റോജി എം. ജോൺ
കാലടി: കാലടി പുതിയ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ 2027 ജനുവരി 15നകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്കി മന്ത്രി റോജി എം. ജോണ്‍. പുതിയ പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികളും ടാറിംഗും വേഗത്തില്‍ പൂര്‍ത്തിയാക്കി ഓണത്തിന് മുന്‍പായി ഗതാഗത യോഗ്യമാക്കണന്നും മന്ത്രി ആവശ്യപ്പെട്ടു.
പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ തടസമില്ലാതെ നടത്തുന്നതിനായി വാരാന്ത്യങ്ങളിലും രാത്രി കാലങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനം നടത്തണം. ഇതിനായി ആവശ്യമായ കത്ത് പോലീസിന് കൈമാറണം. മഴയില്ലാത്ത സമയങ്ങള്‍ പാലത്തിലെയും അപ്രോച്ച് റോഡുകളിലെയും ടാറിംഗ്, ടൈലിംഗ് പണികളും മറ്റ് അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ മാരായ മനോജ് മൂത്തേടന്, ടി.ജെ. വിനോദ്, ദീപക് ജോയ്, ഷിബു തെക്കുംപുറം, കളക്ടര്‍ ജി. പ്രിയങ്ക, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Roji M. John