Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reacts

'അ​ഞ്ച് കോ​ടി പ്ര​തി​ഫ​ലം, 16 ഫോ​ണു​ക​ൾ ത​ല്ലി​പ്പൊ​ളി​ച്ചു'; പ്ര​തി​ക​രി​ച്ച് ജോ​ജു ജോ​ർ​ജ്  

ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ മ​റു​പ​ടി​യു​മാ​യി ന​ട​ൻ ജോ​ജു ജോ​ർ​ജ്. ത​ന്‍റെ ശ​മ്പ​ളം അ​ഞ്ച് കോ​ടി​യാ​ണെ​ന്ന് പ​റ​യു​ന്ന​ത് കേ​ട്ടെ​ന്നും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നോ​ട് ചോ​ദി​ച്ചാ​ൽ അ​തി​ന്‍റെ സ​ത്യാ​വ​സ്ഥ അ​റി​യാ​മെ​ന്നും ജോ​ജു പ​റ​ഞ്ഞു.

‘‘ഞാ​നൊ​രു 16 ഫോ​ൺ ത​ല്ലി​പൊ​ളി​ച്ചെ​ന്നും അ​ഞ്ച് കോ​ടി​യാ​ണ് എ​ന്‍റെ ശ​മ്പ​ള​മാ​ണെ​ന്നും പ​റ​ഞ്ഞൊ​രു വീ​ഡി​യോ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. നി​ങ്ങ​ളി​തി​ന്‍റെ സ​ത്യാ​വ​സ്ഥ അ​റി​യ​ണം. കാ​ര​ണം എ​ന്‍റെ ശ​മ്പ​ള​മെ​ന്തെ​ന്നു​ള്ള​ത് ഇ​വി​ടെ പ്രൊ​ഡ്യു​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ൽ അ​ന്വേ​ഷി​ച്ചാ​ൽ അ​റി​യാ​ൻ ക​ഴി​യും.
 
ആ ​പ​റ​യു​ന്ന പൈ​സ​യു​ടെ പ​കു​തി​യു​ടെ പ​കു​തി ത​ന്നാ​ലും അ​ഭി​ന​യി​ക്കാ​ൻ ഞാ​ൻ റെ​ഡി​യാ​ണ്. പി​ന്നെ ഈ 16 ​ഫോ​ൺ ത​ല്ലി​പൊ​ളി​ക്കു​ന്ന കാ​ര്യം, ഐ ​ഫോ​ൺ ഒ​ക്കെ​യാ​ണെ​ങ്കി​ല്‍ ഒ​രു ഫോ​ണി​ന് ഒ​രു​ല​ക്ഷം രൂ​പ​യാ​കും. അ​പ്പോ​ൾ 16 ല​ക്ഷം രൂ​പ​യാ​കും. 

16 ഫോ​ൺ ത​ല്ലി​പ്പൊ​ളി​ക്കാ​ൻ 16 ദി​വ​സം വേ​ണം, ഇ​തി​ന്‍റെ ഡാ​റ്റ മാ​റ്റേ​ണ്ടെ. ആ​കെ നാ​ൽ​പ​ത് ദി​വ​സ​മേ ഷൂ​ട്ട് ഒ​ള്ളൂ. പ​റ​യു​ന്ന​തി​ന് ഒ​രു മ​ര്യാ​ദ വേ​ണ്ടെ. ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​ഞ്ഞ് എ​നി​ക്ക് വ​രു​ന്ന നി​ർ​മാ​താ​ക്ക​ളെ മു​ട​ക്കു​ക. ഇ​തൊ​ക്കെ എ​ന്നെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്.

കാ​ര്യ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി പോ​ലും തി​ര​ക്കാ​തെ​യാ​ണ് ഒ​രോ​രു​ത്ത​ർ വി​ഡി​യോ ചെ​യ്യു​ന്ന​ത്. അ​തെ​ന്നെ​യും എ​ന്‍റെ സി​നി​മ​യെ​യും എ​ന്നെ ചു​റ്റി​പ്പ​റ്റി നി​ൽ​ക്കു​ന്ന ആ​ളു​ക​ളെ​യു​മാ​ണ് ബാ​ധി​ക്കു​ന്ന​ത്. എ​നി​ക്ക് വെ​റു​തെ സി​നി​മ അ​ഭി​ന​യി​ച്ച് മു​ന്നോ​ട്ടു​പോ​യാ​ൽ മ​തി.​അ​തി​നു​ള്ള സാ​ഹ​ച​ര്യം ത​ര​ണ​മെ​ന്ന് ഞാ​ൻ അ​പേ​ക്ഷി​ക്കു​ക​യാ​ണ്.

ഞാ​ൻ ചെ​യ്തി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തോ​ളൂ, അ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ എ​ന്നെ ബാ​ധി​ക്കും. എ​ന്നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യു​ക​യാ​ണ്. ഞാ​നൊ​രു മോ​ശം വ്യ​ക്തി​യാ​ണ്, ഒ​രു പ്ര​ശ്ന​ക്കാ​ര​നാ​ണ് എ​ന്നു പ​റ​ഞ്ഞ് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ജോ​ഷി സാ​റി​ന്‍റെ കൂ​ടെ ഇ​പ്പോ​ൾ മൂ​ന്നാ​മ​ത്തെ സി​നി​മ ചെ​യ്യു​ക​യാ​ണ്. ഒ​രു പ്ര​ശ്ന​ക്കാ​ര​നാ​ണെ​ങ്കി​ൽ സാ​ർ സി​നി​മ ചെ​യ്യു​മോ? 

