Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roji M. John

മന്ത്രി റോജി എം. ജോൺ ഇടപെട്ടു; എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ മാ​ർ​ക്ക് എ​ൻ​ട്രി 14 വ​രെ നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ അ​പേ​ക്ഷ​ക​രു​ടെ പ്ല​സ്ടു പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് എ​ൻ​ട്രി​ക്കു​ള്ള അ​വ​സാ​ന തീ​യ​തി 14 വ​രെ നീ​ട്ടി​യെ​ന്ന് പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​വ​രെ​യാ​യി​രു​ന്നു മാ​ർ​ക്ക് വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.

ഇ​തു സം​ബ​ന്ധി​ച്ചു നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി.​എം.​ജോ​ണ്‍ ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ ന​ട​പ​ടി.

Latest News

Corehub Up