമ്മതത്തോടെയാണ് താൻ ബന്ധത്തിലേർപ്പെട്ടത് എന്നതാണ് അയാളുടെ പ്രതിരോധമെന്നും വാദിച്ചു. ഒരാൾക്ക് ഉഭയസമ്മതത്തോടെ എത്ര ബന്ധങ്ങൾ വേണമെങ്കിലും സ്ഥാപിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും ഇക്കാരണത്താൽ ജാമ്യം നിഷേധിക്കാനാകില്ലെന്നും കോടതി മറുപടി നൽകി.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതോടെയാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.
നിലവില്‍ രണ്ടാഴ്ചയില്‍ അധികമായി ജയിലില്‍ കഴിയുകയാണ് രാഹുല്‍. കേസിൽ അറസ്റ്റിലായി 18-ാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ ഇന്നുതന്നെ പുറത്തിറങ്ങിയേക്കും.
വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ ജനുവരി 14നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ രാഹുലിനെ റിമാൻഡിൽ വിടുകയും ശേഷം പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.
ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നായിരുന്നു രാഹുൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്.
മറ്റ് രണ്ട് പീഡനക്കേസുകളിലും അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിരുന്നു. പിന്നാലെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതേ തുടർന്ന് മൂന്നാമത്തെ കേസിൽ പോലീസ് അതീവ രഹസ്യ നീക്കത്തിലൂടെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽവെച്ച് അർധരാത്രിയിലായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാം ബലാത്സംക്കേസ് പരിഗണിക്കുന്നത് മാറ്റ് കോടതി. വ്യാഴാഴ്ചത്തേയ്ക്കാണ് കേസ് മാറ്റിയത്.
പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കേസ് മാറ്റിവെച്ചത്. പോലീസ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ വാദം കേൾക്കുക.
തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നത് അടക്കം പരാമർശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകൾക്ക് നേരെയുള്ള സൈബർ ആക്രമണവും തിരിച്ചടിയായി.
ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമല്ല എന്നീ വിവരങ്ങൾ വിധിപ്പകർപ്പിൽ പറഞ്ഞിരുന്നു. രാഹുലിനെതിരെ നേരത്തെയും സമാനമായ കേസുകളുണ്ട്.
ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. സൈബർ ആക്രമണമെന്ന പ്രോസിക്യൂഷൻ വാദം ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് സമയത്ത് കാരണം വ്യക്തമാക്കിയില്ലെന്ന രാഹുലിന്റെ വാദവും കോടതി തളളി.
Kerala
പത്തനംതിട്ട: പീഡനക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു.
പ്രഥമദൃഷ്ട്യാ പീഡനം നിലനിൽക്കുമെന്നത് അടക്കം പരാമർശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല.
വിദേശത്തുള്ള തിരുവല്ല സ്വദേശിനിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മൂന്നാമത്തെ പീഡനക്കേസ് നൽകിയത്. ഈ കേസിൽ കഴിഞ്ഞ 11നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.
Kerala
പയ്യാവൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പീഡനപരാതി ഉന്നയിച്ച അതിജീവിതയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുകയും ഫെനി നൈനാൻ പുറത്തുവിട്ട വാട്ട്സ് ആപ്പ് ചാറ്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്ത കെഎസ്യു നേതാവിനെതിരേ നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി.
കെഎസ്യു സംസ്ഥാന നിർവാഹക സമിതിയംഗം അൻസിൽ വാഴപ്പള്ളിക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പയ്യാവൂർ മേഖല സെക്രട്ടറി അശ്വന്ത് വിജയനാണ് പയ്യാവൂർ പോലീസിൽ പരാതി നൽകിയത്.
രാഹുൽ മാങ്കൂട്ടം പീഡിപ്പിച്ച അതിജീവിതമാരെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും പരാതി നൽകുന്നതിൽനിന്നു പിന്തിരിപ്പിക്കാനാണ് അൻസിൽ വാഴപ്പള്ളി ശ്രമിക്കുന്നതെന്നും ഇത്തരക്കാർ അതിജീവിതമാർക്കു വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ഫെന്നി നൈനാൻ പുറത്തുവിട്ട വാട്സ്ആപ് ചാറ്റുകൾക്കെതിരെ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ മൂന്നാമത്തെ അതിജീവിത.
ഫെന്നിയുടെ സൈബർ അധിക്ഷേപം ഇനി പരാതിക്കാർ മുന്നോട്ട് വരുന്നത് തടയാനാണെന്നും ചാറ്റിന്റെ ചില ഭാഗങ്ങൾ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനാണെന്നും പരാതിക്കാരി പറഞ്ഞു.
തലയും വാലുമില്ലാത്ത ചാറ്റുകൾ ആണിത്. നടന്ന സംഭാഷണത്തിന്റെ കുറച്ച് മാത്രം ആണ് പുറത്ത് വന്നത്. രാഹുലിനെതിരായ പരാതികളുടെ നിജസ്ഥിതി അറിയാനാണ് അന്ന് നേരിൽ കാണാൻ ശ്രമിച്ചതെന്നും പരാതിക്കാരി പറഞ്ഞു.
2024 ജൂലൈയിൽ ആണ് ഫെന്നിയെ പരിചയപ്പെടുന്നത്. 2025 നവംബർ വരെ ഫെന്നിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. 2024 മേയ് മാസത്തിൽ ആണ് മിസ്കാരേജ് സംഭവിക്കുന്നത് രാഹുൽ അങ്ങേയറ്റം സ്ട്രെസും ട്രോമയും തന്നതിന്റെ ഫലമായിരുന്നു ആ മിസ്കാരേജ്. മാനസികമായും ശാരീരികമായും ആകെ തകർച്ച നേരിട്ട സമയം ആയിരുന്നു അത്. കുഞ്ഞിനെ നഷ്ടപ്പെടുന്നു, ജോലി നഷ്ട്ടപ്പെടുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ കൂടി കടന്നു പോയ സമയമായിരുന്നു അത്. അപ്പോഴാണ് ഫെന്നി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. ചൂരൽമല ഫണ്ടിംഗിൽ കൂപ്പൺ ചലഞ്ചിൽ പങ്കെടുക്കണം എന്ന് പറഞ്ഞു.
രാഹുൽ ആണ് വിജയിയെ പ്രഖ്യാപിക്കുന്നത് എന്നും ഫെന്നി പറഞ്ഞു. സമ്മർദ്ദം ചെലുത്തി സമ്മാനം നേടി എടുക്കണം എന്നും പറഞ്ഞു. രാഹുലിനെ കുറിച്ച് ഫെന്നി എപ്പോഴും സംസാരിക്കുമായിരുന്നു. അതോടെ കാര്യങ്ങൾ ഫെന്നിയോട് തുറന്നു പറഞ്ഞു.
ആരോടും പറയരുത് എന്ന് ഫെന്നി തന്നോട് ആവശ്യപ്പെട്ടു. തന്റെ കുഞ്ഞിന്റെ അച്ഛൻ എന്ന ബോണ്ട് രാഹുലിനോട് ഉണ്ടായിരുന്നു ആ സമയം. ആ ട്രോമ ബോണ്ടിൽ കഴിഞ്ഞിരുന്ന തന്നെ ഫെന്നി മാനിപ്പുലേറ്റ് ചെയ്തു. കോടികളുടെ ബാധ്യത രാഹുലിന് ഉണ്ട് എന്നൊക്കെ പറഞ്ഞു.
ഒരു സമര സമയത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ കാശില്ല എന്ന് പോലും പറഞ്ഞ് പണം വാങ്ങി. ഫെന്നിയോട് കാര്യങ്ങൾ പറഞ്ഞത് അറിഞ്ഞ രാഹുൽ തന്നെ പിന്നെയും അധിക്ഷേപിച്ചു. പാലക്കാട് ഇലക്ഷൻ സമയത്താണ് ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് രാഹുൽ വീണ്ടും വരുന്നത്.
2025 ഓഗസ്റ്റിൽ രാഹുലിനെതിരായ വാർത്തകൾ കണ്ടു. ഒരു വ്യക്തത വേണം എന്നാവശ്യപ്പെട്ട് രാഹുലിനെ വിളിച്ചു. തനിക്ക് ഒരു ക്ലോഷർ വേണം ആയിരുന്നു. അതിനായി രാഹുലിനെ കാണാൻ അടൂരിൽ ചെല്ലണമെന്ന് പറഞ്ഞു. അടൂരിലേക്ക് വരരുത് എന്നും പാലക്കാടേക്ക് ചെല്ലാനും രാഹുൽ ആണ് ആവശ്യപ്പെട്ടത്.
പക്ഷേ പിന്നെ രാഹുൽ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു. കാണണമെങ്കിൽ ഫെന്നിയുമായി ബന്ധപ്പെടാൻ പറഞ്ഞു. ഫെന്നി ഓഫീസിലേക്ക് വരാൻ പറഞ്ഞപ്പോ പറ്റില്ല എന്ന് പറഞ്ഞു. പേഴ്സണൽ കാര്യങ്ങൾ സംസാരിക്കാൻ ഉള്ളതിനാൽ ആളുകൾ ഇല്ലാത്ത സുരക്ഷിതമായ സ്ഥലം വേണം എന്ന് പറഞ്ഞു.
ഒരു സുഹൃത്തിനൊപ്പം കാണാൻ ചെല്ലും എന്നും പറഞ്ഞിരുന്നു. രാഹുലിനോടും ആരെയെങ്കിലും കൂട്ടി കാണാൻ ആണ് വരാൻ പറഞ്ഞത്. മുന്നറിയിപ്പില്ലാതെ ആണ് പാലക്കാട് പോയത്. രാവിലെ മുതൽ രാത്രി വരെ തങ്ങളെ രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു.
ഒരു ദിവസം മുഴുവൻ കഴിഞ്ഞിട്ടും രാഹുൽ കാണാൻ കൂട്ടാക്കിയില്ല. കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട സംഭാഷണത്തിന്റെ ഏതാനും ഭാഗങ്ങൾ ആണ് പുറത്തുവന്നത്. ഒരു ക്ലോഷറിനായി വിശദമായി സംസാരിക്കാൻ ആണ് മൂന്നാല് മണിക്കൂർ സമയം വേണം എന്ന് പറഞ്ഞത്.
അതല്ലാതെ രാഹുലുമായി വീണ്ടും ഒരു ശാരീരിക ബന്ധത്തിനല്ല. പരാതി നേരത്തെ കൊടുത്തിരുന്നുവെങ്കിൽ മറ്റു രണ്ട് പെൺകുട്ടികൾക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു. ഫെന്നിയോട് സ്നേഹത്തോടെ പറയുന്നു ഞാൻ ഇതൊന്നും കണ്ടു പേടിക്കില്ല.
ഇപ്പോള്‍ നടക്കുന്നത് തന്നെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്നും എല്ലാം നേരിടാൻ തയാറായിട്ടാണ് മുന്നോട്ടുവന്നതെന്നും അതിജീവിത വ്യക്തമാക്കി.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വീണ്ടും മാവേലിക്കര സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.