എ​ന്‍റെ പ​ണി പ​ഠി​ച്ച് മ​ന​സി​ലാ​ക്കി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് ഇ​വി​ടെ വ​രെ നി​ൽ​ക്കു​ന്ന​ത്. ഒ​രി​ക്ക​ലും ഒ​രാ​ളെ ടാ​ർ​ഗ​റ്റ് ചെ​യ്യാ​നോ ന്യൂ​സ് വാ​ല്യു ഉ​ണ്ടാ​ക്കാ​നോ അ​ല്ല ഇ​തി​വി​ടെ പ​റ​യു​ന്ന​ത്. എ​ന്‍റെ ഗ​തി​കേ​ടു​കൊ​ണ്ടാ​ണ് നി​ങ്ങ​ളോ​ട് സം​സാ​രി​ക്കേ​ണ്ടി വ​രു​ന്ന​ത്. നി​ങ്ങ​ൾ​ക്ക് ചി​രി വ​രു​ന്നു​ണ്ടാ​കും. പ​ക്ഷേ ഞാ​ൻ പ​റ​യു​ന്ന​ത് സ​ത്യ​മാ​ണ്.’’

യൂ​ട്യൂ​ബ​റാ​യ ശാ​ന്തി​വി​ള ദി​നേ​ശ് ആ​ണ് ജോ​ജു​വി​നെ​തി​രെ ഇ​ത്ത​ര​ത്തി​ലൊ​രു ആ​രോ​പ​ണം ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ഉ​ന്ന​യി​ച്ച​ത്. സെ​റ്റി​ൽ ആ​വ​ശ്യ​ത്തി​ന് ത​ല​വേ​ദ​ന ത​രു​ന്ന ഒ​രു ന​ട​നാ​ണ് ജോ​ജു ജോ​ർ​ജ് എ​ന്നും വ​ര​വ് സി​നി​മ​യു​ടെ സെ​റ്റി​ൽ 16 മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് താ​രം എ​റി​ഞ്ഞു​പൊ​ട്ടി​ച്ച​തെ​ന്നും ശാ​ന്തി​വി​ള ദി​നേ​ശ് ആ​രോ​പി​ക്കു​ന്നു

‘‘വ​ര​വി​ലെ നാ​യ​ക​ന്‍ ജോ​ജു ജോ​ര്‍​ജാ​ണ്. അ​ഭി​ന​യ​ത്തേ​ക്കാ​ള്‍ എ​ല്ലാ​ത്തി​ലും ത​ല​യി​ട്ട് ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന ക​ലാ​കാ​ര​നാ​ണ​ത്രേ ജോ​ജു ജോ​ര്‍​ജ് ഇ​പ്പോ​ള്‍. വ​ര​വി​ന്റെ സെ​റ്റി​ല്‍ മാ​ത്രം 15-16 സെ​ല്‍​ഫോ​ണ്‍ എ​റി​ഞ്ഞു പൊ​ട്ടി​ച്ചു​വെ​ന്നാ​ണ് ദൃ​ക്‌​സാ​ക്ഷി​യാ​യ ഒ​രാ​ള്‍ എ​ന്നോ​ട് പ​റ​ഞ്ഞ​ത്. ഫോ​ണി​ല്‍ സം​സാ​രി​ക്കു​മ്പോ​ള്‍ ദേ​ഷ്യം വ​ന്നാ​ലും, സെ​റ്റി​ല്‍ ദേ​ഷ്യം വ​ന്നാ​ലും ഫോ​ണി​നെ​യാ​ണ് ആ​ദ്യം ആ​ക്ര​മി​ക്കു​ക. അ​തി​ന് വാ​യി​ല്ല​ല്ലോ, തി​രി​ച്ച​ടി​ക്കി​ല്ല​ല്ലോ. 

സി​നി​മാ​ക്കാ​ര​ന്‍ ആ​യ​തി​നാ​ല്‍ ആ​രെ​ങ്കി​ലു​മൊ​ക്കെ ഫ്രീ ​കൊ​ടു​ത്ത ഫോ​ണു​ക​ള്‍ വീ​ട്ടി​ല്‍ കാ​ണു​മാ​യി​രി​ക്കും. അ​ഞ്ച് കോ​ടി പ്ര​തി​ഫ​ല​മാ​ണ​ത്രേ ജോ​ജു ജോ​ര്‍​ജ് ഇ​പ്പോ​ള്‍ പ്ര​തി​ഫ​ല​മാ​യി ചോ​ദി​ക്കു​ന്ന​ത്.

ആ​ലോ​ചി​ച്ചു നോ​ക്കൂ, ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റി​ല്‍ നി​ന്നും സം​വി​ധാ​യ​ക​നും നാ​യ​ക​നും നി​ര്‍​മാ​താ​വു​മൊ​ക്കെ​യാ​യ ജോ​ജു വ​ന്ന വ​ഴി മ​റ​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ​ത്. അ​ഞ്ചു കോ​ടി രൂ​പ​യാ​ണ് ശ​മ്പ​ള​മാ​യി ചോ​ദി​ക്കു​ന്ന​ത്. പി​ന്നെ ആ​വ​ശ്യ​ത്തി​ന് ത​ല​വേ​ദ​ന​യും ത​രും.’’​ശാ​ന്തി​വി​ള​യു​ടെ വാ​ക്കു​ക​ൾ.

