Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spanish La Liga

റ​യ​ൽ ബെ​സ്റ്റ്

സ്പെ​യ്ൻ: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ റ​യ​ൽ ബെ​റ്റീ​സി​ന് ജ​യം. ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് എ​ൽ​ച്ചെ​യെ ആ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഒ​ന്പ​താം മി​നി​റ്റി​ൽ കു​ച്ചോ ഹെ​ർ​ണാ​ണ്ട​സ് റ​യ​ൽ ബെ​റ്റീ​സി​നെ മു​ന്നി​ലെ​ത്തി​ച്ചു. 41-ാം മി​നി​റ്റി​ൽ ഹെ​ക്ട​ർ ഫോ​ർ​ട്ട് എ​ൽ​ച്ചെ​യ്ക്ക് സ​മ​നി​ല സ​മ്മാ​നി​ച്ചു.

എ​ന്നാ​ൽ 49-ാം മി​നി​റ്റി​ൽ ലി​യോ പെ​ട്രോ​റ്റ് ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​ത് എ​ൽ​ച്ചെ​യ്ക്ക് തി​രി​ച്ച​ടി​യാ​യി. 68-ാം മി​നി​റ്റി​ൽ പാ​ബ്ലോ ഫൊ​ർ​ണാ​ൽ​സ് റ​യ​ൽ ബെ​റ്റീ​സി​നാ​യി വി​ജ​യ ഗോ​ൾ നേ​ടി.

മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ ലെ​വ​ന്‍റെ 3-2ന് ​സെ​ൽ​റ്റ വി​ഗോ​യെ​യും അത്‌ലറ്റി​കോ മാ​ഡ്രി​ഡ് 2-1ന് ​ഒ​സാ​സു​ന​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

Sports

സ​​ത്രി​​യാ​​നൊ ഷോട്ട്; റ​​യ​​ല്‍ ഫ്‌​​ളാ​​റ്റ്

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ മാ​​ര്‍​ട്ടി​​ന്‍ സ​​ത്രി​​യാ​​നൊ​​യു​​ടെ വ​​ണ്ട​​ര്‍ ഗോ​​ളി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് നി​​ലം​​പ​​തി​​ച്ചു.

സ്വ​​ന്തം മൈ​​താ​​ന​​മാ​​യ സാ​​ന്‍റി​​യാ​​ഗൊ ബ​​ര്‍​ണ​​ബ്യു​​വി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​ന് ഗെ​​റ്റാ​​ഫെ​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. 39-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു ബോ​​ക്‌​​സി​​നു പു​​റ​​ത്തു​​നി​​ന്ന് തൊ​​ടു​​ത്ത ക​​ന​​ത്ത വോ​​ളി​​യി​​ലൂ​​ടെ സ​​ത്രി​​യാ​​നൊ റ​​യ​​ലി​​ന്‍റെ വ​​ല കു​​ലു​​ക്കി​​യ​​ത്.

ഗോ​​ള്‍ മ​​ട​​ക്കാ​​ന്‍ റ​​യ​​ലി​​ന്‍റെ പേ​​രു​​കേ​​ട്ട സം​​ഘ​​ത്തി​​നു സാ​​ധി​​ച്ചി​​ല്ല. സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ റ​​യ​​ലി​​ന്‍റെ ഫ്രാ​​ങ്കൊ മ​​സ്താ​​ന്‍റു​​വോ​​ണോ​​യും (90+5) ഗെ​​റ്റാ​​ഫെ​​യു​​ടെ അ​​ഡ്രി​​യാ​​ന്‍ ലി​​സോ​​യും (90+7) ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ ഇ​​രു​​ടീ​​മും 10 പേ​​രു​​മാ​​യാ​​ണ് മ​​ത്സ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

തോ​​ല്‍​വി​​യോ​​ടെ കി​​രീ​​ട​​പോ​​രാ​​ട്ട​​ത്തി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യ്ക്കു മേ​​ലു​​ള്ള റ​​യ​​ലി​​ന്‍റെ സ​​മ്മ​​ര്‍​ദം അ​​യ​​ഞ്ഞു. 26 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 64 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്‌​​സ​​യും 60 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ല്‍ മാ​​ഡ്രി​​ഡും ലീ​ഗ് ടേ​ബി​ളി​ൽ ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ തു​​ട​​രു​​ന്നു.

Sports

ആ​​ൽ​​വ്സ് x ജി​​റോ​​ണ സ​​മ​​നി​​ല

സ്പെ​​യി​​ൻ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ ആ​​ൽ​​വ്സ്- ജി​​റോ​​ണ മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. ഇ​​രു ടീ​​മും ര​​ണ്ട് ഗോ​​ളു​​ക​​ൾ വീ​​തം നേ​​ടി. ആ​​ൽ​​വ്സ് ആ​​ണ് മ​​ത്സ​​ര​​ത്തി​​ൽ ആ​​ദ്യ ഗോ​​ൾ നേ​​ടി​​യ​​ത്.

