Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shiv Sena

വിമത എംപിമാർ ബന്ധപ്പെട്ടു: സഞ്ജയ് റൗത്

മും​​ബൈ: ഷി​​ൻ​​ഡെ പ​​ക്ഷ​​ത്തേ​​ക്കു കൂ​​റു​​മാ​​റി​​യ എം​​പി​​മാ​​രി​​ൽ ഏ​​താ​​നും പേ​​ർ ത​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു വ​​രി​​ക​​യാ​​ണെ​​ന്ന് ഉ​​ദ്ധ​​വ് പ​​ക്ഷം നേ​​താ​​വ് സ​​ഞ്ജ​​യ് റൗ​​ത്ത്. വി​​മ​​ത​​ർ ത​​ങ്ങ​​ളു​​ടെ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ബ​​ഹു​​ജ​​ന രോ​​ഷം നേ​​രി​​ടു​​ന്നുണ്ടെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ത​​ങ്ങ​​ൾ​​ക്കു തെ​​റ്റു​​പ​​റ്റി​​യെ​​ന്ന് എം​​പി​​മാ​​ർ ചി​​ന്തി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ ച​​ർ​​ച്ച ന​​ട​​ത്താം. ര​​ണ്ട് എം​​പി​​മാ​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. സാ​​ങ്കേ​​തി​​ക​​മാ​​യി​​എം​​പി​​മാ​​ർ ശി​​വ​​സേ​​ന (യു​​ബി​​ടി)​​യി​​ലാ​​ണ്.

ത​​ങ്ങ​​ൾ പാ​​ർ​​ട്ടി വി​​ട്ടെ​​ന്ന് ആ​​റ് എം​​പി​​മാ​​രും പ​​റ​​ഞ്ഞി​​ട്ടി​​ല്ല. -റൗ​​ത് വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

National

ശിവസേന ഉദ്ധവ് പക്ഷവും പിളര്‍പ്പിലേക്ക് ?

മും​ബൈ: ശി​വ​സേ​ന ഉ​ദ്ധ​വ് പ​ക്ഷ​വും പി​ള​ര്‍പ്പി​ലേ​ക്കെ​ന്നു റി​പ്പോ​ര്‍ട്ട്. ഒ​മ്പ​ത് എം​പി​മാ​രാ​ണ് ഉ​ദ്ധ​വ് പ​ക്ഷ​ത്തെ ഒ​മ്പ​ത് എം​പി​മാ​രി​ല്‍ ആ​റു പേ​ര്‍ ഷി​ന്‍ഡെ​പ​ക്ഷ​ത്തു ചേ​രാ​നൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ര്‍ട്ട്. കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള അ​യോ​ഗ്യ​ത ഒ​ഴി​വാ​ക​ണ​മെ​ങ്കി​ല്‍ ഏ​ഴ് എം​പി​മാ​രെ​ങ്കി​ലും പാ​ർ​ട്ടി വി​ട​ണം.

ലോ​ക്‌​സ​ഭാ എം​പി​മാ​ര്‍ കൂ​റു​മാ​റാ​നൊ​രു​ങ്ങു​ന്ന​വെ​ന്ന റി​പ്പോ​ര്‍ട്ടി​നി​ടെ ഇ​ന്ന​ലെ ശി​വ​സേ​ന അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ എം​പി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍ത്തു. താ​ക്ക​റെ​യു​ടെ വ​സ​തി​യാ​യ മാ​തോ​ശ്രീ​യി​ലാ​യി​രു​ന്നു യോ​ഗം.