മൂന്നു ദിവസത്തെ കസ്റ്റഡിക്കുശേഷം പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാഹുലിനെ പത്തനംതിട്ട ജുഡീഷൽ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കുശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയത്.
ലൈംഗിക പീഡനക്കേസിൽ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി തിരുവല്ല ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ സമർപ്പിച്ചിട്ടുള്ള ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും.
ഇതിനിടെ രാഹുലിന്റെ പക്കൽ നിന്ന് എസ്ഐടി പിടികൂടിയ മൊബൈൽ ഫോണുകളുടെ പാസ് വേഡ് ലഭിക്കാത്ത സാഹര്യത്തിൽ ഇതിലെ വിവരങ്ങൾ കണ്ടെത്താനുള്ള നടപടികളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
Kerala
പത്തനംതിട്ട: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് നവമാധ്യമങ്ങളിലൂടെ രംഗത്തെത്തിയ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍.
കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമായി അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് ശ്രീനാദേവി സമൂഹ മാധ്യമങ്ങള്‍ വഴി അഭിപ്രായങ്ങള്‍ പ്രചരിപ്പിച്ചത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയും അവമതിപ്പും ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രസ്താവന നടത്തുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നേരിട്ടോ രേഖാമൂലമോ വിശദീകരണം നല്‍കണമെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിക്ക് വിധേയയാകേണ്ടിവരുമെന്ന് വിശദീകരണ നോട്ടീസില്‍ പറത്തിട്ടുള്ളതായും ഇതു സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവര്‍ വിവരങ്ങള്‍ ആരാഞ്ഞതായും സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ അതിജീവിതന് എന്നു വിശേഷിപ്പിച്ചാണ് ശ്രീനാദേവി ഫേസ്ബുക്ക് ലൈവില്‍ കഴിഞ്ഞദിവസം എത്തിയത്. അതിജീവിതയ്ക്കൊപ്പമെന്നു വ്യക്തമാക്കിയ ശ്രീനാദേവി ഇരുവര്‍ക്കും ജാമ്യം ലഭിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ടു പരാതിക്കാരി മറുപടി ഇട്ടതിനു പിന്നാലെ അവര്‍ക്കെതിരേയും ശ്രീനാദേവി മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
ഡിസിസിയുടെ നോട്ടീസിന് മറുപടി നല്‍കാനാണ് ശ്രീനാദേവിയുടെ തീരുമാനം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ശ്രീനാദേവി കോണ്‍ഗ്രസിലെത്തിയത്. സിപിഐ അംഗമായിരുന്ന അവര്‍ ആ പാര്‍ട്ടിയില്‍ തുടരുമ്പോഴും രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അടൂര്‍ നെല്ലിമുകളിലെ വീട്ടില്‍ എസ്ഐടി പരിശോധന. രാഹുലുന്റെ ലാപ്ടോപ്പ് ഉൾപ്പടെ കണ്ടെത്താനാണ് പരിശോധന നടന്നത്.
അന്വേഷണ സംഘം പത്ത് മിനിറ്റോളം വീട്ടിൽപരിശോധന നടത്തി. രാഹുലിനെ ഇവിടെ എത്തിച്ചിരുന്നില്ല. പരിശോധനയിൽ ഒന്നുംതന്നെ കണ്ടെത്താനായില്ലെന്നാണ് വിവരം.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ്ബ് സെവന് ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ക്ലബ്ബ് സെവനില്‍ എത്തിയത്. രാഹുല്‍ തങ്ങിയ 408-ാം നമ്പര്‍ മുറിയില്‍ അടക്കം പരിശോധന നടന്നു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡനക്കേസിലെ അതിജീവിതയുടെ രഹസ്യ മൊഴിയെടുക്കാൻ എസ്ഐടി സംഘം. യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴിയെടുക്കാനാണ് നീക്കം.
ഇതിനായി എസ്ഐടി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും. ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് എസ്പി പൂങ്കുഴലി യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു.
അതേസമയം, രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്ഐടി ചോദ്യം ചെയ്യും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. മറ്റന്നാളാണ് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ഇന്ന് രാവിലെ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
Kerala
പത്തനംതിട്ട: പീഡനക്കേസിൽ എസ്ഐടി കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി തെളിവെടുപ്പ് ആരംഭിച്ചു. സംഭവം നടന്നുവെന്ന് യുവതി പറഞ്ഞ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെത്തിച്ച് ഇന്ന് പുലർച്ചെ തെളിവെടുത്തു.
തുടർന്ന് രാഹുലിന്റെ അടൂരിലെ വീട്ടിലും പാലക്കാട്ടെ ഫ്ലാറ്റിലും എത്തിച്ച് തെളിവെടുക്കും. പത്തനംതിട്ട എആർ ക്യാമ്പിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷമാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിനെ കസ്റ്റഡിയിൽ നൽകിയത്. 15ന് വൈകുന്നേരമാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്.
തെളിവെടുപ്പിനിടെ യുവജന രാഷ്ടീയ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പോലീസ് വാഹനത്തിലേക്കു കയറുന്നതിനു മുൻപായി എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചെങ്കിലും ഒന്നും പറയാതെ രാഹുൽ വാഹനത്തിൽ കയറി.
തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ പുഞ്ചിരിച്ച മുഖവുമായി ഹോട്ടലിലേക്ക് കയറിയ രാഹുലിന്റെ മുഖത്തു പക്ഷേ മടങ്ങിയപ്പോൾ ചിരിമാഞ്ഞു. കഴിഞ്ഞ ദിവസം എസ്ഐടി സംഘം പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധനയിൽ രാഹുലിന്റെ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.
Kerala
പത്തനംതിട്ട: ലൈംഗീക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കോടതിക്ക് പുറത്ത് രാഹുലിനെതിരേ യുവമോർച്ചയുടെയും ഡിവൈഎഫ്ഐയുടെയും കടുത്ത പ്രതിഷേധമാണുണ്ടായത്. നേരത്തെ, വൈദ്യപരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും വലിയ പ്രതിഷേധമാണുണ്ടായത്.
നമ്പർ വൺ കോഴി എന്നെഴുതിയ ട്രോഫിക്കു മുകളിൽ രാഹുലിന്റെ ചിത്രം പതിച്ചാണ് യുവമോർച്ച പ്രതിഷേധത്തിനെത്തിയത്. കോഴിയുടെ ചിത്രം ഉയർത്തിയായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ഏറെ ബുദ്ധിമുട്ടിയാണ് പോലീസ് രാഹുലിനെ മാവേലിക്കര സബ്ജയിലിൽനിന്ന് പുറത്തിറക്കിയും വൈദ്യപരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചതും പിന്നീട് കോടതിയിലെത്തിച്ചതും.
Kerala
പത്തനംതിട്ട: കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് വൈദ്യപരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ യുവമോർച്ച-ഡിവൈഎഫ്ഐ പ്രതിഷേധം.
ആശുപത്രിയുടെ മുന്നിൽ തടിച്ചു കൂടിയ പ്രതിഷേധക്കാർ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുദ്രാവാക്യം വിളിക്കുകയാണ്. നമ്പർ വൺ കോഴി എന്നെഴുതിയ രാഹുലിന്റെ ചിത്രം പതിപ്പിച്ച ട്രോഫി ഉയർത്തിയാണ് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുന്നത്.
നിലവിൽ രാഹുലിനെ ആശുപത്രിയുടെ അകത്തേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. ഉടൻതന്നെ രാഹുലിനെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ എത്തിക്കും.
Kerala
പത്തനംതിട്ട: പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ.
ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ശ്രീനാ ദേവി കുഞ്ഞമ്മയുടെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതനാണ്, പ്രതിസന്ധിയെ നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ.
രാഹുലിനെതിരെ മാധ്യമങ്ങൾ ഇല്ലാ കഥകൾ മെനയുകയാണ്. സത്യത്തിനൊപ്പമാണ് നിൽക്കുന്നത്. അത് അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്നത് നീതിന്യായ കോടതി തീരുമാനിക്കട്ടെയെന്ന് ശ്രീനാ ദേവി കുഞ്ഞമ്മ പറഞ്ഞു.
അതേസമയം, പരാതിക്കാരിയെ ആക്ഷേപിക്കുന്ന പരാമർശവും ശ്രീനാദേവി കുഞ്ഞമ്മ നടത്തി. കുടുംബ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കാത്തതിന്റെ പ്രശ്നമാണിത്. പരാതികളിൽ കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നാം പരാതിയിലും അസ്വാഭാവികതയുണ്ടെന്നും ശ്രീനാ ദേവി കുഞ്ഞമ്മ പ്രതികരിച്ചു.
നേരത്തെയും രാഹുലിനെ പിന്തുണച്ചുകൊണ്ട് ശ്രീനാ ദേവി രംഗത്തെത്തിയിരുന്നു.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡന പരാതിയിലും സംശയം ഉന്നയിച്ച് രാഹുൽ ഈശ്വര്‍. മുഖത്തടിക്കുകയും പീഡിപ്പിക്കുകയും ചെയ്തശേഷം ആരെങ്കിലും ഫ്ലാറ്റ് വാങ്ങാൻ സഹായിക്കുമോയെന്ന് രാഹുൽ ഈശ്വര്‍ ചോദിച്ചു.
പീഡനം നടന്നശേഷം അയാളുമായി സംഭാഷണം നടത്തി രണ്ട് ബെഡ് റൂം ഫ്ലാറ്റ് വേണോ അതോ മൂന്ന് ബെഡ് റൂം ഫ്ലാറ്റ് വേണോയെന്ന് ചോദിക്കുമോ? പരാതികളെല്ലാം മുഖ്യമന്ത്രിക്കാണ് നൽകുന്നതെന്നും എല്ലാം പബ്ലിസിറ്റി കിട്ടാൻ വേണ്ടിയാണെന്നും രാഹുൽ ഈശ്വര്‍ ആരോപിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പീഡനക്കേസിലെ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച കേസിലെ ജാമ്യം റദ്ദാക്കാൻ തിരുവനന്തപുരം സിജെഎം കോടതിയിൽ ഹര്‍ജി നൽകിയ അന്വേഷണ സംഘത്തിന്റെ നടപടിക്കെതിരേയും രാഹുൽ ഈശ്വര്‍ പ്രതികരിച്ചു.
