x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്ട്രേ​ലി​യ​യി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള സ​മൂ​ഹ​മാ​ധ്യ​മ നി​രോ​ധ​നം അ​ടു​ത്ത മാ​സം മു​ത​ൽ


Published: November 22, 2025 10:24 PM IST | Updated: November 22, 2025 10:24 PM IST

സി​​ഡ്നി: ഓ​​സ്‌​​ട്രേ​​ലി​​യ​​യി​​ൽ 16 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ അ​​ക്കൗ​​ണ്ടു​​ക​​ൾ ഉ​​ണ്ടാ​​ക്കു​​ന്ന​​തി​​ന് അ​​ടു​​ത്ത മാ​​സം പ​​ത്തു​​മു​​ത​​ൽ നി​​രോ​​ധ​​നം നി​​ല​​വി​​ൽ വ​​രും. കു​​ട്ടി​​ക​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ നേ​​രി​​ടു​​ന്ന സ​​മ്മ​​ർ​​ദ​​ങ്ങ​​ളും അ​​പ​​ക​​ട​​സാ​​ധ്യ​​ത​​ക​​ളും കു​​റ​​യ്ക്കു​​ക​​യാ​​ണ് ഇ​​തി​​ന്‍റെ പ്ര​​ധാ​​ന ല​​ക്ഷ്യം.

ഫേ​​സ്ബു​​ക്ക്, ഇ​​ൻ​​സ്റ്റ​​ഗ്രാം, ടി​​ക് ടോ​​ക്ക്, യു​​ട്യൂ​​ബ്, എ​​ക്സ് എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ പ​​ത്തു പ്ലാ​​റ്റ്‌​​ഫോ​​മു​​ക​​ൾ​​ക്കാ​​ണ് നി​​രോ​​ധ​​നം ബാ​​ധ​​ക​​മാ​​കു​​ക. നി​​യ​​മം ലം​​ഘി​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ​​ക്കോ ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കോ ശി​​ക്ഷ​​യി​​ല്ല. എ​​ന്നാ​​ൽ ഇ​​തു ന​​ട​​പ്പാ​​ക്കാ​​ൻ സ​​മൂ​​ഹ​​മാ​​ധ്യ​​മ ക​​മ്പ​​നി​​ക​​ൾ​​ക്കു ബാ​​ധ്യ​​ത​​യു​​ണ്ട്. നി​​യ​​മം തെ​​റ്റി​​ച്ചാ​​ൽ ക​​മ്പ​​നി​​ക​​ൾ​​ക്ക് 49.5 ദ​​ശ​​ല​​ക്ഷം ഡോ​​ള​​ർ വ​​രെ പി​​ഴ ചു​​മ​​ത്തും.

ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ പ്രാ​​യം ഉ​​റ​​പ്പു​​വ​​രു​​ത്താ​​ൻ സ​​ർ​​ക്കാ​​ർ ഐ​​ഡി​​ക​​ളും മു​​ഖം തി​​രി​​ച്ച​​റി​​യ​​ൽ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളും ക​​മ്പ​​നി​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്ക​​ണം. നി​​രോ​​ധ​​നം ഫ​​ല​​പ്ര​​ദ​​മാ​​കു​​മോ എ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ആ​​ശ​​ങ്ക​​ക​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ഡി​​സം​​ബ​​ർ നാ​​ലു​​മു​​ത​​ൽ കൗ​​മാ​​ര​​ക്കാ​​രു​​ടെ അ​​ക്കൗ​​ണ്ടു​​ക​​ൾ അ​​ട​​ച്ചു​​പൂ​​ട്ടു​​മെ​​ന്ന് മെ​​റ്റാ ക​​മ്പ​​നി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

പ​​ത്തി​​നും 15 നു​​മി​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ളി​​ൽ 96% പേ​​രും സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ടെ​​ന്നും പ​​ത്തി​​ൽ ഏ​​ഴു​​പേ​​ർ​​ക്ക് ഹാ​​നി​​ക​​ര​​മാ​​യ ഉ​​ള്ള​​ട​​ക്ക​​ങ്ങ​​ൾ ല​​ഭി​​ക്കു​​ന്നു​​ണ്ടെ​​ന്നും സ​​ർ​​ക്കാ​​ർ ന​​ട​​ത്തി​​യ പ​​ഠ​​ന​​ത്തി​​ൽ പ​​റ​​യു​​ന്നു. 16 വ​​യ​​സി​​നു താ​​ഴെ​​യു​​ള്ള​​വ​​ർ​​ക്ക് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യി നി​​രോ​​ധി​​ക്കു​​ന്ന ലോ​​ക​​ത്തി​​ലെ ആ​​ദ്യ​​ത്തെ രാ​​ജ്യ​​മാ​​ണ് ഓ​​സ്‌​​ട്രേ​​ലി​​യ.

Tags : Social media ban Social media ban in Australia Social media ban for children

Recent News

Corehub Up