x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന​ർ ​മൂ​ല്യ​നി​ർ​ണ​യം: പ​ണം തി​രി​കെ ന​ൽ​കു​മെ​ന്ന് സി​ബി​എ​സ്ഇ


Published: May 25, 2026 05:25 AM IST | Updated: May 25, 2026 05:25 AM IST

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: പ​​​​​​ന്ത്ര​​​​​​ണ്ടാം ക്ലാ​​​​​​സ് പ​​​​​​രീ​​​​​​ക്ഷ​​​​​​യു​​​​​​ടെ പു​​​​​​ന​​​​​​ർ​​​​​​ മൂ​​​​​​ല്യ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ന് അ​​​​​​ധി​​​​​​ക ഫീ​​​​​​സ് ഇ​​​​​​ടാ​​​​​​ക്കി​​​​​​യ സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യു​​​​​​മാ​​​​​​യി സി​​​​​​ബി​​​​​​എ​​​​​​സ്ഇ. വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്കു തു​​​​​​ക തി​​​​​​രി​​​​​​കെ ന​​​​​​ൽ​​​​​​കു​​​​​​മെ​​​​​​ന്ന് സെ​​​​​​ൻ​​​​​​ട്ര​​​​​​ൽ ബോ​​​​​​ർ​​​​​​ഡ് ഓ​​​​​​ഫ് സെ​​​​​​ക്ക​​​​​​ൻ​​​​​​ഡ​​​​​​റി എ​​​​​​ജ്യു​​​​​​ക്കേ​​​​​​ഷ​​​​​​ൻ (സി​​​​​​ബി​​​​​​എ​​​​​​സ്ഇ) അ​​​​​​റി​​​​​​യി​​​​​​ച്ചു.

സൈ​​​​​​റ്റി​​​​​​ലെ സാ​​​​​​ങ്കേ​​​​​​തി​​​​​​ക ത​​​​​​ക​​​​​​രാ​​​​​​ർ മൂ​​​​​​ലം അ​​​​​​ധി​​​​​​കനി​​​​​​ര​​​​​​ക്ക് ന​​​​​​ൽ​​​​​​കേ​​​​​​ണ്ടി​​​​​​വ​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കാ​​​​​​ണ് പ​​​​​​ണം തി​​​​​​രി​​​​​​കെ ല​​​​​​ഭി​​​​​​ക്കു​​​​​​ക. പു​​​​​​ന​​​​​​ർ​​​​​​മൂ​​​​​​ല്യ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​നും ഉ​​​​​​ത്ത​​​​​​ര​​​​​​ക്ക​​​​​​ട​​​​​​ലാ​​​​​​സ് പ​​​​​​ക​​​​​​ർ​​​​​​പ്പി​​​​​​നു​​​​​​മാ​​​​​​യി അ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നാ​​​​​​ണ് അ​​​​​​ധി​​​​​​ക തു​​​​​​ക ഈ​​​​​​ടാ​​​​​​ക്കി​​​​​​യ​​​​​​ത്.
സം​​​​​​ഭ​​​​​​വം വി​​​​​​വാ​​​​​​ദ​​​​​​മാ​​​​​​യ​​​​​​തോ‌​​​​​​ടെ കേ​​​​​​ന്ദ്ര വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ മ​​​​​​ന്ത്രി ധ​​​​​​ർ​​​​​​മേന്ദ്ര പ്ര​​​​​​ധാ​​​​​​ൻ സി​​​​​​ബി​​​​​​എ​​​​​​സ്ഇ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് തേ​​​​​​ടി.

പി​​​​​​ന്നാ​​​​​​ലെ​​​​​​യാ​​​​​​ണ് അ​​​​​​ധി​​​​​​ക​​​​​​മാ​​​​​​യി ഈ​​​​​​ടാ​​​​​​ക്കി​​​​​​യ തു​​​​​​ക തി​​​​​​രി​​​​​​കെ ന​​​​​​ൽ​​​​​​കു​​​​​​മെ​​​​​​ന്ന് സി​​​​​​ബി​​​​​​എ​​​​​​സ്ഇ​​​​​​യു​​​​​​ടെ അ​​​​​​റി​​​​​​യി​​​​​​പ്പു​​​​​​ണ്ടാ​​​​​​യ​​​​​​ത്. അ​​​​​​ധി​​​​​​ക​​​​​​മാ​​​​​​യി ഇ​​​​​​ടാ​​​​​​ക്കി​​​​​​യ ഫീ​​​​​​സ് പ​​​​​​ണ​​​​​​മ​​​​​​ട​​​​​​ച്ച അ​​​​​​തേ മാ​​​​​​ർ​​​​​​ഗ​​​​​​ത്തി​​​​​​ലൂ​​​​​​ടെ ത​​​​​​ന്നെ തി​​​​​​രി​​​​​​ച്ച് ന​​​​​​ല്‍​കും. സാ​​​​​​ങ്കേ​​​​​​തി​​​​​​ക ത​​​​​​ക​​​​​​രാ​​​​​​ർ​​​​​​ മൂ​​​​​​ലം കു​​​​​​റ​​​​​​വ് പ​​​​​​ണം അ​​​​​​ട​​​​​​ച്ച വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളെ ബാ​​​​​​ക്കി തു​​​​​​ക അ​​​​​​ട​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ച് പ്ര​​​​​​ത്യേ​​​​​​കം അ​​​​​​റി​​​​​​യി​​​​​​ക്കും.

Tags : Revaluation CBSE says money refunded

Recent News

Corehub Up