അ​തേ​സ​മ​യം മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ ന​ട​നും ഭാ​ര്യ​യും ചേ​ർ​ന്ന് ത​നി​ക്കെ​തി​രെ പി​ആ​ർ വ​ർ​ക്ക് ന​ട​ത്തു​ന്നു​വെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണം ജോ​ജു ജോ​ർ​ജ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യി​രു​ന്നു.

Kerala

പ്രധാനമന്ത്രിയുടെ ദൂതൻ വിളിച്ചു; ഒരു പാർട്ടിയിലേക്കുമില്ല, എംപിസ്ഥാനം നൽകിയാൽ സ്വീകരിക്കും: ഐ.​എം. വി​ജ​യ​ൻ

തൃ​ശൂ​ർ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് മു​ൻ ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​ൻ. ഒ​രു പാ​ർ​ട്ടി​യു​ടെ​യും ഭാ​ഗ​മാ​യി നി​ൽ​ക്കാ​ൻ പ​റ്റി​ല്ലെ​ന്നും രാ​ജ്യ​സ​ഭാം​ഗ​ത്വം ന​ൽ​കി​യാ​ൽ സ്വീ​ക​രി​ക്കു​മെ​ന്നും ഐ.​എം. വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി.

"മൂ​ന്നു പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ട്. അ​ടു​ത്തി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദൂ​ത​ൻ വ​ന്നു ക​ണ്ടി​രു​ന്നു. സു​രേ​ഷ് ഗോ​പി​യും വി​ളി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ൽ​ക്കു​ന്നി​ല്ല. കോ​ൺ​ഗ്ര​സും മ​ത്സ​രി​ക്കു​ന്നോ ചോ​ദി​ച്ചി​രു​ന്നു. തെ​ര​ഞ്ഞ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ല.'- ഐ.​എം. വി​ജ​യ​ൻ പ​റ​ഞ്ഞു.

രാ​ജ്യ​സ​ഭാം​ഗ​ത്വം സ്പോ​ർ​ട്സി​ന്‍റെ ഭാ​ഗ​മാ​യി കി​ട്ടി​യാ​ൽ സ്വീ​ക​രി​ക്കു​മെ​ന്നും ഐ.​എം. വി​ജ​യ​ൻ പ​റ​ഞ്ഞു. ത​നി​ക്ക് എ​ല്ലാ​രേ​യും വേ​ണം. ഒ​രി​ക്ക​ലും വി​ളി​ക്കാ​ത്ത​വ​ർ പോ​ലും വി​ളി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ൽ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ൽ ല​ഭി​ക്കു​ന്ന സ്നേ​ഹം തു​ട​ർ​ന്ന് ല​ഭി​ക്കാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്നും ഐ.​എം. വി​ജ​യ​ൻ പ​റ​ഞ്ഞു.

താ​ൻ ദേ​ശീ​യ താ​ര​മാ​യ​തി​നാ​ൽ സ്പോ​ർ​ട്സ് പ്രേ​മി​ക​ളും അ​ല്ലാ​ത്ത​വ​രും ഒ​രു പോ​ലെ സ്നേ​ഹി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​ത് തു​ട​ർ​ന്നും ല​ഭി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​വെ​ന്നും ഐ.​എം. വി​ജ​യ​ൻ പ്ര​തി​ക​രി​ച്ചു.

Kerala

സി​പി​ഐ പ​റ​യു​ന്ന​തൊ​ന്നും ശ​രി​യ​ല്ല; അ​വ​ർ​ക്ക് എ​ന്നെ ഭ​യ​മാ​ണ്: സി​സി മു​കു​ന്ദ​ൻ എം​എ​ൽ​എ

തൃ​ശൂ​ർ: പാ​ർ​ട്ടി പ​റ​യു​ന്ന​തൊ​ന്നും ശ​രി​യ​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്ന് സി​പി​ഐ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ലെ​റ്റ​ർ പാ​ഡി​ൽ സ​ത്യ​ങ്ങ​ൾ അ​ല്ലേ എ​ഴു​തേ​ണ്ട​തെ​ന്നും മു​കു​ന്ദ​ൻ ചോ​ദി​ച്ചു. ത​ന്നെ ജ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട​തി​ൽ അ​വ​ർ​ക്ക് മാ​ന​സി​ക​മാ​യ ത​ക​രാ​റു​ണ്ടെ​ന്നും മു​കു​ന്ദ​ൻ പ​രി​ഹ​സി​ച്ചു.

ജി​ല്ലാ നേ​തൃ​ത്വ​ത്തി​ലും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ലും എ​ന്നെ ദ്രോ​ഹി​ച്ച​വ​രെ തു​റ​ന്നു​കാ​ട്ടും. ഇ​വ​ർ പ്ര​സ്ഥാ​ന​ത്തെ ന​ശി​പ്പി​ക്കു​മെ​ന്ന് മു​ന്നേ തു​റ​ന്നു പ​റ​ഞ്ഞ​താ​ണ്, ഇ​നി​യും പ​റ​യും. എ​ന്നെ സി​പി​ഐ സ്നേ​ഹി​ച്ചി​ല്ലെ​ങ്കി​ലും ഒ​രു​പാ​ട് പാ​ർ​ട്ടി​ക​ൾ എ​ന്നെ സ്നേ​ഹി​ക്കാ​ൻ പോ​കു​ക​യാ​ണ്.