ജനുവരി 19ന് ഹാജരാകണമെന്ന കോടതിയുടെ നോട്ടീസ് ഇപ്പോൾ വന്നിട്ടുണ്ടോ എന്നറിയില്ലെന്നും തന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് നിസാര കാരണങ്ങൾ നിരത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Movies
മൂന്നാമത്തെ പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ രൂക്ഷവിമർശനവുമായി നടിയും ഡബ്ബിംഗ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
നാട് നീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുവാനും ഗർഭമുണ്ടാക്കാനും വേണ്ടിയാണോ ജനം ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചതെന്നും വോട്ട് ചെയ്തവർ ഇപ്പോ ആരായി എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
ഞാനാലോചിക്കുകയാണ് ഒന്നാമതും രണ്ടാമതും മൂന്നാമതും വന്ന പരാതിയിലും ഉഭയ സമ്മതം എന്ന് മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. അല്ലാതെ കുറ്റം ചെയ്തിട്ടില്ല എന്നല്ല. ഉഭയ സമ്മതത്തോടെയാണോ ഇല്ലയോ എന്നതല്ല ഇതിൽ ഞാൻ കാണുന്ന പ്രശ്നം. ഇയാളൊരു ജന പ്രതിനിധിയല്ലേ? ഇങ്ങനെ നാട് നീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, ഉഭയ സമ്മതത്തോടെ ഗർഭമുണ്ടാക്കുക, സാമ്പത്തികമായി മുതലെടുക്കുക, വഞ്ചിക്കുക. ഇതിന് വേണ്ടിയാണോ ജനം ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്?
വോട്ട് ചെയ്തവർ ഇപ്പൊ ആരായി. അവരും അപമാനിതരാവുന്നില്ലേ? ഇതാണോ ഒരു എംഎൽഎയുടെ ഉത്തരവാദിത്തം? അഞ്ചു വർഷം എംഎൽഎ ആയി ഇരുന്നിട്ട് എന്ത് ചെയ്തു എന്ന് ചോദിച്ചാൽ ഇതാണോ പ്രവർത്തന നേട്ടം? തനിക്ക് ലഭിച്ച സ്ഥാനത്തെ വൃത്തികെട്ട രീതിയിൽ ദുരുപയോഗം ചെയ്തു എന്നേ ഞാൻ പറയു.
വോട്ട് ചെയ്ത ജനത്തിനേക്കൂടിയല്ലേ ഇയാൾ വഞ്ചിച്ചത്? പുറത്തേക്ക് വരാൻ മടിക്കുന്ന/ ഭയപ്പെടുന്ന ഇനിയും എത്ര ഉഭയസമ്മതക്കാർ ഉണ്ടാകും? ഇതൊന്നും പുറത്ത് വന്നില്ലായിരുന്നെങ്കിൽ ഇനിയും ഇയാൾ ഇതാവർത്തിക്കില്ലേ?
ഇയാളുടെ അടുത്തെത്തുന്ന സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ്? സ്വന്തം പാർട്ടിയോടോ ജനത്തിനോടോ ഇയാൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നല്ലേ ഇതിനർത്ഥം? സ്വന്തം ശരീര സുഖത്തിനാണോ ജനപ്രതിനിധി ആയത്. അഴിമതി ആരോപണത്തേക്കാൾ ഗുരുതരമായ കുറ്റമാണിത്. ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് ഇങ്ങനെ.
District News
പത്തനംതിട്ട: അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വന്‍ പ്രതിഷേധവും സംഘര്‍ഷാവസ്ഥയും. ഡിവൈഎഫഐ, യുവമോര്‍ച്ച സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു. മജിസ്ട്രേറ്റിന്റെ വീടിനു മുമ്പിലും എംഎല്‍എയ്ക്കെതിരേ പ്രതിഷേധമുണ്ടായി.
ഇന്നലെ പുലര്‍ച്ചെ പാലക്കാട്ടു നിന്ന് കസ്റ്റഡിയിലെടുത്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ 5.15 ഓടെ പത്തനംതിട്ടയിലെത്തിച്ചു. എആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി 11.30 ഓടെയാണ് രാഹുലിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.
അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് ജീപ്പ് എത്തിയതും പ്രതിഷേധം ഇരമ്പി. ജീപ്പിന്റെ വാതില്‍ തുറക്കാനാവാത്തവിധം പ്രവര്‍ത്തകര്‍ വളഞ്ഞു. പിടിച്ചുമാറ്റാന്‍ ശ്രമിച്ച പോലീസുമായി ഉന്തും തള്ളുമുണ്ടായി. പോലീസ് വലയത്തിലൂടെ രാഹുലിനെ ആശുപത്രിയിലേക്ക് കയറ്റി. ഈസമയം പ്രവര്‍ത്തകര്‍ കൂവി വിളിച്ചു.
ഇടയ്ക്ക് പോലീസുമായി തര്‍ക്കവും കൈയാങ്കളിയും ഉണ്ടായി. കൂടുതല്‍ സേന ആശുപത്രിയിലെത്തിയാണ് പ്രതിഷേധക്കാരെ ഒതുക്കിയത്. രാഹുലിനെ ആശുപത്രിയില്‍ നിന്ന് പുറത്തിറക്കുമ്പോള്‍ പ്രതിഷേധം ഉണ്ടാക്കാനും വാഹനം തടയാനുമായിരുന്നു പ്രവര്‍ത്തകരുടെ ശ്രമം. പോലീസ് ജീപ്പിന് മുന്നിലും പ്രവര്‍ത്തകര്‍ നിരന്നു.
ഇതിനിടെ, രാഹുലിനെ ബി ആന്‍ഡ് സി ബ്ലോക്കിന്റെ വാതിലിലൂടെ പുറത്തിറക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ രണ്ട് വാതിലിന് മുന്നിലും തമ്പടിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊതിച്ചോര്‍ ഉയര്‍ത്തിയും രാഹുലിനെതിരേ മുദ്രാവാക്യം വിളിച്ചു. ജനറല്‍ ആശുപത്രിയിലെ ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണത്തെ മുമ്പ് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ : പോലീസ് കസ്റ്റഡി ആവശ്യപ്പെട്ട് പ്രോസിക്യൂഷനും
പത്തനംതിട്ട: പ്രവാസി യുവതിയുടെ പരാതിയില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവല്ല ഫസ്റ്റ് ക്ലാസ് ജൂഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹരജി പരിഗണിക്കുക. അതിനിടെ, രാഹുലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘവും ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
ജൂഡീഷല്‍ കസ്റ്റഡിയില്‍ വിട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലെ സെല്‍ നമ്പര്‍ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. വൈദ്യപരിശോധനക്ക് ശേഷമാണ് രാഹുലിനെ ജയിലിലേക്ക് മാറ്റിയത്. സാധാരണ നിലയില്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷമാണ് പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുക.
എന്നാല്‍ ആശുപത്രിയില്‍ രാഹുലിനെതിരേ പ്രതിഷേധം ഉണ്ടായേക്കാമെന്നു കണ്ട് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്.
താന്‍ തിരിച്ചുവരുമെന്ന് രാഹുല്‍
പത്തനംതിട്ട: താന്‍ തിരിച്ചുവരുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണസംഘത്തോടു പറഞ്ഞു. രാവിലെ പാലക്കാട്ടു നിന്നു പത്തനംതിട്ടയിലെത്തിച്ചപ്പോള് അഭിഭാഷകനുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതോടെയാണ് എംഎല്‍എ താന്‍ പുറത്തുവരുമന്ന് ഭീഷണി മുഴക്കിയത്. ഫോണിന്റെ ലോക്ക് അഴിക്കാനും വിസമ്മതിച്ചു.
അറസ്റ്റ് നിയമപരമല്ലെന്ന പക്ഷമാണ് രാഹുലിന്റെ അഭിഭാഷകര്ക്കുമുള്ളത്. നിലവില്‍ കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുള്ള ഒരാളെ അറസ്റ്റ് ചെയ്തതിനെ നിയമപരമായി നേരിടുമെന്ന് അഭിഭാഷകര്‍ പറഞ്ഞു.
ഡിഎന്‍എ പരിശോധനയും ഉണ്ടാകും
പീഡന പരാതിയില്‍ രാഹുലിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. ലൈംഗികശേഷി ഉള്‍പ്പെടെ പരിശോധിച്ചു. ഡിഎന്‍എ പരിശോധനയ്ക്കായി രാഹുലിന്റെ രക്തസാമ്പിളും ശേഖരിച്ചു.
ആശുപത്രി പരിസരത്തെ പ്രതിഷേധക്കാരെ ഒഴിവാക്കി പോലീസ് ജീപ്പ് പിന്നിലേക്ക് എടുത്ത് ആശുപത്രി വാതിലിനോടു ചേര്‍ത്തുനിര്‍ത്തി. ജീപ്പിന്റെ പുറകിലെ വാതിലിലൂടെയാണ് രാഹുലിനെ കയറ്റിയത്.
പോലീസും പ്രതിഷേധക്കാരും പ്രധാനവാതിലിന് മുന്നില്‍ കൂട്ടംകൂടിയതോടെ സ്ട്രെക്ചറിലും വീല്‍ച്ചെയറിലും എത്തിയ മറ്റു രോഗികള്‍ ആശുപത്രിക്ക് ഉള്ളിലേക്കും പുറത്തേക്കും കടക്കാന്‍ പ്രയാസപ്പെട്ടു. ഒപിയില്‍ എത്തിയവര്‍ പോലീസ് വലയത്തിനുള്ളിലൂടെ പണിപ്പെട്ടാണ് ആശുപത്രിയിലേക്ക് കടന്നത്. രാഹുലുമായി അതിവേഗം പുറപ്പെട്ട ജീപ്പിനുപിന്നാലെ പ്രവര്‍ത്തകര്‍ കുറേ ഓടി. വെട്ടിപ്രത്ത് മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. ഉന്തിലും തള്ളിലും പോലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
പത്തനംതിട്ട ഡിവൈഎസ്പി എസ്. ന്യൂഹ്മാന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ക്രമീകരണങ്ങൾ. രാഹുലുമായി പത്തനംതിട്ടയിലേക്ക് എസ്ഐടി വരുന്ന വിവരം പുലര്‍ച്ചെ മാത്രമാണ് ലോക്കല്‍ പോലീസ് അറിഞ്ഞത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജില്ലയിലെ മറ്റ് സറ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥരെ പത്തനംതിട്ടയിലേക്ക് എത്തിച്ചിരുന്നു.
Kerala
ആലപ്പുഴ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ് ജയിലിലടച്ചു. 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്.
മൂന്നാം ബലാത്സംഗ കേസിലാണ് രാഹുലിനെ അറസ്റ്റിലായതും പിന്നീട് റിമാൻഡ് ചെയ്തതും. ജയിലേയ്ക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചിരുന്നു.
കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തന്റെ പക്കലുമുണ്ടെന്നാണ് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുൽ പറഞ്ഞു.
ശനിയാഴ്ച അർധ രാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. എആർ ക്യാമ്പിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്.
രാഹുൽ നൽകിയ ജാമ്യഹർജി തള്ളിയായിരുന്നു റിമാൻഡ്. തിങ്കളാഴ്ച വീണ്ടും ജാമ്യഹർജി നൽകാനാണ് നീക്കം.
Kerala
പത്തനംതിട്ട: പീഡനക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
പരാതിക്കാരിയുമായുള്ള ബന്ധങ്ങൾ എങ്ങനെ തനിക്ക് അനുകൂലമാക്കാം എന്ന് കൃത്യമായി അറിയാമെന്നും തന്റെ പക്കൽ എല്ലാ തെളിവുകളും ഭദ്രമാണെന്നും രാഹുൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാൽ പോലും താൻ വിജയിക്കുമെന്നും രാഹുൽ വെല്ലുവിളി നടത്തി. കേസിനെ നിയമപരമായി നേരിടുമെന്നും രാഷ്ട്രീയമായി തന്നെ തകർക്കാൻ കഴിയില്ലെന്നും രാഹുൽ വ്യക്തമാക്കി.