ജൂ​ണ്‍ ഏ​ഴി​ന് ഡ​ല്‍ഹി​യി​ല്‍ അ​തീ​വ ര​ഹ​സ്യ​മാ​യി ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ഉ​ദ്ധ​വ്പ​ക്ഷ എം​പി​മാ​ര്‍ പ​ങ്കെ​ടു​ത്തു​വെ​ന്നാ​ണു റി​പ്പോ​ര്‍ട്ട്. മ​ഹാ​രാ​ഷ് ട്ര ​ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ന്‍ഡെ​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഉ​ദ്ധ​വ്പ​ക്ഷ എം​എ​ല്‍എ​മാ​രെ ത​ങ്ങ​ളു​ടെ പ​ക്ഷ​ത്താ​ക്കാ​ന്‍ ഏ​ക്‌​നാ​ഥ് ഷി​ന്‍ഡെ​യു​ടെ മ​ക​ന്‍ ശ്രീ​കാ​ന്ത് മാ​സ​ങ്ങ​ളാ​യി പ​രി​ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. മ​ന്ത്രി​സ്ഥാ​നം ഉ​ള്‍പ്പെ​ടെ വാ​ഗ്ദാ​നം ചെ​യ്താ​ണ് ഉ​ദ്ധ​വ് പ​ക്ഷ എം​പി​മാ​രെ ഷി​ന്‍ഡെ പ​ക്ഷം സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നാ​ണ് ചി​ല എം​പി​മാ​ര്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഷി​ന്‍ഡെ​പ​ക്ഷ​ത്തി​ന് നി​ല​വി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ ഏ​ഴ് എം​പി​മാ​രാ​ണു​ള്ള​ത്.

National

സേ​ന​യി​ൽ​നി​ന്ന് സേ​ന​യി​ലേ​ക്ക്!

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര മു​​​​ഖ്യ​​​​മ​​​​ന്ത്രി ഏ​​​​ക്നാ​​​​ഥ് ഷി​​​​ൻ​​​​ഡെ ന​​​​യി​​​​ക്കു​​​​ന്ന ശി​​​​വ​​​​സേ​​​​ന​​​​യി​​​​ലേ​​​​ക്ക് ഉ​​ദ്ധ​​വ് പ​​​​ക്ഷ ശി​​​​വ​​​​സേ​​​​ന എം​​​​പി​​​​മാ​​​​ർ കൂ​​​​റു​​​​മാ​​റു​​മെ​​ന്ന് അ​​​​ഭ്യൂ​​​​ഹം. എ​​​​ന്നാ​​​​ൽ ഇ​​​​രു ശി​​​​വ​​​​സേ​​​​നാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും വാ​​​​ർ​​​​ത്ത നി​​​​ഷേ​​​​ധി​​​​ച്ചു.

ഉ​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ ന​​​​യി​​​​ക്കു​​​​ന്ന ശി​​​​വ​​​​സേ​​​​ന (യു​​​​ബി​​​​ടി)​​​​യി​​​​ൽ​​​​നി​​​​ന്ന് നേ​​​​താ​​​​ക്ക​​​​ളെ അ​​​​ട​​​​ർ​​​​ത്താ​​​​ൻ ഷി​​​​ൻ​​​​ഡെ പ​​​​ക്ഷം ര​​​​ഹ​​​​സ്യ​​​​മാ​​​​യി (ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ടൈ​​​​ഗ​​​​ർ) പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ടാ​​​​യ​​​​ത്. ശി​​​​വ​​​​സേ​​​​ന (യു​​​​ബി​​​​ടി) എം​​​​പി​​​​മാ​​​​ർ ഷി​​​​ൻ​​​​ഡെയു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യെ​​​​ന്നും വാ​​​​ർ​​​​ത്ത വ​​​​ന്നി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ വാ​​​​ർ​​​​ത്ത അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്ന് ഷി​​​​ൻ​​​​ഡെ പ​​​​റ​​​​ഞ്ഞു. കിം​​​​വ​​​​ദ​​​​ന്തി​​​​ക​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ഉ​​​​ദ്ദേ​​​​ശ്യം വി​​​​വാ​​​​ദം സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണെ​​​​ന്ന് ഷി​​​​ൻ​​​​ഡെ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