കോ​ൺ​ഗ്ര​സ് അ​ട​ക്കം എ​ല്ലാ​വി​ധ പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സി​പി​ഐ​ക്ക് എ​ന്നെ ഭ​യ​മാ​ണ്, ഇ​പ്പോ​ൾ നി​ര​വ​ധി ഭീ​ഷ​ണി​ക​ൾ വ​രു​ന്നു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ട്, പ​ക്ഷേ ജ​ന​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നും സി​സി മു​കു​ന്ദ​ൻ പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തോ​ടും മു​കു​ന്ദ​ൻ പ്ര​തി​ക​രി​ച്ചു. അ​പ്പു​റ​ത്ത് നി​ന്ന​വ​രു​മാ​യി ച​ർ​ച്ച ന​ട​ക്കു​മ്പോ​ൾ പ്ര​തി​ഷേ​ധം സ്വാ​ഭാ​വി​ക​മാ​ണ്. ബി​ജെ​പി അ​ട​ക്കം സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നെ​ക്കു​റി​ച്ചും ഇ​പ്പോ​ൾ നി​ൽ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യെ കു​റി​ച്ചും ജ​ന​ങ്ങ​ൾ​ക്ക് ന​ന്നാ​യി അ​റി​യാം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

ഗ​ണേ​ഷ് കു​മാ​ർ വി​വാ​ദം കു​ടും​ബ​പ്ര​ശ്നം; അ​ത് രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല: സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ

കോ​ഴി​ക്കോ​ട്: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ഭാ​ര്യ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. വി​ഷ​യ​ത്തി​ന് രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ത് കു​ടും​ബ പ്ര​ശ്നം മാ​ത്രം ആ​ണെ​ന്നും ഷം​സീ​ർ പ​റ​ഞ്ഞു.

ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ്. ഭാ​ര്യയും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള പ്ര​ശ്നം അ​വ​ർ ത​ന്നെ പ​രി​ഹ​രി​ച്ചു​വെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ന​സി​ലാ​കു​ന്ന​തെ​ന്നും ഷം​സീ​ർ കോ​ഴി​ക്കോ​ട് പ​റ​ഞ്ഞു.

ഗ​ണേ​ഷി​ന്‍റെ ഭാ​ര്യ വ​ന്നു​പ​റ​ഞ്ഞ കാ​ര്യ​മാ​ണ് മാ​ധ്യ​മ​ങ്ങ​ൾ കൊ​ടു​ത്ത​ത്. സ്വാ​ഭാ​വി​ക​മാ​യി അ​വ​ർ​ത​ന്നെ പ​റ​ഞ്ഞു അ​ത് തീ​ർ​ന്നു​വെ​ന്ന്. കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​മാ​യി മാ​റു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല.

അ​ത് രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഇ​നി​യി​പ്പോ​ൾ സ​ഭ​യൊ​ന്നും ഇ​ല്ല. ര​ണ്ട് മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കും. ശേ​ഷം ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ട്ടെയെന്നും ഷം​സീ​ർ പ​റ​ഞ്ഞു.

Kerala

മ​ന്ത്രി​യെ ര​ക്ഷി​ക്കാ​ൻ ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്തു; സ​ർ​ക്കാ​രും എ​സ്ഐ​ടി​യും മ​റു​പ​ടി പ​റ​യ​ണം: കെ.​സി. വേ​ണു​ഗോ​പാ​ല്‍

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ മ​ന്ത്രി​യെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍.ജാ​മ്യ​വി​ധി പ​രി​ശോ​ധി​ക്കു​മ്പോ​ൾ എ​ന്തോ പ​ക​യോ​ടെ​യാ​ണ് ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്‌​തെ​ന്ന് മ​ന​സി​ലാ​കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ നി​ന്ന​തി​ലെ പ്ര​തി​കാ​ര​മാ​ണ് ത​ന്ത്രി​യു​ടെ അ​റ​സ്റ്റ്. സ​ർ​ക്കാ​രും, എ​സ്ഐ​ടി​യും മ​റു​പ​ടി പ​റ​യ​ണം. കോ​ട​തി നി​രീ​ക്ഷ​ണം പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഒ​രു തെ​ളി​വു പോ​ലു​മി​ല്ലാ​തെ​യാ​ണ് അ​റ​സ്റ്റ് എ​ന്ന് മ​ന​സി​ലാ​കും.

കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​പ്പോ​ഴ​ത്തെ എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ലെ വീ​ഴ്ച ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്കും.​അ​തി​ന് വേ​ണ്ടി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു

 

Kerala

ആഗോള അയ്യപ്പ സംഗമ വിവാദം; ദൈ​വ​ത്തി​ന്‍റെ മു​ത​ല് മോ​ഷ്ടി​ച്ച​വ​ർ അ​നു​ഭ​വി​ക്കുമെന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ

തൃ​ശൂ‌‍‌​ർ: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ക​ണ​ക്കി​ൽ തെ​റ്റു​ണ്ടെ​ങ്കി​ൽ അ​ത് ക​റ​ക്റ്റ് ചെ​യ്തു കൊ​ടു​ക്കേ​ണ്ട​ത് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ജോ​ലി​യാ​ണെ​ന്നും സ​ർ​ക്കാ​രി​ന് അ​തി​ൽ പ​ങ്കി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​ണ​ക്കു​ക​ൾ ക്ര​മീ​ക​രി​ച്ച് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