അതേസമയം, അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്. വഴിനീളെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലെത്തിച്ചു.
വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായത്.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റിലേക്ക് നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.
ഏതാനും ദിവസം മുമ്പാണ് വിദേശത്തുള്ള യുവതി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുന്നത്. പരാതി ലഭിച്ച എസ്ഐടി, കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള അടുത്ത നടപടികളിലേക്ക് കടക്കാമെന്നാണ് കരുതിയത്.
അതിനിടെ, അതിജീവിതയുടെ നിര്‍ണായ ശബ്ദ സന്ദേശം മുഖ്യമന്ത്രിക്ക് ലഭിച്ചു. വളരെ വൈകാരികമായ സന്ദേശമായിരുന്നു അത്. താന്‍ നേരിട്ട ക്രൂരപീഡനങ്ങള്‍ സന്ദേശത്തില്‍ കരഞ്ഞുകൊണ്ട് യുവതി പറയുന്നു.
ലൈംഗിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടു കൊണ്ടാണ് പരാതിയുമായി മുന്നോട്ടു വരുന്നത്. ഈ കേസിലും ശക്തമായ നടപടി ഉണ്ടാകാതിരുന്നാല്‍ ഇയാൾ ഇനിയും രക്ഷപ്പെട്ടു പോകുകയല്ലേ എന്ന് യുവതി ചോദിക്കുന്നു.
പരാതി നല്കിയാല് വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് യുവതി ശബ്ദസന്ദേശം അയച്ചത്.
ഇനിയും കേസെടുത്ത് നടപടിയുമായി മുന്നോട്ടു പോയില്ലെങ്കില്‍ തന്റെയും തന്റെ കുടുംബത്തിന്റെയും ജീവനു തന്നെ ഭീഷണിയാണെന്നും യുവതി പറഞ്ഞു. ഈ ശബ്ദസന്ദേശം കേട്ട മുഖ്യമന്ത്രി അതിവേഗ നടപടിക്ക് ഡിജിപി വഴി ഡിഐജി ജി പൂങ്കുഴലിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
രാത്രി എട്ടിനാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തീരുമാനിച്ചത്. കൊല്ലത്തു നിന്നും പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ പാലക്കാട്ടേക്ക് അയക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ കൊല്ലത്തു നിന്നും പോലീസ് സംഘം പാലക്കാട്ടേക്ക് പോകുമ്പോള്‍ വിവരം ചോരാനുള്ള സാധ്യത കണക്കിലെടുത്ത് ഈ നീക്കം ഉപേക്ഷിച്ചു.
തുടര്‍ന്ന് ആലത്തൂര്‍ ഡിവൈഎസ്പിയെ ഡിഐജി പൂങ്കുഴലി നേരിട്ട് ഏല്‍പ്പിക്കുകയായിരുന്നു. വിവരം പുറത്തു പോകാതിരിക്കാന്‍ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രമാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
പലക്കാട്ടെ ഹോട്ടലില്‍ നിന്നും രാത്രി 12.30 ഓടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെയോടെയാണ് പത്തനംതിട്ട എആര്‍ ക്യാംപിലെത്തിച്ചു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഡിഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ നടത്തി.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിൽ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. പരാതി നല്കിയ യുവതിയെ അഭിനന്ദിക്കുന്നുവെന്നും സൈബര്‍ ആക്രമണങ്ങളെ ഭയക്കാതെ ധൈര്യത്തോടെ മുന്നോട്ടുവന്ന ധൈര്യത്തെ പ്രശംസിക്കുന്നുവെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് അവസാനിക്കുകയും രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതിന് ശേഷമാണ് മൂന്നാമത്തെ പരാതി വന്നത്. ഇനിയെങ്കിലും പരാതികള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറയരുതെന്ന് റിനി കൂട്ടിച്ചേര്‍ത്തു.
പെൺകുട്ടികൾക്കൊപ്പമാണ് കേരളത്തിന്റെ മനസാക്ഷി. ഇത് ഇവിടെ അവസാനിക്കുന്ന കേസല്ല. ഇനിയും അതിജീവിതകളുണ്ട്. അവരെല്ലാം മുന്നോട്ട് വരണം. അവർക്കുണ്ടായ പ്രശ്നങ്ങൾ പുറത്തുപറയണം, ധൈര്യത്തോടെ മുന്നോട്ട് വരണം. ഇനിയും മറഞ്ഞിരിക്കരുത്.
ഓരോരുത്തരും നേരിട്ട പ്രശ്നങ്ങൾ സമൂഹത്തിനുമുന്നിൽ വെളിപ്പെടുത്തുമ്പോൾ മാത്രമേ ഇത്തരത്തിലുള്ള ക്രിമിനലുകളെ തുറന്നുകാട്ടാൻ സാധിക്കൂ. നിങ്ങളുടെ നീതി നിങ്ങൾ തന്നെ കണ്ടെത്തണമെന്നും റിനി ആൻ ജോർജ് പറഞ്ഞു.
ഒരു യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതികളുടെ കൂടുതൽ വെളിപ്പെടുത്തലുകളും പരാതികളും പുറത്തുവന്നത്. ഇതിന് പിന്നാലെ രാഹുൽ അനുകൂലികളിൽനിന്ന് വധഭീഷണിയടക്കം നേരിട്ടുവെന്ന് റിനി പറഞ്ഞിരുന്നു.
Kerala
ആലപ്പുഴ: മാവേലിക്കര സ്പെഷൽ ജയിലിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം. രാഹുൽ മാങ്കൂട്ടത്തിലുമായി എത്തിയ പോലീസ് വാഹനം തടഞ്ഞ പ്രതിഷേധക്കാർ, കാട്ടുകോഴി മാങ്ങാണ്ടി...നിന്നെ വഴി നടത്തിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിക്കുന്നത്.
അതേസമയം, മൂന്നാമത്തെ ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. കേസ് അടുത്ത ദിവസം തിരുവല്ലയിലെ ഓപ്പൺ കോടതിയിൽ പരിഗണിക്കും.
ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചൽ ഒഫൻഡർ) ആണെന്നടക്കമുള്ള ഗുരുതര പരാമർശമടക്കം അറസ്റ്റ് റിപ്പോർട്ടിലുണ്ട്.
Kerala
പത്തനംതിട്ട: ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും കനത്ത പ്രതിഷേധത്തിനിടെ ഏറെ പണിപ്പെട്ടാണ് പോലീസ് രാഹുലിനെ പുറത്തിറക്കിയത്.
ആശുപത്രിയിൽ നിന്നും മജിസ്ട്രേറ്റിന്റെ വീടു വരെയുള്ള യാത്രക്കിടെ രാഹുലിന് നേരെ വലിയ പ്രതിഷേധമാണുണ്ടായത്. ജാമ്യ ഹർജി സമർപ്പിക്കാൻ രാഹുലിന്റെ അഭിഭാഷകരും മജിസ്ട്രേറ്റിന്റെ വസതിയിലെത്തിയിട്ടുണ്ട്.
അതേസമയം, വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ രാഹുലിനെതിരെ കനത്ത പ്രതിഷേധമാണുണ്ടായത്.
ഡിവൈഎഫ്ഐയുടെയും ബിജെപി-യുവമോർച്ചാ പ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പോലീസും പ്രവർത്തകരുമായി കൈയാങ്കാളിയും ഉണ്ടായി. ഏറെ ബുദ്ധിമുട്ടിയാണ് രാഹുലിനെ ജീപ്പിൽനിന്ന് പുറത്തിറക്കാൻ പോലീസിനായത്. രാഹുലിനെ ജീപ്പിൽ നിന്നിറക്കിയപ്പോൾ കൂക്കിവിളിയും കരിങ്കൊടി പ്രതിഷേധവും ഉണ്ടായി.
പത്തനംതിട്ട തിരുവല്ല സ്വദേശിയായ യുവതിയുടെ പരാതിയിൽ ഞായറാഴ്ച പുലർച്ചെയാണ് പാലക്കാട്ടുനിന്ന് രാഹുലിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്.
Kerala
പത്തനംതിട്ട: വൈദ്യപരിശോധനയ്ക്കായി പോലീസ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് നേരെ കനത്ത പ്രതിഷേധം.
വാഹനം ആശുപത്രി വളപ്പിലെത്തിയപ്പോൾ പാഞ്ഞെടുത്ത ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ രാഹുലിനെതിരെ മുദ്രവാക്യം വിളിക്കുകയും കൂകി വിളിക്കുകയും ചെയ്തു.
രാഹുൽ എത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന നൂറുകണക്കിന് പോലീസുകാർ ഏറെ പണിപ്പെട്ടാണ് രാഹുലിനെ വാഹനത്തിൽ നിന്നും പുറത്തിറക്കി ആശുപത്രിക്ക് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. പ്രതിഷേധക്കാർ ആശുപത്രിയുടെ പുറത്ത് തമ്പടിച്ചിരിക്കുകയാണ്.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി കോൺഗ്രസ് പാർട്ടി ആവശ്യപ്പെടണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എംഎൽഎയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിന് കോൺഗ്രസ് സംരക്ഷണ കവചമൊരുക്കുകയാണ് ചെയ്തത്. അറസ്റ്റുമായി ബന്ധപ്പെട്ടും എംഎൽഎ സ്ഥാനത്ത് തുടരുന്നതിലും കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. കോൺഗ്രസിന്റെ വികൃത മുഖമാണ് പ്രകടമായിരിക്കുന്നത്.
പൊതുസമൂഹത്തിന് മാതൃകയാകുന്ന തരത്തിലുള്ള നടപടിയാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരുന്നത്. സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ കോൺഗ്രസ് പരാതികാരിയെ കേൾക്കണമായിരുന്നു. കോൺഗ്രസിന്റെ നിലപാടിൽ സംശയമുണ്ടെന്നും അത് ദൂരീകരിക്കണമെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.
അതേസമയം സിപിഎം എംഎൽഎയായ എം. മുകേഷുമായി ബന്ധപ്പെട്ടുയർന്ന പരാതിയിൽ പാർട്ടി എന്ത് നടപടി സ്വീകരിച്ചുവെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുകേഷിന്റേത് സമാനമായ പരാതിയാണോ എന്നാണ് അദ്ദേഹം ചോദിച്ചത്.
പോലീസിന്റെ പ്രവർത്തനത്തെ പ്രശംസിച്ച എൽഡിഎഫ് കൺവീനർ ഒരു കുറ്റവാളിയെയും രക്ഷപെടാൻ സർക്കാർ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലഭിച്ച മൂന്നാമത്ത ലൈംഗീക പീഡനപരാതിയിൽ പ്രതികരിച്ച് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി.
കോൺഗ്രസിന്റെ ഒരു ജനപ്രതിനിധിയാണ് പീഡന കേസിൽ അറസ്റ്റിലായതെന്നും പീഡനം മാത്രമല്ല സാമ്പത്തിക തട്ടിപ്പുമുണ്ടായിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.