National

നാന്ദെഡിൽ ശിവസേന പ്രവർത്തകനെ കുത്തിക്കൊന്നു

നാ​​ന്ദെ​​ഡ്: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ നാ​​ന്ദെ​​ഡ് ന​​ഗ​​ര​​ത്തി​​ൽ ശി​​വ​​സേ​​ന പ്ര​​വ​​ർ​​ത്ത​​ക​​നെ കു​​ത്തി​​ക്കൊ​​ന്നു. സോ​​നു ക​​ല്യാ​​ൺ​​ക​​ർ (35) ആ​​ണ് ഇ​​ന്ന​​ലെ വെ​​ളു​​പ്പി​​നു കൊ​​ല്ല​​പ്പെ​​ട്ട​​ത്. പ്ര​​ഭാ​​ത​​സ​​വാ​​രി​​ക്കി​​ടെ സോ​​നു​​വി​​നെ മൂ​​ന്ന് അ​​ക്ര​​മി​​ക​​ൾ കു​​ത്തി​​ക്കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു. നാ​​ന്ദെ​​ഡി​​ൽ മൂ​​ന്നു ദി​​വ​​സ​​ത്തി​​നി​​ടെ​​യു​​ണ്ടാ​​കു​​ന്ന അ​​ഞ്ചാ​​മ​​ത്തെ കൊ​​ല​​പാ​​ത​​ക​​മാ​​ണി​​ത്. സോ​​നു​​വി​​ന് 17 കു​​ത്തേ​​റ്റു. കൊ​​ല​​പാ​​ത​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നാ​​ലു പേ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ഈ​​യി​​ടെ​​യാ​​ണ് സോ​​നു ബി​​ജെ​​പി വി​​ട്ട് ശി​​വ​​സേ​​ന (ഉ​​ദ്ധ​​വ്)​​യി​​ൽ ചേ​​ർ​​ന്ന​​ത്.

Kerala

ബി​ജെ​പി-​സി​പി​എം ഡീ​ൽ വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള​തെ​ന്നു ശി​വ​സേ​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം-​​​ബി​​​ജെ​​​പി ഡീ​​​ൽ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള​​​താ​​​ണെ​​​ന്നും ന​​​യ​​​ത​​​ന്ത്ര സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത്, ക​​​രു​​​വ​​​ന്നൂ​​​ർ ബാ​​​ങ്ക് ത​​​ട്ടി​​​പ്പ്, തൃ​​​ശൂ​​​ർ പൂ​​​രം ക​​​ല​​​ക്ക​​​ൽ, ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള തു​​​ട​​​ങ്ങി​​​യ കേ​​​സു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ ഇ​​​തു വ്യ​​​ക്ത​​​മാ​​​കു​​​മെ​​​ന്നും ശി​​​വ​​​സേ​​​ന (ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റേ വി​​​ഭാ​​​ഗം).

ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ളി​​​ലെ​​​ല്ലാം കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു വ​​​ന്ന​​​തി​​​നു ശേ​​​ഷം കേ​​​സു​​​ക​​​ൾ മു​​​ന്നോ​​​ട്ടു പോ​​​യി​​​ട്ടി​​​ല്ലെ​​​ന്നു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പെ​​​രി​​​ങ്ങ​​​മ​​​ല അ​​​ജി, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജ​​​യ​​​ൻ കെ. ​​​ച​​​പ്പാ​​​ത്ത്, ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് മം​​​ഗ​​​ല​​​പു​​​രം വി​​​നു​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​റ​​​ഞ്ഞു. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന യു​​​ഡി​​​എ​​​ഫി​​​ന് പി​​ന്തു​​ണ ന​​​ൽ​​​കു​​​മെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

National

എൻസിപി വിഭാഗങ്ങൾ ലയിക്കും: സഞ്ജയ് റൗത്

മും​​​ബൈ: എ​​​ൻ​​​സി​​​പി​​​യി​​​ലെ ഇ​​​രുവി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ല​​​യി​​​ക്കു​​​മെ​​​ന്നും അ​​​ജി​​​ത് പ​​​വാ​​​ർ മ​​​ഹാവി​​​കാ​​​സ് അ​​​ഗാ​​​ഡി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​മെ​​​ന്നും ശി​​​വ​​​സേ​​​ന (ഉ​​​ദ്ധ​​​വ്) നേ​​​താ​​​വ് സ​​​ഞ്ജ​​​യ് റൗ​​​ത്.