'ക​ണ​ക്കു​ക​ൾ എ​പ്പോ​ഴും കൃ​ത്യ​മാ​യി​രി​ക്ക​ണം എ​ന്ന​താ​ണ് എ​ൽ​ഡി​എ​ഫ് ന​യം. പാ​ർ​ട്ടി​ക്ക് അ​ക​ത്തു​പോ​ലും ക​ണ​ക്കി​ൽ എ​ന്തെ​ങ്കി​ലും വ്യ​ത്യാ​സം ഉ​ണ്ടെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം. പൈ​സ എ​ടു​ക്കു​ന്ന​തി​ൽ ചി​ല ആ​ളു​ക​ൾ ചി​ല വേ​ല​ത്ത​ര​ങ്ങ​ൾ കാ​ണി​ക്കും. അ​ത് സ​ർ​ക്കാ​രി​നെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ മ​ന്ത്രി​യോ ഇ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല.'-​ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ദേ​വ​സ്വം ബോ​ർ​ഡി​ൽ നി​ന്നൊ​ക്കെ പൈ​സ അ​ടി​ച്ചു​മാ​റ്റു​ന്ന​ത് കേ​ര​ള​ത്തി​ൽ ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. അ​വ​ർ അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ദൈ​വ​ത്തി​ന്റെ മു​ത​ല് മോ​ഷ്ടി​ച്ച​വ​ർ അ​നു​ഭ​വി​ക്കും. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു​കൊ​ണ്ട് ന​ട​ന്ന മോ​ഷ​ണം അ​ല്ല ഇ​തെ​ന്നും മ​ന്ത്രി കെ ​ബി ഗ​ണേ​ഷ് കു​മാ‍‍‍​ർ‍ കൂ​ട്ടി​ച്ചേ‍​ർ​ത്തു.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പി​ഴ​വ് വ​ന്ന​താ​യി ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് കെ. ​ജ​യ​കു​മാ‍​ർ ഇ​ന്ന് സ​മ്മ​തി​ച്ചി​രു​ന്നു. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ദേ​വ​സ്വം ബോ​ർ​ഡ് പ​രി​ശോ​ധി​ച്ചെ​ന്നും റി​പ്പോ​ർ​ട്ട് അ​ന്തി​മ​മ​ല്ലെ​ന്നും ജ​യ​കു​മാ​ർ പ​റ​ഞ്ഞ

Kerala

ന​ര​വ​നെ​യു​ടെ വെ​ള്ളി​പ്പെ​ടു​ത്ത​ലു​ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്; രാ​ജ്യ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ കേ​ന്ദ്രം സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണം: സ​ന്ദീ​പ് വാ​ര്യ​ർ

പാ​ല​ക്കാ​ട്: പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നെ​തി​രാ​യ ക​ര​സേ​ന മു​ൻ മേ​ധാ​വി മ​നോ​ജ് മു​കു​ന്ദ് ന​ര​വ​നെ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഓ​രോ ഭാ​ര​തീ​യ​നെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​താ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ. ചൈ​നീ​സ് ടാ​ങ്കു​ക​ൾ ക​ട​ന്നു​ക​യ​റി​യ​പ്പോ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്ത്യ​ൻ സേ​ന​യ്ക്ക് രാ​ജ്നാ​ഥ് സിം​ഗ് അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും സ​ന്ദീ​പ് ഫേസ്ബുക്കിൽ കു​റി​ച്ചു.

അ​തി​ർ​ത്തി​യി​ൽ ചൈ​നീ​സ് വെ​ല്ലു​വി​ളി നേ​രി​ടു​മ്പോ​ൾ, സൈ​ന്യ​ത്തി​ന്‍റെ ആ​ത്മ​വീ​ര്യം ത​ക​ർ​ക്കു​ന്ന നി​ല​പാ​ടു​ക​ൾ എ​ന്തി​ന് സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും സ​ന്ദീപ് ചോ​ദി​ച്ചു. സ​ത്യം വി​ളി​ച്ചു​പ​റ​യു​ന്ന ഒ​രു സൈ​നി​ക​ന്റെ പു​സ്ത​കം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഭ​യ​പ്പെ​ടു​ന്ന​ത് എ​ന്തി​നെ​യാ​ണെ​ന്നും സ​ന്ദീ​പ് കു​റി​പ്പി​ലൂ​ടെ ചോ​ദി​ച്ചു.

"ന​മ്മു​ടെ രാ​ജ്യം സു​ര​ക്ഷി​ത​മാ​യി​രി​ക്കു​ന്ന​ത് അ​തി​ർ​ത്തി​യി​ൽ ഉ​റ​ക്ക​മൊ​ഴി​ച്ച് കാ​വ​ൽ നി​ൽ​ക്കു​ന്ന ധീ​ര​രാ​യ സൈ​നി​ക​രു​ടെ ക​രു​ത്തി​ലാ​ണ്. രാ​ജ്യ​ത്തെ സേ​വി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യി വ​രു​ന്ന യു​വാ​ക്ക​ളു​ടെ ആ​വേ​ശം കെ​ടു​ത്തു​ന്ന 'അ​ഗ്നി​പ​ഥ്' പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ സൈ​നി​ക നേ​തൃ​ത്വ​ത്തെ​പ്പോ​ലും ഇ​രു​ട്ടി​ൽ നി​ർ​ത്തി​ക്കൊ​ണ്ട് ന​ട​പ്പി​ലാ​ക്കി എ​ന്ന​ത് വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. സൈ​ന്യ​ത്തി​ന്റെ അ​ന്ത​സ്സും പ്രൊ​ഫ​ഷ​ണ​ലി​സ​വും ത​ക​ർ​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ രാ​ഷ്ട്രീ​യ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്കാ​യി എ​ടു​ക്കു​ന്ന​ത് ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തി​ന് ചേ​ർ​ന്ന​ത​ല്ല.'-​സ​ന്ദീ​പ് കു​റി​ച്ചു.