രാഹുലിനെതിരെ നേരത്തെ വന്ന പരാതികൾ വനിതാ കമ്മീഷൻ പോലീസിന് കൈമാറിയിരുന്നു. നിരവധി പേരാണ് പീഡനത്തിന് ഇരയായത്. നിരവധി പെൺകുട്ടികളുടെ നേർക്ക് മനുഷ്യത്വരഹിതമായ പീഡനം ഉണ്ടായി.
പീഡനം മാത്രമല്ല, യുവതിയുടെ പണം പിടിച്ചുപറിക്കുകയും ചെയ്തു. ഒടുവിൽ പ്രതിയെ പോലീസ് പിടികൂടിയെന്നാണ് കാണുന്നത്. സ്ത്രീകൾക്ക് കേരളത്തിൽ സുരക്ഷ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്ത പോലീസിനെയും സതീദേവി അഭിനന്ദിച്ചു.
അതേസമയം, പാലക്കാട് കെപിഎം ഹോട്ടലിൽ നിന്ന് ഇന്ന് പുലർച്ചെ 12.30ഓടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇ മെയിൽ വഴി ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്.
ഗർഭച്ഛിദ്രവും ബലാത്സംഗവും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി പരാതിയിൽ ആരോപിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായതിനു പിന്നാലെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റുമായി അതിജീവിത. രാഹുലിനെതിരെ ആദ്യം പരാതി നൽകിയ യുവതിയാണ് ദൈവത്തിന് നന്ദി പറഞ്ഞും ഒപ്പം നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളോട് മാപ്പ് ചോദിച്ചും അവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കട്ടേയെന്ന പ്രാർഥനയോടെയും കുറിപ്പ് പങ്കുവച്ചത്.
‘പ്രിയപ്പെട്ട ദൈവമേ, ഞങ്ങൾ സഹിച്ച എല്ലാ വേദനകൾക്കും, വിധിയെഴുത്തുകൾക്കും, വഞ്ചനകൾക്കും നടുവിലും, സ്വയം വിലമതിക്കാനുള്ള ധൈര്യം തന്നതിന് നന്ദി. ഇരുട്ടില്‍ ചെയ്ത തെറ്റുകളും ലോകം കേള്‍ക്കാതെ പോയ നിലവിളികളും അലറിക്കരച്ചിലും അങ്ങ് കേട്ടു, ഞങ്ങളുടെ ശരീരം മുറിവേറ്റ് വേദനിച്ചപ്പോള്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ചു, ചോരക്കുഞ്ഞുങ്ങളെ ഞങ്ങളില്‍ നിന്നും ബലമായി പറിച്ചെടുത്തു, സ്വര്‍ഗത്തിലിരുന്ന് ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും, തെറ്റായ ഒരാളെ വിശ്വസിച്ചതിനും ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനാകാന്‍ യോഗ്യതയില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും കുഞ്ഞുമക്കള്‍ ഞങ്ങളോട് ക്ഷമിക്കട്ടേ'
'ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിത്യശാന്തി ലഭിക്കട്ടേ, ക്രൂരതകളില്‍ നിന്നും ഭീതിയില്‍ നിന്നും മോചിതരായി, ഞങ്ങളെ സംരക്ഷിക്കാന്‍ പറ്റാത്ത ഈ ലോകത്തില്‍ നിന്നും മോചിതരായി, ഞങ്ങളുടെ കുഞ്ഞുമക്കളേ, ഈ കണ്ണീര് സ്വര്‍ഗത്തില്‍ എത്തുന്നുവെങ്കില്‍ നിങ്ങളോടിത് പറയും, നിന്റെ അമ്മ നിന്നെ മറന്നിട്ടില്ല, നിന്റെ ജീവിതം വിലയുള്ളതായിരുന്നു, നിന്റെ ആത്മാവ് വിലയുള്ളതാണ്'.
'നമ്മൾ വീണ്ടും കണ്ടുമുട്ടുന്നതുവരെ, അമ്മമാർ നിങ്ങളെ ഞങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കും, കുഞ്ഞാറ്റാ...അമ്മയ്ക്ക് നിന്നെ ചന്ദ്രനോളവും അതിനപ്പുറവും ഇഷ്ടമാണ്’. -അതിജീവിത കുറിച്ചു.
Kerala
പാലക്കാട്: പുറത്താക്കിയ ആളിന്റെ കാര്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് ബാധ്യതയൊന്നുമില്ലെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ എ. തങ്കപ്പൻ. രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ചെയ്തതിന് രാഹുൽ തന്നെ അനുഭവിക്കണമെന്നും അദ്ദേഹത്തിന്റെ കേസിൽ അഭിപ്രായം പറയേണ്ട കാര്യം കോൺഗ്രസിനില്ലെന്നും ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി.
എംഎൽഎ സ്ഥാനം രാജിവയ്ക്കണോ എന്ന് അദ്ദേഹം സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. സ്ത്രീ പീഡന പരാതി ഉയർന്നപ്പോൾ തന്നെ സംഘടനാ മര്യാദയുടെ ഭാഗമായി ആദ്യം സസ്പെൻഡും പിന്നീട് ഡിസ്മിസും ചെയ്തു. ഇനിയെല്ലാം അയാൾ സ്വയം അനുഭവിക്കണമെന്നും കോൺഗ്രസ് പാർട്ടിക്ക് അദ്ദേഹത്തിന്റെ ബാധ്യത ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും എ. തങ്കപ്പൻ കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. രാഹുൽ ചെയ്തത് നിഷ്ഠൂരമായ കാര്യമാണെന്നും കോൺഗ്രസിൽ നിന്നും രാഹുലിന് പിന്തുണ ലഭിക്കുന്നുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
കോണ്‍ഗ്രസും ഉന്നത നേതാക്കളും രാഹുലുമായുള്ള കൂട്ടുകച്ചവടമാണ്. കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞാല്‍ അയാള്‍ക്ക് രാജിവയ്ക്കാതിരിക്കാനാവില്ലല്ലോ. രാഹുലിന്റെ വ്യക്തിപരമായ കാര്യമെന്ന് പറയാമെങ്കിലും കോണ്‍ഗ്രസിന്റെ മുഖമാണിതെന്ന് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കണം.
പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവതിയുടെ കൈയിലുള്ള വാച്ചും ഷൂവും ഊരിവാങ്ങി, ആഡംബര ഫ്ളാറ്റ് വാങ്ങിക്കാന്‍ നിര്‍ബന്ധിച്ചു. തീരെ മനുഷ്യത്വരഹിതമായ ചെയ്തിയാണ് അദ്ദേഹത്തിന്റെത്.-മന്ത്രി പറഞ്ഞു.
Kerala
പത്തനംതിട്ട: മൂന്നാം പീഡനക്കേസിൽ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. യുവതിയുമായുള്ള ബന്ധം രാഹുല്‍ നിഷേധിച്ചിട്ടില്ല. എങ്കിലും നടന്നത് പീഡനമല്ലെന്നാണ് രാഹുലിന്റെ വാദം.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിട്ടുള്ളതെന്നും രാഹുല്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്കി. പത്തനംതിട്ട എആര്‍ ക്യാമ്പിലാണ് രാഹുലിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
മൂന്നാം പരാതിയില്‍ ബലാത്സംഗത്തിന് പുറമേ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണുള്ളത്. മൂന്ന് ആരോപണങ്ങളേയും സാധൂകരിക്കുന്ന ശക്തമായ തെളിവുകളും പരാതിക്കാരി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.
താന്‍ ചതിക്കപ്പെട്ടുവെന്ന് തോന്നിത്തുടങ്ങിയ ഘട്ടത്തിലാണ് തെളിവുകള്‍ ശേഖരിച്ച് തുടങ്ങിയതെന്നാണ് പരാതിക്കാരിയുടെ മൊഴി.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ കാനഡയിൽ കഴിയുന്ന യുവതിയുടെ പരാതി ലഭിച്ചപ്പോൾ മുതൽ പോലീസ് അതീവ രഹസ്യമായിട്ടാണ് നീങ്ങിയത്. യുവതിയിൽ നിന്നു വീഡിയോ കോൺഫ്രൻസ് വഴി മൊഴി സ്വീകരിച്ചശേഷം രണ്ട് ദിവസമായി എംഎൽഎയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.
പാലക്കാട് നഗരത്തിലെ എപിഎം ഹോട്ടലിന്റെ 2002 നമ്പർ റൂമിൽ നിന്നും പ്രത്യേക അന്വേഷണ സംഘം രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തത്. വനിത പോലീസ് ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12ന് എത്തുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാർക്കൊപ്പം മുറിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ എംഎല്‍എയെ കസ്റ്റഡിയിലെടുത്ത്.
രാത്രി തന്നെ റോഡ് മാർഗം രാഹുലിനെ അന്വേഷണസംഘം പത്തനംതിട്ടയിലെ എആർ ക്യാന്പിലേക്ക് എത്തിച്ചു. ഇവിടെ രാഹുലിനെ ചോദ്യം ചെയ്തുവരികയാണ്.
പുതിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. ലൈംഗിക പീഡനം, ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. പുറത്തു പറഞ്ഞാൽ പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. രാഹുലിനെതിരായ നിർണായക തെളിവുകള്‍ പരാതിക്കാരിയായ യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
Kerala
പാലക്കാട്: മൂന്നാം പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന്റെ കുരുക്ക് മുറുകുന്നു. കാനഡയിൽ കഴിയുന്ന വിവാഹിതയായ തിരുവല്ല സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് രാഹുൽ അറസ്റ്റിലായത്.
ഡിഎന്‍എ പരിശോധനയ്ക്കായി യുവതി ഭ്രൂണം സൂക്ഷിച്ചിരുന്നുവെന്നത് അടക്കമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ തയാറായിരുന്നില്ല.
ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ രാഹുലിൽ നിന്ന് അധിക്ഷേപം നേരിട്ടതായും ഇതിൽ മനംനൊന്താണ് ഡിഎൻഎ പരിശോധനയ്ക്കായി പോയതെന്നും യുവതി ആരോപിക്കുന്നു. തുടർന്ന് രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പറയുന്നു.
തന്നെ വിട്ട് പോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുൽ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു. അദ്ദേഹത്തിൽനിന്നും നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം ആണെന്നും പരാതിക്കാരി അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു.
ഗർഭം അലസിയതോടെ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ രാഹുൽ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തുവെന്നും ഇ-മെയിലിനും മറുപടി നൽകിയില്ലെന്നും ആരോപണമുണ്ട്.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ അതിജീവിതയുടെ ഭർത്താവിനെ ബിജെപി പുറത്താക്കി. സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് നടപടിയെന്ന് പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് വേണുഗോപാൽ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ തച്ചനാട്ടുകര പഞ്ചായത്തിലെ ഒരു വാർഡിൽ ബിജെപി മൂന്ന് വോട്ടിന് തോറ്റിരുന്നു. അതിജീവിതയുടെ ഭർത്താവാണ് തോൽവിക്ക് കാരണമെന്ന ആക്ഷേപം പ്രാദേശിക നേതൃത്വവും ഉയർത്തിയിരുന്നു. തുടർന്ന് പാലക്കാട് വെസ്റ്റ് ജില്ലാ കമ്മിറ്റിയും നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇയാൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവിന്റെ ആവശ്യം.
