തിരുവനന്തപുരം: എൻട്രൻസ് പരീക്ഷ അപേക്ഷകരുടെ പ്ലസ്ടു പരീക്ഷയുടെ മാർക്ക് എൻട്രിക്കുള്ള അവസാന തീയതി 14 വരെ നീട്ടിയെന്ന് പരീക്ഷാ കമ്മീഷണർ അറിയിച്ചു. ഞായറാഴ്ചവരെയായിരുന്നു മാർക്ക് വിവരങ്ങൾ ഓണ്‍ലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി.
ഇതു സംബന്ധിച്ചു നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്‍ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ നടപടി.
Tags : Entrance Exam Mark Entry roji m. john