സൈ​നി​ക മേ​ധാ​വി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളെ മ​റി​ക​ട​ന്നാ​ണോ സു​പ്ര​ധാ​ന​മാ​യ പ്ര​തി​രോ​ധ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തെ​ന്നും സ​ന്ദീ​പ് ചോ​ദി​ച്ചു. ദേ​ശ​സ്നേ​ഹം എ​ന്ന​ത് വെ​റും മു​ദ്രാ​വാ​ക്യ​ങ്ങ​ള​ല്ലെ​ന്നും അ​ത് ന​മ്മു​ടെ സൈ​ന്യ​ത്തോ​ടും അ​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ്വ​യം​ഭ​ര​ണ​ത്തോ​ടും കാ​ണി​ക്കു​ന്ന ബ​ഹു​മാ​നം കൂ​ടി​യാ​ണെ​ന്നും സ​ന്ദീ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും വി​ഷ​യ​ത്തി​ൽ സ​ത്യം പു​റ​ത്തു​വ​ന്നേ തീ​രൂ​വെ​ന്നും സ​ന്ദീ​പ് കു​റി​ച്ചു.

2020ൽ ​ല​ഡാ​ക്കി​ലേ​യ്ക്ക് ചൈ​നീ​സ് ടാ​ങ്കു​ക​ൾ ക​ട​ന്നു​ക​യ​റി​യ​പ്പോ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്ത്യ​ൻ സേ​ന​യ്ക്ക് രാ​ജ്നാ​ഥ് സിം​ഗ് അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് ന​ര​വ​നെ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക്ക​രി​ക്കാ​ത്ത "ഫോ​ർ സ്റ്റാ​ർ​സ് ഓ​ഫ് ഡെ​സ്റ്റി​നി' എ​ന്ന ഓ​ർ​മ​ക്കു​റി​പ്പി​ലാ​ണ് ആ​രോ​പ​ണ​മു​ള്ള​ത്.

Kerala

കെ ​റെ​യി​ൽ അ​ട​ഞ്ഞ അ​ധ്യാ​യം; കേ​ര​ള​ത്തി​ലെ ഭൂ​ല​ഭ്യ​ത അ​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി​യാ​ണ് വേ​ണ്ട​ത്: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ലി​നെ കു​റി​ച്ച് പ്ര​തി​ക​രി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. കെ ​റെ​യി​ൽ അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്നാ​ണ് ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞ​ത്. കെ ​റെ​യി​ലി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി മ​ഞ്ഞ​ക്കു​റ്റി​ക​ള്‍ അ​ടി​ച്ച സ്ഥ​ലം എ​ല്ലാം ഉ​ട​ൻ പ​ഴ​യ​പ​ടി​യാ​കു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

"കേ​ര​ള​ത്തി​ന് അ​തി​വേ​ഗ റെ​യി​ൽ പാ​ത വേ​ണം. അ​ത് ഏ​തു പ​ദ്ധ​തി​യാ​ണെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന് പി​ടി​വാ​ശി​യി​ല്ല. കേ​ര​ള​ത്തി​ലെ ഭൂ​ല​ഭ്യ​ത അ​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി വേ​ണം.'-​ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

"നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി എ​ൽ​ഡി​എ​ഫി​ൽ സീ​റ്റ് വി​ഭ​ജ​നം തു​ട​ങ്ങി​യി​ട്ടി​ല്ല. സി​പി​ഐ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ സീ​റ്റ് ചോ​ദി​ക്കി​ല്ല. മൂ​ന്നാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രും.'- ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

അ​ഭി​മു​ഖം ന​ൽ​കി​യ​ത് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മ​ല്ല; രാ​ഗേ​ഷി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​നം കേ​ട്ട​പ്പോ​ൾ ചി​രി വ​ന്നു: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ർ ഫ​ണ്ട് വെ​ട്ടി​പ്പ് വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ സി​പി​എം പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കെ. രാ​ഗേ​ഷി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​നം കേ​ട്ടു. നേ​ര​ത്തെ പ​റ​യു​ന്ന​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും പു​തി​യ കാ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് തോ​ന്നി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ചി​ല​തൊ​ക്കെ കേ​ട്ട​പ്പോ​ൾ ചി​രി​യാ​ണ് വ​ന്ന​ത്. ഏ​ഷ്യാ​നെ​റ്റി​ന് അ​ഭി​മു​ഖം ന​ൽ​കി​യ​ത് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മ​ല്ല. കൈ​ര​ളി എ​ന്‍റെ അ​ഭി​മു​ഖം സം​പ്രേ​ഷ​ണം ചെ​യ്യു​മാ​യി​രു​ന്നു​വെ​ങ്കി​ൽ ഞാ​ൻ അ​ത് അ​വ​ർ​ക്ക് കൊ​ടു​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഏ​ഷ്യാ​നെ​റ്റി​ന് ന​ൽ​കി​യ​ത്. കൈ​ര​ളി ഒ​ഴി​കെ ആ​ർ​ക്ക് അ​ഭി​മു​ഖം ന​ൽ​കി​യാ​ലും പാ​ർ​ട്ടി ഇ​തേ വാ​ദ​മാ​ണ് ഉ​ന്ന​യി​ക്കു​ക.'-​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഏ​ഷ്യാ​നെ​റ്റി​ന് അ​ഭി​മു​ഖം ന​ൽ​കാ​ൻ മ​റ്റൊ​രു കാ​ര​ണം കൂ​ടി​യു​ണ്ടെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. "ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ഏ​ഷ്യാ​നെ​റ്റി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ത്തു​വെ​ന്നാ​ണ് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ പ​യ്യ​ന്നൂ​രി​ലെ ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. അ​തി​ൻ്റെ സ​ത്യാ​വ​സ്ഥ എ​ന്താ​ണെ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ല. ആ ​കേ​സി​ന്‍റെ കാ​ര്യം മ​ധു​സൂ​ദ​ന​നും ഏ​ഷ്യ​നെ​റ്റി​നും മാ​ത്ര​മേ പ​റ​യാ​ൻ ക​ഴി​യൂ.