എന്നാൽ നടപടി വൈകുകയാണെന്ന് ആരോപിച്ച് ഇയാൾ കൊച്ചിയിൽ പത്ര സമ്മേളനം നടത്തിയിരുന്നു.
Kerala
തിരുവനന്തപുരം: പെരുന്നയിൽ വച്ച് പി.ജെ.കുര്യനുമായി നടത്തിയത് സൗഹൃദ സംഭാഷണമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സംസാരിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങളെക്കുറിച്ചാണ്.
പി.ജെ.കുര്യനുമായി ഭിന്നതയില്ല. ചെവിയിൽ പറഞ്ഞത് കുശലാന്വേഷണമാണ്. തങ്ങൾ സംസാരിച്ചതിനെ ചിലർ വളച്ചൊടിച്ചു. എല്ലാവര്ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും രാഹുൽ വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുമായി പെരുന്നയിൽവച്ച് സംസാരിച്ചിരുന്നു. വാർത്ത ഏതുതരത്തിൽ നൽകണമെന്നത് മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യമാണെന്നും രാഹുൽ പറഞ്ഞു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആർക്കും അഭിപ്രായം പറയാം.
സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഇപ്പോൾ അഭിപ്രായം പറയാൻ താൻ ആളല്ല. പാലക്കാട്ടുകാർ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുകയാണെന്നും രാഹുൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യന്റെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് എംഎൽഎ.
എൻഎസ്എസ് ആസ്ഥാനത്ത് കുര്യനെ നേരിട്ടു കണ്ടാണ് രാഹുൽ തന്റെ അതൃപ്തി അറിയിച്ചത്. ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
താൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനില്‍ക്കണമെന്നാണ് രാവിലെ പി.ജെ. കുര്യൻ മാധ്യമങ്ങളോടു പറഞ്ഞത്. മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസൻ ആളുകൾ കോൺഗ്രസിലുണ്ട്. ഇത്തവണ എംപിമാരെ മത്സരിപ്പിക്കാൻ സാധ്യത കുറവായിരിക്കും. യുവാക്കള്‍ക്ക് അവസരം നല്‍കണം. എന്നാല്‍, ലൈംഗിക പീഡനക്കേസുകളിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നൽകരുതെന്നും പി.ജെ. കുര്യൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പോലീസും പ്രോസിക്യൂഷനും ചേർന്നു തനിക്കെതിരേ കോടതിയിൽ കള്ളം എഴുതിക്കൊടുത്തെന്ന് രാഹുൽ ഈശ്വർ. കഴിഞ്ഞ 11നു ജാമ്യം കിട്ടേണ്ടതായിരുന്നു, എന്നാൽ പ്രോസിക്യൂഷൻ വാസ്തവവിരുദ്ധമായ കാര്യങ്ങൾ കോടതിയിൽ പറഞ്ഞതുകൊണ്ടാണു ജാമ്യം വൈകിയത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ പീഡന പരാതിയിലെ അതിജീവതയ്ക്കെതിരായി ഇനിയും വീഡിയോ ചെയ്യും എന്നു പറഞ്ഞതായാണു പോലീസ് കോടതിയെ ധരിപ്പിച്ചത്.
എംഎൽഎയ്ക്ക് അനുകൂലമായി ഇനിയും വീഡിയോ ചെയ്യുമെന്നാണു താൻ പറഞ്ഞതെന്നും പോലീസ് അതിനെ വളച്ചൊടിക്കുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ബലാത്സംഗക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് രാഹുലിന്റെ സുഹൃത്തായ ജോബിയാണെന്നാണ് കേസ്. എന്നാൽ മരുന്ന് എത്തിച്ചത് യുവതി ആവശ്യപ്പെട്ടതു കൊണ്ടാണെന്നും മരുന്ന് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഹർജിയിൽ ജോബി ജോസഫ് പറയുന്നത്.
ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച യുവതി അപകടാവസ്ഥയിലായതിനെ തുടർന്ന് രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയതിന്റെ രേഖകൾ നേരത്തെ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
Kerala
പത്തനംതിട്ട: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്ഷേത്രദർശനത്തിന് പോയതിനു പിന്നാലെ പാഞ്ഞ് പോലീസ് സംഘം. അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ രാഹുൽ പുറത്തിറങ്ങിയതോടെ പോലീസ് സംഘം പാഞ്ഞെത്തുകയായിരുന്നു.
ഷാഡോ പോലീസ് സംഘമാണ് രാഹുലിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ വീടിന് മുന്നിലുള്ളത്. രാഹുൽ എവിടേക്ക് യാത്ര ചെയ്യുന്നുവെന്ന് നിരീക്ഷിക്കാനുള്ള നിർദേശം ലഭിച്ചതിനാൽ പോലീസ് സംഘം രാഹുലിനു പിന്നാലെ പോവുകയായിരുന്നു.
കുറച്ച് സമയത്തിന് ശേഷം രാഹുൽ തിരിച്ചെത്തുകയും ചെയ്തു. അതേസമയം രാഹുലിനെതിരായ രണ്ട് കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിനാൽ രാഹുലിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
കേസിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോകരുതെന്നും പ്രത്യേക അന്വേഷണ സംഘം രാഹുലിന് നിർദേശം നൽകി.
Kerala
തിരുവനന്തപുരം: പീഡനക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന് നിർദേശവുമായി അന്വേഷണ സംഘം. പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോകരുതെന്നും പ്രത്യേക അന്വേഷണ സംഘം രാഹുലിന് നിർദേശം നൽകി.
അതേസമയം രാഹുലിനെ ഇന്ന് ചോദ്യം ചെയ്തേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. കേസിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. അന്വേഷണ സംഘത്തിനു മുന്നിൽ രാഹുൽ തിങ്കളാഴ്ച ഹാജരാകണമെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശം നൽകിയിരുന്നു.
രാഹുലിനെതിരായ രണ്ട് പീഡനക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയാണ് ഇതിലൊന്ന്.
ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ ഹർജിയും ഇന്ന് പരിഗണിക്കും.
Kerala
തിരുവനന്തപുരം: പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൈംബ്രാഞ്ചിന് മുന്നില്‍ തിങ്കളാഴ്ച ഹാജരായേക്കില്ല. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചില്ലെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും രാഹുൽ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്നുള്ള മുൻകൂർജാമ്യ വ്യവസ്ഥയിൽ 15 ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അതേസമയം രാഹുലിന്റെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തെ ഹൈക്കോടതിയുടെ അപ്പീൽ തീരുമാനമനുസരിച്ചാകുമെന്നും സൂചനയുണ്ട്.
ആദ്യത്തെ പരാതിയിൽ രാഹുലിനെ തത്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ കേസിൽ വിശദമായ വാദം തിങ്കളാഴ്ച നടക്കും.
Kerala
പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.
ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യുമെന്നും എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യുമെന്നുമാണ് രാഹുലിന്റെ കുറിപ്പ്.
തെരഞ്ഞെടുപ്പ് കാലത്തെ കോൺഗ്രസിനെതിരെ ഉയർന്ന ആരോപണങ്ങളിലൊന്നായിരുന്നു രാഹുലിനെതിരെയുള്ള ലൈംഗികാരോപണ കേസുകൾ. തുടർന്ന് രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു.
എന്നാൽ പിന്നീട് ഒളിവിൽ പോയ രാഹുൽ രണ്ടുകേസുകളും മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച പുറത്തുവന്നു. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് വാർഡിലെ ബൂത്തിൽ വൈകുന്നേരം 4.50-നാണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്.
അതേസമയം രാഹുൽ വോട്ട് ചെയ്ത വാർഡിലെ യുഡിഎഫ് സ്ഥാനാർഥി പ്രശോഭ് വിജയിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേയുള്ള രണ്ടു ലൈംഗികപീഡന പരാതികളിലും അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
തിരുവനന്തപുരത്തുള്ള യുവതിയുടെ പരാതിയിലെ ആദ്യ കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി പോലീസ് ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു.
ഈ കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് കൊല്ലം ഡിവൈഎസ്പി എസ്. സാനിക്കാണ് അന്വേഷണ ചുമതല. പോലീസ് ആസ്ഥാനത്തെ എഐജി ജി.പൂങ്കുഴലി മേൽനോട്ടം വഹിക്കും.
ബംഗളൂരുവിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയായ 23കാരിയെ പീഡിപ്പിച്ച കേസ് പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും.
രണ്ടാമത്തെ കേസിൽ തിങ്കളാഴ്ച അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതിനെതിരേ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ ഫ്ളാറ്റ് ഒഴിയണമെന്ന് താമസക്കാരുടെ അസോസിയേഷൻ. ഈ മാസം ഇരുപത്തഞ്ചിനകം ഫ്ളാറ്റ് ഒഴിയണമെന്നു കാണിച്ച് അസോസിയേഷൻ നോട്ടീസ് നൽകി.
പോലീസ് നിരന്തരം പരിശോധന നടത്തുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഈ സാഹചര്യത്തിൽ ഫ്ളാറ്റ് ഒഴിയണമെന്നുമാണ് ആവശ്യം. അധികം വൈകാതെതന്നെ ഫ്ളാറ്റ് ഒഴിയുമെന്ന് രാഹുൽ അസോസിയേഷനെ അറിയിച്ചിട്ടുണ്ടെന്നാണു വിവരം.
Kerala
കൊച്ചി: ലൈംഗിക പീഡനത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് രണ്ടാമത്തെ യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
തെളിവില്ലെന്നും 2023ല്‍ നടന്ന സംഭവത്തില്‍ പരാതി നല്കാന് വൈകിയെന്നും വിലയിരുത്തി തിരുവനന്തപുരം സെഷന്‍സ് കോടതി മുൻകൂർജാമ്യം അനുവദിച്ചത് ചോദ്യം ചെയ്താണു ഹര്‍ജി.
Kerala
പാലക്കാട്: വോട്ട് ചെയ്യാനായി പാലക്കാട്ട് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പിന്തുണയുമായി കെഎസ്യു പാലക്കാട് ജില്ലാ സെക്രട്ടറി ഇക്ബാൽ.
കോൺഗ്രസ് പാർട്ടി സസ്പെൻഡ് ചെയ്തുവെന്ന് പറഞ്ഞാലും പാലക്കാടിന്റെ എംഎൽഎയാണ് രാഹുൽ. രാഹുലേട്ടന്റെ കൂടെ ഉണ്ടാകും. എംഎൽഎയുടെ കൂടെ വരുന്നതിൽ എന്താണ് പ്രശ്നമെന്നും ഇക്ബാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, പാലക്കാട് കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻ ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷമാണ് എംഎൽഎ ഓഫീസിലെത്തിയത്.
എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു കഴിഞ്ഞെന്നും ബാക്കി കോടതിയിൽ പറയുമെന്നും സത്യം ജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുൽ പാലക്കാട് എത്തിയത്.
Kerala
കണ്ണൂർ: സ്ത്രീലമ്പടത്വത്തിന് പൂർണ പിന്തുണ നൽകുന്ന ജീർണതയാണ് കോൺഗ്രസ് പിൻപറ്റുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിജീവിതമാരെ കടന്നാക്രമിക്കുന്നതിനൊപ്പം ക്രിമിനിൽ സംഘത്തോടൊപ്പം കോൺഗ്രസ് നേതൃത്വവും ചേരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നടിക്ക് നേരെ നടന്ന കടന്നാക്രമണത്തിൽ യുഡിഎഫ് കൺവീനർ ഉൾപ്പെടെ അതിജീവിതയ്ക്കതിരായി പ്രതികരിക്കുകയും ദിലീപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സർക്കാർ അപ്പീൽ പോകുന്നതിനെ പരിഹസിച്ചു. പിന്നീട് തിരുത്തിയെങ്കിലും എങ്ങനെ തിരുത്തിയിട്ടും ശരിയാകുന്നില്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നിലപാടാണ് യുഡിഎഫിന്റേത്. അതിജീവിതമാർ പരാതികൾ പറയുമ്പോൾ അത് ബോധപൂർവമുണ്ടാക്കുന്നതെന്നാണ് യുഡിഎഫ് പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാൻ ജീർണമായ നിലപാട് സ്വീകരിക്കുന്നു. രാഹുലിനെതിരെ ഇനിയും പരാതികൾ വരും.
ഈ തെരഞ്ഞെടുപ്പിൽ യാതൊന്നും പറയാൻ യുഡിഎഫിനുണ്ടായില്ല. ശബരിമല വോട്ടിനെ ബാധിക്കില്ല എന്ന് എ.കെ. ആന്റണി പോലും പറയുന്ന നിലയിലേക്കെത്തി. ലീഗ് വർഗീയതയിലേക്ക് നീങ്ങുകയാണ്. ജനക്ഷേമപരമായ കാര്യങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പിൽ ഇടതനുകൂല തരംഗം ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ എംഎൽഎ പറഞ്ഞു.
Kerala
കണ്ണൂര്‍: ലൈംഗിക വൈകൃത കുറ്റവാളികളെ വെൽ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ സ്ത്രീ ലമ്പടന്മാര് എന്താണ് കാട്ടിക്കൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് സ്ത്രീകൾ തെളിവുമായി മുന്നോട്ടുവരാൻ തയാറാകാതിരുന്നത്. വെറും ഭീഷണിയല്ല, നിങ്ങളെ കൊന്നുതള്ളും എന്നാണ് ഇരകളെ ഭീഷണിപ്പെടുത്തിയത്. അതിനാൽ തന്നെ യഥാര്‍ത്ഥ വസ്തുതകള്‍ തുറന്നുപറഞ്ഞാൽ ജീവൻ അപകടത്തിലാകുമെന്ന് അവര്‍ ഭയക്കുന്നു. ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാമത്തെ പീഡന പരാതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി. കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച വിധിപറയും.
വിധി പറയുന്നതുവരെ കടുത്ത നടപടികളിലേക്ക് കടക്കരുതെന്നും കോടതി നിർദേശിച്ചു. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് അടച്ചിട്ട മുറിയിലാണ് വാദം കേട്ടത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയെടുത്തു.
അന്വേഷണ ചുമതലയുള്ള ജി.പൂങ്കുഴലി ബംഗളൂരുവിൽ എത്തിയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്നും നിരന്തരം ശല്യംചെയ്തെന്നുമാണ് പരാതിക്കാരിയുടെ മൊഴി. നേരത്തേ കെപിസിസി പ്രസിഡന്റിനാണ് യുവതി ഇമെയിൽ വഴി പരാതി നൽകിയത്.
തുടർന്ന് ഈ പരാതി പോലീസിന് കൈമാറുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. ആദ്യ പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
Kerala
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് തടഞ്ഞത് താത്കാലികം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗുരുതരമായ പരാതിയാണ് വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫലപ്രദമായി കേസ് കൈകാര്യം ചെയ്യും.
നിയമപരമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
കേസുകൾ വന്നുകൊണ്ടേയിരിക്കുമ്പോൾ ഒളിവിൽ കഴിയേണ്ടി വരുന്ന ഒരാളായി മാറും രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ വിഷയം ഇല്ലെങ്കിലും യുഡിഎഫിന് തിരിച്ചടി ഉണ്ടാകും. രാഹുലിനെ ഒളിപ്പിച്ചത് കോൺഗ്രസാണെന്നും ഇപ്പോഴും കേസുകൾ വന്നുകൊണ്ടിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുത്തു കൊടുത്തതല്ലാതെ സർക്കാരിന് ഒരു പങ്കുമില്ലെന്നും ഏതെങ്കിലും ഒരു ഭാഗത്ത് എന്തെങ്കിലും തരത്തിൽ തകർച്ചയുണ്ടായാൽ ദേശീയ പാതയാകെ തകർന്നുവെന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നടപടി പാർട്ടി തീരുമാനമെന്ന് ഷാഫി പറമ്പിൽ എംപി. ഇനിയുള്ളത് നിയമപരമായുള്ള കാര്യങ്ങൾ. ജാമ്യം കിട്ടിയാൽ തിരിച്ചെടുക്കുമോ എന്ന കാര്യം കെപിസിസി അധ്യക്ഷൻ പറയും.
ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യുന്നത് ശബരിമല സ്വർണക്കൊള്ളയാണ്. ശബരിമല അയ്യപ്പന്റെ സ്വത്തിനുപോലും സുരക്ഷിതത്വമില്ലാത്ത ഒരു കെട്ടകാലം മുമ്പെങ്ങും ഉണ്ടായിട്ടില്ല. അയ്യന്റെ സ്വർണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും.
സർക്കാർ സ്പോൺസേഡ് കൊള്ളയായിരുന്നു ശബരിമലയിൽ നടന്നത്. സിപിഎം അറിഞ്ഞുകൊണ്ടുള്ള കൊള്ളയാണ് ശബരിമലയിൽ നടന്നതെന്നും ഷാഫി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണം കാക്കാന്‍ ഉത്തരവാദപ്പെട്ട ദേവസ്വം ബോര്‍ഡാണ് സ്വര്‍ണം കവര്‍ന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് തിരിച്ചടി. രണ്ടാമത്തെ പീഡനക്കേസിൽ രാഹുലിന്റെ അറസ്റ്റ് തിരുവനന്തപുരം സെഷൻസ് കോടതി തടഞ്ഞില്ല. രാഹുലിന്റെ ജാമ്യഹർജിയിൽ തിങ്കളാഴ്ച കോടതി വിശദമായി വാദം കേൾക്കും.
ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് രാഹുൽ രണ്ടാമത്തെ കേസിൽ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ നിലപാടും കോടതി തേടി.
പരാതിയിൽ ഗുരുതരവകുപ്പകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പരാതിക്കാരിയുടെ മൊഴി പോലും പോലീസ് രേഖപ്പെടുത്തിയിട്ടില്ല.
രണ്ടാം കേസിൽ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകര്‍ക്കോ വ്യക്തമല്ലെന്ന് രാഹുൽ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുൽ ഉന്നയിക്കുന്ന പ്രധാന വിഷയം.
Kerala
കൊച്ചി: തനിക്ക് വധഭീഷണിയുണ്ടെന്ന് നടി റിനി ആൻ ജോർജ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തൊട്ടാൽ കൊന്നുകളയുമെന്ന് വീട്ടിൽ ബൈക്കിലെത്തിയവർ ഭീഷണിപ്പെടുത്തി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെന്നും റിനി വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പറവൂരിലെ വീടിന് മുന്നില്‍ ആദ്യം ഇരുചക്രവാഹനത്തില്‍ ഒരാളെത്തുകയും ഗേറ്റ് തകര്‍ത്ത് അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ പ്രതി കടന്നുകളഞ്ഞു. പിന്നീട് രാത്രി 10 മണിയോടെ മറ്റൊരാള്‍ വീടിന് മുന്നിലേക്ക് എത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നുവെന്നും റിനി പരാതിയിൽ പറയുന്നു.
പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാകും അന്വേഷണം.
Kerala
കോഴിക്കോട്: പീഡനക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രശ്നമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് പുറത്താക്കിയ ആളാണ് രാഹുൽ. രാഹുലിനെതിരെ എടുത്ത മാതൃകാപരമായ നടപടിയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാത നിര്‍മാണത്തില്‍ ഏകോപനമില്ല. നിർമാണം പൂര്‍ത്തിയായശേഷമാണ് അപകടം സംഭവിച്ചതെങ്കിലോ? ദേശീയപാത സുരക്ഷിതമാണെന്ന് സംസ്ഥാനം ഉറപ്പു വാങ്ങണം. തെരഞ്ഞെടുപ്പിന് മുന്‍പായി ഉദ്ഘാടനം ചെയ്യാനുള്ള ധൃതി അല്ല കാണിക്കേണ്ടത്. കൂരിയാട് തിരുത്തിയത് പോലെ കൊല്ലത്തും തിരുത്തേണ്ടി വരും.
കൊല്ലത്തും മേല്‍പ്പാലം നിർമിക്കേണ്ടി വരും. നിർമാണത്തിലെ അപാകത എന്ന് പറഞ്ഞ് തള്ളാന്‍ കഴിയില്ല. ഹൈടെക്നോളജി ഉപയോഗിച്ച് നടക്കുന്ന നിർമാണത്തില്‍ യാദൃശ്ചികമായി സംഭവിക്കുന്നതാണെന്ന് കരുതാന്‍ കഴിയില്ല. പാലം പണിയാന്‍ വന്‍ ചെലവ് എന്നാല്‍ മണ്ണിട്ട് ഉയര്‍ത്താന്‍ ചെലവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Kerala
തൃശൂർ: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നിലനില്ക്കുമ്പോള് അറസ്റ്റ് ചെയ്യാറില്ല. തീരുമാനം വരുന്നത് വരെ കാക്കുന്നതാണ് കീഴ്വഴക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറസ്റ്റ് തടയേണ്ട ഒരാവശ്യവും പോലീസിനില്ല. മനഃപൂർവം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂരിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ തനിക്കെതിരേയുള്ള കേസുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ നൽകി ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.
ജാമ്യഹർജി ഈ മാസം 15ന് പരിഗണിക്കും. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. എഫ്ഐഎസിലെ ആരോപണങ്ങള്‍ ബലാത്സംഗത്തിന്റെ നിര്വചനത്തിൽപ്പെടുന്നതല്ല. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്ന ആരോപണം കേസിന്റെ വസ്തുതകള്‍ വഴിതെറ്റിക്കാനുള്ള പോലീസിന്റെ ശ്രമമാണ്. അതു തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്നുമാണ് രാഹുലിന്റെ ഹര്‍ജിയില്‍ പറയുന്നത്.
