ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ എഫ്സി ബാഴ്സലോണയുടെ കിരീടധാരണം വൈകിച്ച് റയല്‍ മാഡ്രിഡിനു ജയം.
എവേ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് 2-0ന് എസ്പാന്യോളിനെ കീഴടക്കി. രണ്ടാം പകുതിയില്‍ വിനീഷ്യസ് ജൂണിയര്‍ നേടിയ (55, 66) ഇരട്ടഗോളിലൂടെയായിരുന്നു റയലിന്റെ ജയം.
ലീഗില്‍ 34 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 88 പോയിന്റുമായി എഫ്സി ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു. 77 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാമതുണ്ട്.