അ​​ഞ്ചാം മി​​നി​​റ്റി​​ൽ ലു​​കാ​​സ് ബോ​​യെ ആ​​ൽ​​വ്സി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 31-ാം മി​​നി​​റ്റി​​ൽ വ്ലാ​​ഡ്യ​​സ്ലാ​​വ് വ​​ന​​റ്റ് ജി​​റോ​​ണ​​യെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. 73-ാം മി​​നി​​റ്റി​​ൽ വി​​ക്ട​​ർ സൈ​​ഗ​​ൻ​​കോ​​വ ജി​​റോ​​ണ​​യെ മു​​ന്നി​​ലെ​​ത്തി​​ച്ചു.

എ​​ന്നാ​​ൽ 89-ാം മി​​നി​​റ്റി​​ൽ ലു​​കാ​​സി​​ന്‍റെ ര​​ണ്ടാം ഗോ​​ളി​​ലൂ​​ടെ ആ​​ൽ​​വ്സ് സ​​മ​​നി​​ല പി​​ടി​​ച്ചു.

Sports

ബാ​​ഴ്സ നമ്പർ വ​​ണ്‍

സ്പെ​​യി​​ൻ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് ത​​ക​​ർ​​പ്പന്‍ ജ​​യം. ല​​വ​​ന്‍റ​​യെ എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്ന് ഗോ​​ളി​​ന് ത​​ക​​ർ​​ത്ത് ഒ​​ന്നാം സ്ഥാ​​നം പി​​ടി​​ച്ചു.

25 മ​​ത്സ​​ര​​ത്തി​​ൽ 61 പോ​​യി​​ന്‍റ് ബാ​​ഴ്സ നേ​​ടി​​യ​​പ്പോ​​ൾ 25 മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 60 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ൽ മാ​​ഡ്രി​​ഡ് ഒ​​രു പോ​​യി​​ന്‍റ് വ്യത്യാസ​​ത്തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്.

തു​​ട​​ക്കം മു​​ത​​ൽ ആ​​ക്ര​​മി​​ച്ചു ക​​ളി​​ച്ച ബാ​​ഴ്സ നാ​​ലാം മി​​നി​​റ്റി​​ൽ ആ​​ദ്യ ഗോ​​ൾ നേ​​ടി. മാ​​ർ​​ക് ബെ​​ർ​​ണ​​ൽ ആ​​ണ് മ​​ത്സ​​ര​​ത്തി​​ലെ ആ​​ദ്യ ഗോ​​ൾ സ്കോ​​ർ ചെ​​യ്ത​​ത്. 32-ാം മി​​നി​​റ്റി​​ൽ ഫ്രെ​​ങ്കി ഡി ​​ജോം​​ഗ് ര​​ണ്ടാം ഗോ​​ൾ ബാ​​ഴ്സ​​യ്ക്കാ​​യി നേ​​ടി.

81-ാം മി​​നി​​റ്റി​​ൽ ഫെ​​ർ​​മി​​ൻ ലോ​​പ​​സ് ബാ​​ഴ്സ​​യു​​ടെ ലീ​​ഡ് 3-0 ആ​​യി ഉ​​യ​​ർ​​ത്തി വ​​ൻ ജ​​യ​​മൊ​​രു​​ക്കി.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സെ​​വി​​ല്ല 1-0ന് ​​ഗ​​റ്റാ​​ഫ​​യെ​​യും സെ​​ൽ​​റ്റ വി​​ഗോ 2-0ന് ​​മ​​ല്ലോ​​ർ​​ക്ക​​യെ​​യും വി​​ല്ലാ​​റ​​യ​​ൽ 2-1ന് ​​വല​​ൻ​​സി​​യ​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Sports

ലാ ​​ലി​​ഗ​​യി​​ൽ അത്‌ല​​റ്റി​​ക് ജ​​യം

സ്പെ​​യി​​ൻ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ അത്‌ലറ്റി​​ക് ക്ല​​ബി​​ന് ജ​​യം. എ​​ൽ​​ച്ചെ​​യെ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് അത്‌ല​​റ്റി​​ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ഗോ​​ർ​​ക ഗു​​രു​​സേ​​ട്ട​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളാ​​ണ് അത്‌ലറ്റി​​ക്കി​​ന് ജ​​യം സ​​മ്മാ​​നി​​ച്ച​​ത്.

മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി ഗോ​​ൾ ര​​ഹി​​ത​​മാ​​യി​​രു​​ന്നു. 64-ാം മി​​നി​​റ്റി​​ൽ ഗോ​​ർ​​ക ഗു​​രു​​സേ​​ട്ട​​യി​​ലൂ​​ടെ അത്‌ല​​റ്റി​​ക് മു​​ന്നി​​ലെ​​ത്തി. അ​​ഞ്ച് മി​​നി​​റ്റു​​ക​​ൾ​​ക്കു​​ള്ളി​​ൽ എ​​ൽ​​ച്ചെ ആ​​ന്ദ്രെ സി​​ൽ​​വ​​യി​​ലൂ​​ടെ സ​​മ​​നി​​ല പി​​ടി​​ച്ചു.

സ​​മ​​നി​​ല​​യി​​ലെ​​ന്ന് ഉ​​റ​​പ്പി​​ച്ച മ​​ത്സ​​ര​​ത്തി​​ൽ 89-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച് ഗോ​​ർ​​ക ഗു​​രു​​സേ​​ട്ട അത്‌ല​​റ്റി​​ക് ജ​​യം ഉ​​റ​​പ്പി​​ച്ചു.

Sports

എം​ബാ​പ്പെ​യ്ക്ക് ഇ​ര​ട്ട ഗോ​ൾ; റ​യ​ൽ മാ​ഡ്രി​ഡിന് ജയം

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ല്‍ റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം. ഏ​വേ പോ​രാ​ട്ട​ത്തി​ല്‍ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്കു വി​യ്യാ​റ​യ​ലി​നെ വീ​ഴ്ത്തി റ​യ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബാ​പ്പെ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ജ​യം നി​ര്‍​ണ​യി​ച്ച​ത്.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ വി​നീ​ഷ്യ​സ് ജൂ​ണി​യ​റി​ന്‍റെ ക്രോ​സ് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ല​ഭി​ച്ച പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചാ​ണ് എം​ബാ​പ്പെ ഗോ​ൾ വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. ഇ​തോ​ടെ ഈ ​സീ​സ​ണി​ലെ താ​ര​ത്തി​ന്‍റെ ലീ​ഗ് ഗോ​ളു​ക​ളു​ടെ എ​ണ്ണം 20 ആ​യി.

മ​ത്സ​ര​ത്തി​ന്‍റെ ഇ​ഞ്ചു​റി ടൈ​മി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി കൃ​ത്യ​മാ​യി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച താ​രം റ​യ​ലി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ചു. വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ മി​ക​ച്ച നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ നേ​ടാ​നാ​യി​ല്ല.

ജ​യ​ത്തോ​ടെ 21 ക​ളി​യി​ല്‍ നിന്ന് 51 പോ​യി​ന്‍റു​മാ​യാ​ണ് റ​യ​ല്‍ ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. 20 ക​ളി​യി​ല്‍ 49 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ​ലോ​ണ ര​ണ്ടാ​മ​താ​ണ്.

 

Sports

സാ​​ബി ഔ​​ട്ട്, ആ​​ൽ​​വാ​​രോ ഇ​​ൻ

 മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ലെ വ​​ന്പന്മാരായ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ മാ​​നേ​​ജ​​ർ സ്ഥാ​​ന​​ത്തു​​നി​​ന്ന് സാ​​ബി അ​​ലോ​​ണ്‍​സോ​​യു​​ടെ ഇ​​രി​​പ്പി​​ടം തെ​​റി​​ച്ചു.

സൂ​​പ്പ​​ർ കോ​​പ്പ ഫൈ​​ന​​ലി​​ൽ എ​​ഫ്സി ബാ​​ഴ്സ​​ലോ​​ണ​​യോ​​ട് 3-2നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് സാ​​ബി​​യു​​ടെ ത​​ല​​യു​​രു​​ണ്ട​​ത്. സാ​​ബി​​ക്കു പ​​ക​​ര​​മാ​​യി റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ മു​​ൻ​​താ​​ര​​വും അ​​ണ്ട​​ർ 19 ടീം ​​കോ​​ച്ചു​​മാ​​യ ആ​​ൽ​​വാ​​രൊ ആ​​ർ​​ബെ​​ലൊ​​യെ മാ​​നേ​​ജ​​രാ​​യി നി​​യ​​മി​​ച്ചു.

2020 മു​​ത​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ അ​​ണ്ട​​ർ 19 ടീം ​​കോ​​ച്ചാ​​ണ് ആ​​ൽ​​വാ​​രൊ. കോ​​പ്പ ഡെ​​ൽ റേ ​​പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ആ​​ൽ​​ബ​​സെ​​റ്റെ​​യ്ക്ക് എ​​തി​​രേ​​യാ​​ണ് റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​രം. ലാ ​​ലി​​ഗ​​യി​​ൽ എ​​ഫ്സി ബാ​​ഴ്സ​​ലോ​​ണ​​യ്ക്കു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ് റ​​യ​​ൽ മാ​​ഡ്രി​​ഡ്.

