Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Media Ban

16 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധ​നം: ബ്രി​ട്ട​നി​ൽ വ​ൻ പ​രീ​ക്ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ

ല​ണ്ട​ൻ: കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗ​വും സോ​ഷ്യ​ൽ മീ​ഡി​യ അ​ടി​മ​ത്ത​വും കു​റ​യ്ക്കു​ന്ന​തി​നാ​യി 16 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ നൂ​റു​ക​ണ​ക്കി​ന് കൗ​മാ​ര​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ പ്ര​ഖ്യാ​പി​ച്ച മൂ​ന്ന് മാ​സ​ത്തെ വി​പു​ല​മാ​യ ക​ൺ​സ​ൾ​ട്ടേ​ഷ​ന്‍റെ ഭാ​ഗ​മാ​ണി​ത്. 300-ഓ​ളം കൗ​മാ​ര​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധ​നം, രാ​ത്രി​കാ​ല ഡി​ജി​റ്റ​ൽ ക​ർ​ഫ്യൂ, സ്ക്രീ​ൻ ടൈം ​നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്നി​വ പ​രീ​ക്ഷി​ക്കും. ഇ​ത് കു​ട്ടി​ക​ളു​ടെ ഉ​റ​ക്കം, മാ​ന​സി​കാ​രോ​ഗ്യം, പ​ഠ​നം എ​ന്നി​വ​യെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന് പ​ഠി​ക്കും.

ഓ​സ്‌​ട്രേ​ലി​യ ന​ട​പ്പി​ലാ​ക്കി​യ മാ​തൃ​ക​യി​ൽ 16 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കു​ന്ന കാ​ര്യ​ത്തി​ൽ മേ​യ് 26-ഓ​ടെ തീ​രു​മാ​ന​മു​ണ്ടാ​കും. ഇ​ൻ​ഫി​നി​റ്റ് സ്ക്രോ​ളിം​ഗ് പോ​ലു​ള്ള അ​ഡി​ക്റ്റീ​വ് ഫീ​ച്ച​റു​ക​ൾ ഒ​ഴി​വാ​ക്കാ​നും, എ.​ഐ ചാ​റ്റ്‌​ബോ​ട്ടു​ക​ളു​ടെ ഉ​പ​യോ​ഗം പ​രി​മി​ത​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്.

'ചി​ൽ​ഡ്ര​ൻ​സ് വെ​ൽ​ബീ​യിം​ഗ് ആ​ൻ​ഡ് സ്കൂ​ൾ​സ് ബി​ല്ലി'​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി സ​ർ​ക്കാ​രി​ന് ഇ​ത്ത​രം നി​രോ​ധ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള അ​ധി​കാ​രം ന​ൽ​കും. മാ​ർ​ച്ച് ഒ​ൻ​പ​തി​ന് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ നേ​രി​ട്ടു​ള്ള നി​രോ​ധ​ന​ത്തി​ന് പ​ക​രം സ​ർ​ക്കാ​രി​ന് നി​യ​ന്ത്ര​ണാ​ധി​കാ​രം ന​ൽ​കു​ന്ന ഭേ​ദ​ഗ​തി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

 

 

Latest News

Corehub Up