അ​​​ജി​​​ത് പ​​​വാ​​​റി​​​ന്‍റെ പാ​​​ർ​​​ട്ടി ശ​​​ര​​​ദ് പ​​​വാ​​​റി​​​ന്‍റെ പാ​​​ർ​​​ട്ടി​​​യി​​​ൽ ല​​​യി​​​ച്ച് ക്ലോ​​​ക്ക് ചി​​​ഹ്ന​​​ത്തി​​​ൽ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും പ​​​ഞ്ചാ​​​യ​​​ത്ത് സ​​​മി​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും മ​​​ത്സ​​​രി​​​ക്കും.

പൂ​​​ന, പിം​​​പ്രി -ചി​​​ഞ്ച്‌​​​വാ​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​രു എ​​​ൻ​​​സി​​​പി വി​​​ഭാ​​​ഗ​​​ങ്ങ​​​ളും സ​​​ഖ്യ​​​ത്തി​​​ലാ​​​ണു മ​​​ത്സ​​​രി​​​ച്ച​​​ത്. ജി​​​ല്ലാ പ​​​രി​​​ഷ​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പൂ​​​ന​​​യി​​​ൽ ഇ​​​രു പാ​​​ർ​​​ട്ടി​​​ക​​​ളും സ​​​ഖ്യം തു​​​ട​​​രും.


2024ലാ​​​ണ് അ​​​ജി​​​ത് പ​​​വാ​​​ർ എ​​​ൻ​​​സി​​​പി പി​​​ള​​​ർ​​​ത്തി ഏ​​​ക്നാ​​​ഥ് ഷി​​​ൻ​​​ഡെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. പാ​​​ർ​​​ട്ടി​​​ ചി​​​ഹ്ന​​​മാ​​​യ ക്ലോ​​​ക്ക് അ​​​ജി​​​ത് പ​​​വാ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​നു ല​​​ഭി​​​ച്ചു.

National

മുംബൈ മേയർസ്ഥാനം നോട്ടമിട്ട് ഷിൻഡെ

മും​​ബൈ: മും​​ബൈ മേ​​യ​​ർ​​സ്ഥാ​​നം ല​​ക്ഷ്യ​​മി​​ട്ട് ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ. ബാ​​ൽ താ​​ക്ക​​റെ​​യു​​ടെ ജ​​ന്മ​​ശ​​താ​​ബ്ദി വ​​ർ​​ഷ​​ത്തി​​ൽ ഒ​​രു ശി​​വ​​സേ​​നാ മേ​​യ​​ർ മും​​ബൈ​​ക്കു​​ണ്ടാ​​ക​​ണ​​മെ​​ന്ന് ഒ​​രു വി​​ഭാ​​ഗം ശി​​വസൈ​​നി​​ക​​ർ ആ​​ഗ്ര​​ഹി​​ക്കു​​ന്നു​​വെ​​ന്ന ഷി​​ൻ​​ഡെ​​യു​​ടെ പ്ര​​സ്താ​​വ​​ന​​യാ​​ണ് അ​​ഭ്യൂ​​ഹ​​മു​​യ​​ർ​​ത്തു​​ന്ന​​ത്.

അ​​തേ​​സ​​മ​​യം, മും​​ബൈ മേ​​യ​​ർ മ​​ഹാ​​യു​​തി​​യി​​ൽ​​നി​​ന്നാ​​കു​​മെ​​ന്ന് ഷി​​ൻ​​ഡെ വ്യ​​ക്ത​​മാ​​ക്കു​​ന്നു. ര​​ണ്ട​​ര വ​​ർ​​ഷം മേ​​യ​​ർ​​സ്ഥാ​​നം ശി​​വ​​സേ​​ന​​യ്ക്കു ല​​ഭി​​ക്ക​​ണ​​മെ​​ന്നാ​​ണ് ഷി​​ൻ​​ഡെ​​യു​​ടെ താ​​ത്പ​​ര്യം. ശി​​വ​​സേ​​ന ഷി​​ൻ​​ഡെ​​പ​​ക്ഷ​​ത്തെ 29 കൗ​​ൺ​​സി​​ല​​ർ​​മാ​​രെ​​യും മും​​ബൈ​​യി​​ലെ ഹോ​​ട്ട​​ലി​​ലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു.