വ​​ഴി തെ​​റ്റി​​യ സാ​​ബി

റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ വി​​വി​​ധ കോ​​ന്പ​​റ്റീ​​ഷ​​നു​​ക​​ളി​​ലാ​​യി 34 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണ് സാ​​ബി അ​​ലോ​​ണ്‍​സോ പ​​രി​​ശീ​​ലി​​പ്പി​​ച്ച​​ത്. 24 ജ​​യ​​വും നാ​​ല് സ​​മ​​നി​​ല​​യും സാ​​ബി​​യു​​ടെ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ റ​​യ​​ൽ നേ​​ടി. 2.24 ആ​​ണ് പോ​​യി​​ന്‍റ് പെ​​ർ ഗെ​​യിം റേ​​റ്റ്.

ജ​​ർ​​മ​​ൻ ക്ല​​ബ്ബാ​​യ ബ​​യേ​​ർ ലെ​​വ​​ർ​​കൂ​​സെ​​നെ ബു​​ണ്ട​​സ് ലി​​ഗ കി​​രീ​​ട​​ത്തി​​ൽ എ​​ത്തി​​ച്ച​​താ​​യി​​രു​​ന്നു റ​​യ​​ൽ മാ​​ഡ്രി​​ഡി​​ലേ​​ക്ക് സാ​​ബി​​യു​​ടെ വ​​ര​​വി​​നു വ​​ഴി​​മ​​രു​​ന്നാ​​യ​​ത്. ലെ​​വ​​ർ​​കൂ​​സെ​​നെ 140 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​രി​​ശീ​​ലി​​പ്പി​​ച്ചു.

89 ജ​​യം, 32 സ​​മ​​നി​​ല, 19 തോ​​ൽ​​വി എ​​ന്ന​​താ​​യി​​രു​​ന്നു സാ​​ബി​​യു​​ടെ മാ​​നേ​​ജീ​​രി​​യ​​ൽ റി​​ക്കാ​​ർ​​ഡ്. ലെ​​വ​​ർ​​കൂ​​സെ​​നെ യൂ​​റോ​​പ്പ ലീ​​ഗ് ഫൈ​​ന​​ലി​​ലും സാ​​ബി എ​​ത്തി​​ച്ചി​​രു​​ന്നു. 2025 ജൂ​​ണ്‍ ഒ​​ന്നി​​നാ​​യി​​രു​​ന്നു റ​​യ​​ലി​​ന്‍റെ മു​​ൻ​​താ​​രം​​കൂ​​ടി​​യാ​​യ സാ​​ബി മാ​​ഡ്രി​​ഡി​​ൽ എ​​ത്തി​​യ​​ത്.

Sports

സ്പാ​​നി​​ഷ് ലാ ​​ലി​​ഗ: ഗ​​റ്റാ​​ഫ​​യ്ക്ക് ജ​​യം

സ്പെ​​യി​​ൻ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ പോ​​രാ​​ട്ട​​ത്തി​​ൽ ഗ​​റ്റാഫ​​യ്ക്ക് ജ​​യം. എ​​ൽ​​ച്ചെ​​യെ എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​ണ് ഗ​​റ്റാ​​ഫെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

വി​​ര​​സ​​മാ​​യ ആ​​ദ്യമി​​നി​​റ്റു​​ക​​ൾ​​ക്കു ശേ​​ഷം 56-ാം മി​​നി​​റ്റി​​ൽ മൗ​​റോ അ​​റ​​ബാ​​രി​​യാ​​ണ് ഗ​​റ്റാ​​ഫ​​യ്ക്കാ​​യി മ​​ത്സ​​ര​​ത്തി​​ലെ ഏ​​ക ഗോ​​ൾ നേ​​ടി​​യ​​ത്.

അ​​ച്ച​​ട​​ക്ക​​ത്തോ​​ടെ ക​​ളിമി​​ക​​വ് എ​​ൽ​​ച്ചെ​​യാ​​ണ് പു​​റ​​ത്തെ​​ടു​​ത്ത​​തെ​​ങ്കി​​ലും സ്കോ​​ർ ചെ​​യ്യാ​​ൻ സാ​​ധി​​ക്കാ​​തി​​രു​​ന്ന​​ത് തി​​രി​​ച്ച​​ടി​​യാ​​യി.

20 പോ​​യി​​ന്‍റു​​മാ​​യി ഗ​​റ്റാ​​ഫെ പ​​ട്ടി​​ക​​യി​​ൽ ഏ​​ഴാം സ്ഥാ​​ന​​ത്താ​​ണ്. 16 പോ​​യി​​ന്‍റു​​ള്ള എ​​ൽ​​ച്ചെ 12-ാം സ്ഥാ​​ന​​ത്തും.

Latest News

Corehub Up