Kerala
തിരുവനന്തപുരം: ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ അതിവേഗ നീക്കവുമായി രാഹുൽ മാങ്കുട്ടത്തിൽ എംഎല്‍എ. രണ്ടാമത്തെ പീഡനക്കേസിലും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി നൽകി.
തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹര്‍ജി നൽകിയിരിക്കുന്നത്. ഇന്ന് ഹര്‍ജി പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ കേസിലെ മാത്രം അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.
രണ്ടാം കേസിൽ പോലീസിന് അറസ്റ്റിന് തടസമില്ലാത്ത സാഹചര്യത്തിലാണ് രാഹുൽ വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രണ്ടാം കേസിൽ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകര്‍ക്കോ വ്യക്തമല്ലെന്ന് രാഹുൽ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുൽ ഉന്നയിക്കുന്ന പ്രധാന വിഷയം.
Kerala
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ തനിക്കെതിരേയുള്ള കേസുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ നൽകി ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.
ജാമ്യഹർജി ഈ മാസം 15ന് പരിഗണിക്കും. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. എഫ്ഐഎസിലെ ആരോപണങ്ങള്‍ ബലാത്സംഗത്തിന്റെ നിര്വചനത്തിൽപ്പെടുന്നതല്ല. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്ന ആരോപണം കേസിന്റെ വസ്തുതകള്‍ വഴിതെറ്റിക്കാനുള്ള പോലീസിന്റെ ശ്രമമാണ്. അതു തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്നുമാണ് രാഹുലിന്റെ ഹര്‍ജിയില്‍ പറയുന്നത്.
വളരെ വൈകിയാണു പരാതിക്കാരി പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കാണു പരാതി നല്‍കിയത്. അത് ബിഎന്‍എസ്എസ് നിര്‍ദേശിക്കുന്ന നടപടിക്രമത്തിനു വിരുദ്ധമാണ്. പ്രിയങ്ക ശ്രീവാസ്തവ കേസിലും ലളിതകുമാരി കേസിലും സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതു പാലിക്കാതെയാണ് അതിജീവിത പരാതി നല്‍കിയതെന്നാണു ഹർജിയിൽ പറയുന്നത്. എഫ്ഐആറിന്റെയോ എഫ്ഐഎസിന്റെയോ പകര്‍പ്പ് തനിക്കു നല്കാന് അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
വൈകിയെത്തുന്ന പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് പ്രാഥമിക അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയതാണ്. തന്റെ കേസില്‍ അതിനും പോലീസ് തയാറായിട്ടില്ല. അറസ്റ്റ് ഭയമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകാന്‍ അവസരം ലഭിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തയാറാണ്.
പ്രതിയെ ഇരുമ്പഴികള്‍ക്കുള്ളിലാക്കി തെളിവുകള്‍ ശേഖരിക്കുന്നതല്ല, കാര്യങ്ങള്‍ വിശദീകരിക്കാന്‍ പ്രതിക്ക് അവസരം നല്‍കുന്നതാണ് പ്രായോഗികമായ കാര്യം. പിന്നീട് പ്രതി സഹകരിക്കുന്നില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനും കീഴ്ക്കോടതി മുമ്പാകെ കീഴടങ്ങാന്‍ നിര്‍ദേശിക്കാനും ഹൈക്കോടതിക്ക് അധികാരമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്നത്. ബന്ധം തകര്‍ന്നപ്പോഴാണു ബലാത്സംഗ പരാതിയുമായി വന്നിരിക്കുന്നത്. ബന്ധം തകരുമ്പോള്‍ ഉഭയസമ്മതപ്രകാരം നടന്ന ലൈംഗികബന്ധം ബലാത്സംഗമായി ചിത്രീകരിക്കുന്നതു ശരിയായ രീതിയല്ലെന്ന് മഹേഷ് ദാമു കരേ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയ കാര്യവും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകയുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും സ്വകാര്യ സംഭാഷണത്തിന്റെ ചില വോയ്സ് ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നതോടെയാണ് അകന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. സ്വകാര്യതയെ ബാധിക്കുന്ന വോയ്സ് ക്ലിപ്പുകള്‍ പുറത്തുവിട്ടതു താനാണെന്ന് പരാതിക്കാരി സംശയിച്ചു. ആരാണ് ഇതു പുറത്തുവിട്ടതെന്ന് കണ്ടെത്തേണ്ടതുണ്ട്.
ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍നിന്ന് പരാതിക്കാരി കുറേ നാളത്തേക്ക് അവധിയെടുത്തിരുന്നു. തിരികെ പ്രവേശിക്കാനെത്തിയപ്പോള്‍ താനുമായി അടുപ്പത്തിലാണെന്ന് എഴുതി നല്‍കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടെന്ന് പരാതിക്കാരിതന്നെ പറഞ്ഞിട്ടുണ്ട്.
പരാതിക്കാരി വിവാഹിതയാണെന്ന വിവരം തനിക്ക് അറിയാമായിരുന്നു. അതിനാല്‍ വോയ്സ് ക്ലിപ്പുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട പരാതി ഇപ്പോള്‍ ഉന്നയിക്കേണ്ടതില്ലെന്നാണ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ മാധ്യമങ്ങള്‍ വ്യാപക പ്രചാരണം നല്കി. എതിര്‍പക്ഷത്തുള്ളവര്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉപയോഗിച്ചു. ഇതോടെയാണ് പരാതിക്കാരി തന്നെ തള്ളിപ്പറയുന്നതെന്നും രാഹുലിന്റെ ഹര്‍ജിയില്‍ ചൂട്ടിക്കാട്ടിയിരുന്നു.
Kerala
കൊച്ചി: ഏതു തെരഞ്ഞെടുപ്പ് വന്നാലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സര്‍ക്കാരിനെ പൊതുജനങ്ങള്‍ ദൈനംദിനം വിലയിരുത്തിക്കൊണ്ടാണിരിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിലല്ല സര്‍ക്കാരിനെ വിലയിരുത്തേണ്ടത്. അവസാന വിലയിരുത്തല്‍ നിയമസഭാതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മൂന്നാം തവണയും അധികാരത്തില്‍ വരുമോയെന്നു തീരുമാനിക്കേണ്ടത് പൊതുജനമാണ്. തന്റെ കാര്യം പാര്‍ട്ടിയാണു തീരുമാനിക്കേണ്ടത്. -മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎം ശ്രീ
പിഎം ശ്രീയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഇടപെടല്‍ സംബന്ധിച്ച ചോദ്യത്തിന് നാടിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള ഇടപെടലാണ് ജോണ്‍ ബ്രിട്ടാസ് നിര്‍വഹിച്ചതെന്നായിരുന്നു പിണറായിയുടെ മറുപടി.
മറ്റേതെങ്കിലും തരത്തിലുള്ള നടപടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ജോണ്‍ ബ്രിട്ടാസ് മികച്ച ഇടപെടലിനു ശേഷിയുള്ള എംപിയാണ്. സംസ്ഥാനത്തിന് അര്‍ഹമായ ഫണ്ട് ലഭിക്കുന്നതിന്റെ ഭാഗമായാണ് എംപി എന്നനിലയില്‍ അദ്ദേഹം ഇടപെടല്‍ നടത്തിയത്-പിണറായി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. പക്ഷേ, പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിക്ക് ബോധപൂര്‍വം ചിലര്‍ സംരക്ഷണമൊരുക്കുന്നുണ്ട്. ചില സ്ഥലങ്ങളെപ്പറ്റി അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇനിയെങ്കിലും അത്തരം സംരക്ഷണം ഒരുക്കാതിരിക്കണം.
പോലീസ് ഫലപ്രദമായി പ്രവര്‍ത്തിച്ച് പ്രതിയെ വൈകാതെ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തിലെ പ്രതിപക്ഷ ആരോപണങ്ങള്‍ ജനം വിലയിരുത്തട്ടെ. മനഃസാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈകൃതങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്നുണ്ടായത്. ഈ ലൈംഗിക വൈകൃതക്കാരന്റെ നപടികള്‍ പൊതുപ്രവര്‍ത്തകനോ പൊതുസമൂഹത്തിനോ ചേര്‍ന്നതാണോ. ആരോപണങ്ങൾ ഉയരുമ്പോള്‍ത്തന്നെ മാറ്റി നിര്‍ത്താനല്ലേ ശ്രമിക്കേണ്ടത്-മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിവാദം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ. പത്മകുമാറിനെതിരേ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ശബരിമലയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തെക്കുറിച്ച് പറയുന്നത് ശരിയല്ലെന്നായിരുന്നു പിണറായിയുടെ മറുപടി.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ആരു തെറ്റു ചെയ്താലും സംരക്ഷിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നു പാര്‍ട്ടി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഫലപ്രദമായ അന്വേഷണമാണു നടക്കുന്നത്. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.
വിസി നിയമനം
സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സ്വീകരിച്ച നടപടി സുപ്രീംകോടതി നിലപാടുകളുടെ ലംഘനമല്ലേയെന്നു സംശയിക്കുന്നു. സുപ്രീംകോടതി നിര്‍ദേശം പാലിച്ചാണ് മുഖ്യമന്ത്രി എന്നനിലയില്‍ ലിസ്റ്റ് കൊടുത്തത്. ലിസ്റ്റ് കിട്ടിയാല്‍ മുന്‍ഗണന നിശ്ചയിച്ച് ഗവര്‍ണര്‍ക്ക് കൊടുക്കണം. അതില്‍നിന്ന് വിസിയെ ഗവര്‍ണര്‍ നിയോഗിക്കണമെന്നാണു സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ആ നിര്‍ദേശം ഗവര്‍ണറെ പോലൊരാള്‍ ലംഘിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ഫെഡറല്‍ സംവിധാനത്തെ അപകടത്തിലാക്കുന്ന നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതുപോലെ ചില ഗവര്‍ണര്‍മാരുടെ ഭാഗത്തുനിന്നും-മുഖ്യമന്ത്രി പറഞ്ഞു.
ജയകുമാറിന്റെ നിയമനം
കെ. ജയകുമാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായത് സര്‍ക്കാര്‍ നിശ്ചയിച്ചതു കൊണ്ടാണ്. അദ്ദേഹം വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ്. സര്‍വീസിന്റെ ഭാഗമാണെന്നു പറയാനാകില്ല.
ഇഡി നോട്ടീസ്
തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതിനാണ് കിഫ്ബിയിലെ ഇഡി നോട്ടീസ്. ഏതായാലും ഇതു തീര്‍ത്തും പരിഹാസ്യമായിപ്പോയി. ആര്‍ബിഐ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളത്. അണുവിട വ്യതിചലിച്ച് ഒരു കാര്യവും ചെയ്തിട്ടില്ല. നിയമത്തിനുമുന്നില്‍ സര്‍ക്കാരും കിഫ്ബിയും എടുക്കാന്‍ പോകുന്ന നിലപാടും ഇതുതന്നെയാകും-മുഖ്യമന്ത്രി പറഞ്ഞു.