അ​ഭി​മു​ഖ​ത്തി​ൽ ഞാ​ൻ ആ ​കാ​ര്യം ചോ​ദി​ച്ച​പ്പോ​ൾ കി​ട്ടി​യ മ​റു​പ​ടി നാ​ല് വ​ർ​ത്തി​നി​ട​യി​ൽ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ചാ​ന​ലി​നെ​തി​രെ ഒ​രു പ​രാ​തി​യും ന​ൽ​കി​യി​ട്ടി​ല്ല എ​ന്നാ​ണ്. പ​യ്യ​ന്നൂ​രി​ലെ പാ​ര്‍​ട്ടി​യെ കൂ​ട്ടി യോ​ജി​പ്പി​ക്കാ​ന്‍ ത​നി​ക്ക് ക​ഴി​യി​ല്ല എ​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യ​ണ്ടേ? ഒ​രു ച​ര്‍​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. ചി​ല ആ​ളു​ക​ള്‍​ക്ക് ആ​ത്മ​നി​ഷ്ഠ​മാ​യി തോ​ന്നി, അ​വ​ര്‍ ന​ട​പ്പി​ലാ​ക്കി. 21 പേ​രി​ല്‍ 17 പേ​രും ഏ​രി​യ സെ​ക്ര​ട്ട​റി​യെ മാ​റ്റ​രു​തെ​ന്ന് പ​റ​ഞ്ഞു.

"ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ഇ​പ്പോ​ള്‍ അ​ര്‍​ധ​രാ​ത്രി​യാ​ണ് എ​ന്ന് എം.​വി ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞാ​ല്‍ അ​ത് അം​ഗീ​ക​രി​ച്ചു പോ​കാ​ന്‍ എ​ല്ലാ​വ​രെ​യും കി​ട്ടി​ല്ല. അ​ക്കാ​ര്യം അ​ന്നേ പ​റ​ഞ്ഞ​താ​ണ് കു​ന്ന​രു സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, പെ​ര​ളം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ​യി​ല്‍ നി​ന്ന് പി​രി​ച്ച പ​ണം അ​ക്കൗ​ണ്ടി​ല്‍ വ​ന്നി​ല്ല. 2021 ല്‍ ​ഇ​ക്കാ​ര്യം പ​റ​ഞ്ഞു. അ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ ആ​ണ്.'-​കു​ഞ്ഞി​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ത് വി​ശ​ദീ​ക​രി​ക്കാ​ന്‍ അ​ദ്ദേ​ഹം ത​യ്യാ​റാ​യി​ല്ല. വ​ര​വ് കൂ​ടി​യ​പ്പോ​ള്‍ ചെ​ല​വും കൂ​ട്ടി​യാ​ണ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ച​ത്. ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ന​ട​ന്ന് 11 മാ​സം ക​ഴി​ഞ്ഞി​ട്ട് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ പു​തി​യ ചെ​ല​വു​ക​ള്‍ വ​ന്ന​ത് എ​ങ്ങ​നെ? വൗ​ച്ച​റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു എ​ന്നാ​ണ് ഓ​ഡി​റ്റി​ങ്ങി​ല്‍ എ​ഴു​തി ന​ല്‍​കി​യ​ത്.

ധ​ന​രാ​ജ് ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​മാ​യ ക​ണ​ക്ക് പ​റ​യാ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി തൈ​യാ​റാ​യി​ട്ടി​ല്ല. കെ​ട്ടി​ട നി​ര്‍​മ്മാ​ണ ഫ​ണ്ടി​ല്‍ നി​ന്നും ധ​ന​രാ​ജ് ഫ​ണ്ടി​ല്‍ നി​ന്നും 54 ല​ക്ഷം രൂ​പ പാ​ര്‍​ട്ടി​യ്ക്ക് ന​ഷ്ട​പ്പെ​ട്ടു. വ്യ​ക്തി വി​രോ​ധ​മെ​ന്ന രാ​ഗേ​ഷി​ന്‍റെ ആ​രോ​പ​ണ​ത്തി​നും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ മ​റു​പ​ടി പ​റ​ഞ്ഞു. അ​ങ്ങ​നെ ഉ​ണ്ടെ​ങ്കി​ല്‍ ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

അ​ങ്ങ​നെ ഒ​രു ച​ര്‍​ച്ച വ​ന്നി​ട്ടി​ല്ല. ര​സീ​ത് ആ​രു​ടെ ക​യ്യി​ല്‍ നി​ന്നാ​ണ് ന​ഷ്ട​പ്പെ​ട്ട​ത് എ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യു​ടെ ക​യ്യി​ല്‍ നി​ന്ന് ന​ഷ്ട​പ്പെ​ട്ടു എ​ന്ന് ആ​ദ്യം പ​റ​ഞ്ഞ ര​സീ​ത് പി​ന്നീ​ട് ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ എം​എ​ല്‍​എ ഹാ​ജ​രാ​ക്കി. അ​തെ​ങ്ങ​നെ സാ​ധി​ച്ചു​വെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ചോ​ദി​ച്ചു.