ബ​​ജെ​​പി​​യെ ഭ​​യ​​ന്നാ​​ണ് ഷി​​ൻ​​ഡെ കൗ​​ൺ​​സി​​ല​​ർ​​മാ​​രെ ഹോ​​ട്ട​​ലി​​ലേ​​ക്കു മാ​​റ്റി​​യ​​തെ​​ന്ന് ശി​​വ​​സേ​​ന (യു​​ബി​​ടി) അ​​ധ്യ​​ക്ഷ​​ൻ ഉ​​ദ്ധ​​വ് താ​​ക്ക​​റെ പ​​റ​​ഞ്ഞു. 227 അം​​ഗ കൗ​​ൺ​​സി​​ലി​​ൽ ബി​​ജെ​​പി-​​ശി​​വ​​സേ​​ന സ​​ഖ്യ​​ത്തി​​ന് 118 പേ​​രു​​ടെ പി​​ന്തു​​ണ​​യാ​​ണു​​ള്ള​​ത്. പ്ര​​തി​​പ​​ക്ഷ​​ത്തി​​ന് 106 പേ​​രു​​ടെ പി​​ന്തു​​ണ​​യു​​ണ്ട്. കേ​​വ​​ല ഭൂ​​രി​​പ​​ക്ഷ​​ത്തി​​നു വേ​​ണ്ട​​ത് 114 വോ​​ട്ടാ​​ണ്.

National

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ശി​വ​സേ​ന - എം​എ​ൻ​സ് സ​ഖ്യം പ്ര​ഖ്യാ​പി​ച്ചു

മും​ബൈ: ബ്രി​ഹ​ൻ​മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ (ബി​എം​സി) തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യ​ത്തി​ൽ മ​ത്സ​രി​ക്കു​മെ​ന്നു ശി​വ​സേ​ന​യും (ഉ​ദ്ധ​വ്) എം​എ​ൻ​എ​സും പ്ര​ഖ്യാ​പി​ച്ചു. ഉ​ദ്ധ​വ് താ​ക്ക​റെ​യും രാ​ജ് താ​ക്ക​റെ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണു പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

മും​ബൈ മേ​യ​ർ മ​റാ​ഠി ആ​യി​രി​ക്കു​മെ​ന്നും അ​തു ത​ങ്ങ​ളു​ടെ സ​ഖ്യ​ത്തി​ൽ​നി​ന്നാ​യി​രി​ക്കു​മെ​ന്നും രാ​ജ് താ​ക്ക​റെ പ​റ​ഞ്ഞു. മും​ബൈ​യി​ൽ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യെ​ന്നും മ​റ്റു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ​ഖ്യം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഉ​ദ്ധ​വ് താ​ക്ക​റെ പ​റ​ഞ്ഞു. 227 അം​ഗ മും​ബൈ കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് ജ​നു​വ​രി 15നാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.

National

മുനിസിപ്പൽ തെരഞ്ഞെടുപ്പ്: ശിവസേനയും ബിജെപിയും സഖ്യത്തിൽ മത്സരിക്കും

മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര മു​​നി​​സി​​പ്പ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ നേ​​തൃ​​ത്വം ന​​ല്കു​​ന്ന ശി​​വ​​സേ​​ന​​യും ബി​​ജെ​​പി​​യും സ​​ഖ്യ​​ത്തി​​ൽ മ​​ത്സ​​രി​​ക്കും. മും​​ബൈ കോ​​ർ​​പ​​റേ​​ഷ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കു ന​​ട​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ തീ​​യ​​തി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല.

