x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ബാ​പ്പെ​യ്ക്ക് ഇ​ര​ട്ട ഗോ​ൾ; റ​യ​ൽ മാ​ഡ്രി​ഡിന് ജയം


Published: January 25, 2026 10:18 AM IST | Updated: January 25, 2026 10:25 AM IST

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ല്‍ റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം. ഏ​വേ പോ​രാ​ട്ട​ത്തി​ല്‍ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്കു വി​യ്യാ​റ​യ​ലി​നെ വീ​ഴ്ത്തി റ​യ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബാ​പ്പെ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ജ​യം നി​ര്‍​ണ​യി​ച്ച​ത്.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ വി​നീ​ഷ്യ​സ് ജൂ​ണി​യ​റി​ന്‍റെ ക്രോ​സ് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ല​ഭി​ച്ച പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചാ​ണ് എം​ബാ​പ്പെ ഗോ​ൾ വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. ഇ​തോ​ടെ ഈ ​സീ​സ​ണി​ലെ താ​ര​ത്തി​ന്‍റെ ലീ​ഗ് ഗോ​ളു​ക​ളു​ടെ എ​ണ്ണം 20 ആ​യി.

മ​ത്സ​ര​ത്തി​ന്‍റെ ഇ​ഞ്ചു​റി ടൈ​മി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി കൃ​ത്യ​മാ​യി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച താ​രം റ​യ​ലി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ചു. വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ മി​ക​ച്ച നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ നേ​ടാ​നാ​യി​ല്ല.

ജ​യ​ത്തോ​ടെ 21 ക​ളി​യി​ല്‍ നിന്ന് 51 പോ​യി​ന്‍റു​മാ​യാ​ണ് റ​യ​ല്‍ ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. 20 ക​ളി​യി​ല്‍ 49 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ​ലോ​ണ ര​ണ്ടാ​മ​താ​ണ്.

 

Tags : Spanish La Liga Real Madrid kylian mbappe

Recent News

Corehub Up