National
ന്യൂഡൽഹി: സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ കേന്ദ്രമന്ത്രി പിഴവ് സമ്മതിച്ചതോടെ ഗ്രേസ് മാർക്ക് വേണമെന്ന് ആവശ്യവുമായി വിദ്യാർഥികൾ. സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലത്തിലെ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തിയതിനു പിന്നാലെയാണ് വിദ്യാർഥികൾ ആവശ്യവുമായിവന്നിരിക്കുന്നത്. വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികളുടെ ഉത്തര കടലാസുകൾ സുരക്ഷിതമാണെന്നും ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റിയെന്നും ഒഎസ്എം സംവിധാനം സിബിഎസ്ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബോർഡിന്റെ പിഴവുകൊണ്ടാണ് മാർക്ക് നഷ്ടമായതെന്നും ഇത് നികത്താൻ പുനർ മൂല്യനിർണയത്തിൽ ഗ്രേസ് മാർക്ക് നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.
വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും സിബിഎസ്ഇയിൽ തിരുത്തൽ നടപടിയുണ്ടാകുമെന്നും വീണ്ടും ഒഎസ്എം നടപ്പാക്കുന്നതിൽ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർ മൂല്യനിർണയത്തിന് അധിക ഫീസ് ഇടാക്കിയ സംഭവത്തിൽ നടപടിയുമായി സിബിഎസ്ഇ. വിദ്യാർഥികൾക്കു തുക തിരികെ നൽകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിച്ചു.
സൈറ്റിലെ സാങ്കേതിക തകരാർ മൂലം അധികനിരക്ക് നൽകേണ്ടിവന്നവർക്കാണ് പണം തിരികെ ലഭിക്കുക. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസ് പകർപ്പിനുമായി അപേക്ഷിച്ച വിദ്യാർഥികളിൽനിന്നാണ് അധിക തുക ഈടാക്കിയത്.
സംഭവം വിവാദമായതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സിബിഎസ്ഇയിൽനിന്ന് റിപ്പോർട്ട് തേടി.
പിന്നാലെയാണ് അധികമായി ഈടാക്കിയ തുക തിരികെ നൽകുമെന്ന് സിബിഎസ്ഇയുടെ അറിയിപ്പുണ്ടായത്. അധികമായി ഇടാക്കിയ ഫീസ് പണമടച്ച അതേ മാർഗത്തിലൂടെ തന്നെ തിരിച്ച് നല്‍കും. സാങ്കേതിക തകരാർ മൂലം കുറവ് പണം അടച്ച വിദ്യാർഥികളെ ബാക്കി തുക അടയ്ക്കുന്നതിനെക്കുറിച്ച് പ്രത്യേകം അറിയിക്കും.
Education
തിരുവനന്തപുരം: 2026 മാർച്ച് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽസി (എച്ച്ഐ) എന്നീ പരീക്ഷാ ഉത്തരക്കടലാസൂകളുടെ പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സ്ക്രൂട്ട്ണി എന്നിവയ്ക്ക് ഓൺലൈനായി വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന തീയതി ഇന്നു വൈകുന്നേരം നാലുവരെ നീട്ടി. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാധ്യാപകർക്ക് 22വരെ സമർപ്പിക്കാം.
പ്രഥമാധ്യാപകർ 23നു വൈകുന്നേരം അഞ്ചിനകം ഓൺലൈനായി വെരിഫിക്കേഷൻ നടത്തണം. വിശദവിവരങ്ങൾക്ക്: www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.
Education
തിരുവനന്തപുരം: എസ്എസ്എൽസി ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും ഫോട്ടോ കോപ്പിക്കും ഇന്നു മുതൽ ഈ മാസം 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ജൂണ്‍ ആദ്യ ആഴ്്ച നടത്തുന്നതും ജൂണ്‍ അവസാനവാരം ഫലം പ്രഖ്യാപിക്കും.
ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്നു വിഷയങ്ങൾക്കുവരെ സേ പരീക്ഷ എഴുതാം. 2026 മാർച്ച് പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂണ്‍ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ ലഭ്യമാകും.
University News
2025 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എഫ്വൈയുജിപി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയ ത്തിലുണ്ടായ മാർക്ക് വ്യത്യാസം സ്റ്റുഡന്റ് പ്രൊഫൈലിൽ ലഭിക്കും.
സൂക്ഷ്മപരിശോധന/പുനർമൂല്യനിർണ്ണയം തീയതി ദീർഘിപ്പിച്ചു
2025 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിബിസിഎസ് കരിയർ റിലേറ്റഡ് കോഴ്സുകളുടെ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും അപേക്ഷിക്കുവാനുള്ള തീയതി 30 വരെ നീട്ടി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ/ ബിഎസ്സി/ബികോം സിബിസിഎസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ഓൺലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി
30 ലേക്ക് നീട്ടി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
വിദൂരവിദ്യാഭ്യാസ വിഭാഗം 2026 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ കാര്യവട്ടം ക്ലിഫിലെ ലാബിൽ 29, 30 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഡിസംബറിൽ വിജ്ഞാപനം ചെയ്ത അഞ്ചാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസ്സിംഗ് &മാനേജ്മെന്റ് (356) &ബിവോക് ഫുഡ് പ്രോസസ്സിംഗ് (359) കോഴ്സുകളുടെ പ്രാക്ടിക്കൽ 2026 ജനുവരി 27 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ തീയതി പുനഃക്രമീകരിച്ചു
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗ് 2025 നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2020 സ്കീം- റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2020 - 2022 അഡ്മിഷൻ) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ 2026 ഫെബ്രുവരി 05, 06, 09 തീയതികളിൽ നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 19, 20, 21 എന്നീ തീയതികളിലേക്ക് പുനഃക്രമീകരിച്ചു. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർക്ക് എൻട്രി തീയതി നീട്ടി
2025 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എഫ്വൈയുജിപി പരീക്ഷയുടെ മൂല്യനിർണ്ണയം നടക്കുന്ന അതാത് കോളജുകളിൽ സർവകലാശാലയിൽ നിന്നും നൽകിയിട്ടുള്ള ലിങ്ക് മുഖേന ഓൺലൈനായി നടത്തി വരുന്ന മാർക്ക് എൻട്രി
28 വരെ നീട്ടി.