ദി​​വ​​സ​​ങ്ങ​​ൾ നീ​​ണ്ട ത​​ർ​​ക്ക​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ലാ​​ണ് ഇ​​രു പാ​​ർ​​ട്ടി​​ക​​ളും സ​​ഖ്യ​​ത്തി​​നു സ​​മ്മ​​തി​​ച്ച​​ത്. മു​​ഖ്യ​​മ​​ന്ത്രി ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സും ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ​​യും ച​​ർ​​ച്ച​​യി​​ലാ​​ണ് തീ​​രു​​മാ​​ന​​മാ​​യ​​ത്. തി​​ങ്ക​​ളാ​​ഴ്ച പു​​ല​​ർ​​ച്ചെ വ​​രെ നീ​​ണ്ട ച​​ർ​​ച്ച​​യി​​ൽ ബി​​ജെ​​പി നേ​​താ​​ക്ക​​ളാ​​യ ച​​ന്ദ്ര​​ശേ​​ഖ​​ർ ബ​​വ​​ൻ​​കു​​ലെ​​യും ര​​വീ​​ന്ദ്ര ച​​വാ​​നും പ​​ങ്കെ​​ടു​​ത്തു.

ഇ​​രു പാ​​ർ​​ട്ടി​​ക​​ളി​​ലെ​​യും നേ​​താ​​ക്ക​​ളെ​​യും പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും പാ​​ർ​​ട്ടി​​യി​​ലെ​​ടു​​ക്കി​​ല്ലെ​​ന്നു നേ​​താ​​ക്ക​​ൾ തീ​​രു​​മാ​​നി​​ച്ചു.

സീ​​റ്റ് വി​​ഭ​​ജ​​നം സം​​ബ​​ന്ധി​​ച്ച് ര​​ണ്ടോ മൂ​​ന്നോ ദി​​വ​​സ​​ത്തി​​ന​​കം തീ​​രു​​മാ​​ന​​മു​​ണ്ടാ​​കും. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ആ​​ദ്യഘ​​ട്ട​​ത്തി​​ൽ മ​​ഹാ​​യു​​തി സ​​ഖ്യ​​ക​​ക്ഷി​​ക​​ൾ പ​​ര​​സ്പ​​രം മ​​ത്സ​​രി​​ച്ചി​​രു​​ന്നു.

National

പാർലമെന്‍റിൽ വന്ദേമാതരം പാടുമെന്ന് ഉദ്ധവ് താക്കറെ

മും​​​ബൈ: ശി​​​വ​​​സേ​​​ന​​​യു​​​ടെ എം​​​പി​​​മാ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ഉ​​​റ​​​ക്കെ ആ​​​ല​​​പി​​​ക്കു​​​മെ​​​ന്നും ത​​​ട​​​യാ​​​ൻ ബി​​​ജെ​​​പി​​​യെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പാ​​​ർ​​​ട്ടി ത​​​ല​​​വ​​​ൻ ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ.

വ​​​ന്ദേ​​​മാ​​​ത​​​ര​​​വും ജ​​​യ്ഹി​​​ന്ദും പോ​​​ലെ​​​യു​​​ള്ള മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ സ​​​ഭ​​​യ്ക്ക് അ​​​ക​​​ത്തും പു​​​റ​​​ത്തും മു​​​ഴ​​​ക്കു​​​ന്ന​​​ത് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി മ​​​ര്യാ​​​ദ​​​ക​​​ൾ​​​ക്ക് എ​​​തി​​​രാ​​​ണെ​​​ന്ന് ഈ ​​​മാ​​​സം 24ന് ​​​രാ​​​ജ്യ​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​ങ്ങ​​​ളെ ഓ​​​ർ​​​മി​​​പ്പി​​​ച്ചി​​​രു​​​ന്നു.

രാ​​​ജ്യ​​​ത്ത് ജീ​​​വി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം പാ​​​ട​​​ണ​​​മെ​​​ന്ന് മു​​​ൻ​​​പ് ബി​​​ജെ​​​പി എ​​​ല്ലാ​​​വ​​​രോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​തും താ​​​ക്ക​​​റെ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

മെ​​​ക്കാ​​​ളെ​​​യു​​​ടെ മ​​​ക്ക​​​ളാ​​​ണോ ബി​​​ജെ​​​പി​​​യി​​​ലു​​​ള്ള​​​തെ​​​ന്നും ഇ​​​പ്പോ​​​ഴ​​​ത്തെ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ വ്യ​​​ക്തി​​​യെ ബി​​​ജെ​​​പി പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​മോ​​​യെ​​​ന്നും താ​​​ക്ക​​​റെ ചോ​​​ദി​​​ച്ചു.

Latest News

Corehub Up