Kerala

രാ​ജേ​ന്ദ്ര​ൻ കാ​ണി​ച്ച​ത് പി​റ​പ്പു​കേ​ട്; പു​ക​ഞ്ഞ​ കൊ​ള്ളി പു​റ​ത്ത്: എം.​എം. മ​ണി

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ള​ത്തെ സി​പി​എം മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എം.​എം. മ​ണി എംഎൽഎ. രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​യ്ക്ക് പോ​യ​തി​ൽ സി​പി​എ​മ്മി​ന് ഒ​രു ചു​ക്കും സം​ഭ​വി​ക്കി​ല്ലെ​ന്നും പു​ക​ഞ്ഞ​കൊ​ള്ളി പു​റ​ത്താ​ണെ​ന്നും മ​ണി പ​റ​ഞ്ഞു.

രാ​ജേ​ന്ദ്ര​ൻ കാ​ണി​ച്ച​ത് പി​റ​പ്പു​കേ​ടാ​ണ്, സി​പി​എം രാ​ജേ​ന്ദ്ര​നെ നേ​ര​ത്തെ ത​ന്നെ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി രാ​ജേ​ന്ദ്ര​ൻ പാ​ർ​ട്ടി​യി​ലി​ല്ല. ഒ​രു പാ​ർ​ട്ടി അ​നു​ഭാ​വി​യെ പോ​ലും കൊ​ണ്ടു​പോ​കാ​ൻ രാ​ജേ​ന്ദ്ര​ന് ക​ഴി​യി​ല്ല. എം.​എം. മ​ണി പോ​യാ​ൽ പോ​ലും പാ​ർ​ട്ടി​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ല. അ​ത്ര​യും വ​ലി​യ ബ​ഹു​ജ​ന അ​ടി​ത്ത​റ സി​പി​എ​മ്മി​നു​ണ്ടെ​ന്നും മ​ണി പ​റ​ഞ്ഞു.

എ​സ്. രാ​ജേ​ന്ദ്ര​ൻ ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് ബി​ജി​പി​യി​ൽ ചേ​ർ​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ൽ നി​ന്നാ​ണ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. നീ​ലം​പേ​രൂ​രി​ൽ നി​ന്നു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ സ​ന്തോ​ഷും ബി​ജെ​പി യി​ൽ ചേ​ർ​ന്നു.

താ​ൻ പ്ര​മു​ഖ​ൻ അ​ല്ലെ​ന്നും സി​പി​എ​മ്മി​നെ ഒ​രു കാ​ല​ത്തും ച​തി​ച്ചി​ട്ടി​ല്ലെ​ന്നും എ​സ്. രാ​ജേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു. പ​ല​തും സ​ഹി​ച്ചി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തോ​ട്ടം മേ​ഖ​ല​യി​ൽ സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ന്നും അ​തി​നാ​ൽ ബി​ജെ​പി​യി​ൽ ചേ​രു​ന്നു​വെ​ന്നും രാ​ജേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

മു​ന്ന​ണി മാ​റ്റം ച​ർ​ച്ച​യി​ലി​ല്ല, ഒ​രു ത​ര​ത്തി​ലു​മു​ള്ള സ​മ്മ​ർ​ദവു​മി​ല്ല: കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​ക്ക​ൾ

കോട്ടയം: കേ​ര​ള കോ​ൺ​ഗ്ര​സി​ൽ മു​ന്ന​ണി മാ​റ്റം ച​ർ​ച്ച​യാ​യി​ട്ടി​ല്ലെ​ന്ന് ​നേ​താ​ക്ക​ൾ. പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ച​ത്.

പാ​ർ​ട്ടി​യി​ൽ ഒ​രു ആ​ശ​യ​ക്കു​ഴ​പ്പ​വും ഇ​ല്ലെ​ന്നും ഒ​രു ത​ര​ത്തി​ലു​മു​ള്ള സ​മ്മ​ർ​ദവു​മി​ല്ലെ​ന്നും നി​ല​പാ​ടു​ക​ൾ സു​ദൃ​ഢ​മാ​ണെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക തീ​രു​മാ​നം ചെ​യ​ര്‍​മാ​ൻ ജോ​സ് കെ. ​മാ​ണി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. പാ​ര്‍​ട്ടി​യു​ടെ വ​ള​ര്‍​ച്ച​യി​ൽ അ​സൂ​യ​യു​ള്ള​വ​രാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

മു​ന്ന​ണിമാ​റ്റം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ അ​ജൻഡ​യി​ൽ ഇ​ല്ലെ​ന്ന് എ​ൻ. ജ​യ​രാ​ജ് പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ്എം- ​എ​ൽ​ഡി​എ​ഫി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും നേ​താ​ക്ക​ള്‍ പറഞ്ഞു.

Latest News

Corehub Up