Kerala
കാഞ്ഞങ്ങാട്: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് 35-ാമത് സംസ്ഥാനസമ്മേളനത്തിനു പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പാസ്റ്ററല്‍ സെന്ററില്‍ തുടക്കം.
സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എന്‍.വില്‍സണ്‍ അധ്യക്ഷത വഹിച്ചു. തോമസ് കെ.സ്റ്റീഫന്‍, പി.കെ.ഫൗസിയ, ടി.എസ്. ഡാനിഷ്, ജോസ് വര്‍ഗീസ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ സംഘടനാപ്രമേയവും സംസ്ഥാന സെക്രട്ടറി കെ.എ.അഫ്സല് രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. വെങ്കിടമൂര്‍ത്തി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ എം. റിയാസ് വരവുചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന മുന്‍കാല അധ്യാപകസംഗമം ഉപദേശകസമിതി ചെയര്മാന് സി. ജോസ്കുട്ടി ഉദ്ഘാടനം ചെയ്തു. സാബു ജി. വര്‍ഗീസ്, പി. രാധാകൃഷ്ണന്, പി.ശശിധരന് എന്നിവര്‍ പ്രസംഗിച്ചു. ഇന്നു രാവിലെ 11.30നു നടക്കുന്ന പൊതുസമ്മേളനം മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന് ഉദ്ഘാടനം ചെയ്യും.
Kerala
തിരുവനന്തപുരം: കണ്ണൂർ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം.
മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു പി.പി. ദിവ്യ. സി.എസ്.സുജാതയെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. കെ.എസ്. സലീഖയാണ് സംസ്ഥാന പ്രസിഡന്റ്.
ഇ. പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു. അതേസമയം പി.പി. ദിവ്യ ആവശ്യപ്പെട്ട പ്രകാരമാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്ന് സി.എസ്. സുജാത അറിയിച്ചു. ജനാധിപത്യ മഹിള അസോസിയേഷന്റെ അഖിലേന്ത്യ സമ്മേളനം ഹൈദരാബാദിൽ 25,27,28 തീയതികളിലായി നടക്കും.
Business
കൊച്ചി: ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) സംസ്ഥാന സമ്മേളനം നാളെ മുതൽ 29 വരെ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കും. നാളെ രാവിലെ പത്തിന് അസോസിയേഷന് സംസ്ഥാന ഭാരവാഹികളും ജെം ആന്‍ഡ് ജ്വല്ലറി കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് പ്രമോദ് ദേരാവാല, ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്മാന് രാജേഷ് റോക്ക്ടെ, ടി.എസ്. കല്യാണരാമന്, എം.പി. അഹമ്മദ്, ജോയ് ആലുക്കാസ്, ജോസ് ആലുക്കാസ് തുടങ്ങി പ്രമുഖരായ 300ഓളം സ്വര്‍ണവ്യാപാരികളും ചേര്‍ന്ന് റിമോട്ട് ബട്ടണ്‍ അമര്‍ത്തി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചകഴിഞ്ഞു 2.30ന് ജിഎസ്ടി, ബിഐഎസ്, ലീഗല്‍ മെട്രോളജി, പോലീസ് റിക്കവറി തുടങ്ങി സ്വര്‍ണവ്യാപാരികള്‍ ദിനംപ്രതി അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ അധികരിച്ച് പാനല്‍ ചർച്ച. നാലിന് അവധി വ്യാപാരത്തെ സംബന്ധിച്ച് സെമിനാർ. 28ന് രാവിലെ 10.30ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രദർശനം ഉദ്ഘാടനം ചെയ്യും. 11ന് സ്വര്‍ണ മെറ്റല്‍ ലോണിനെ സംബന്ധിച്ച് ബാങ്കുകളുടെ പാനല്‍ ചര്‍ച്ച. ഉച്ചകഴിഞ്ഞു 2.30ന് കേരളം സമ്പൂര്‍ണ ഹാള്‍മാര്‍ക്കിംഗ് സംസ്ഥാനമായതിന്റെ പ്രഖ്യാപനം മന്ത്രി ജി.ആര്. അനില്‍ നിര്‍വഹിക്കും. രാത്രിയിൽ അവാര്‍ഡ് നിശയും അനൂപ് ശങ്കറിന്റെ മ്യൂസിക്കല്‍ ഇവന്റും. കേരളത്തിലെ സ്വര്‍ണാഭരണ വ്യാപാര വ്യവസായ മേഖലകളില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയവരെ ചടങ്ങില്‍ ആദരിക്കും.
29ന് രാവിലെ 11 ന് സമ്പൂര്‍ണ സംസ്ഥാന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാന് എംപി, റോജി ജോണ്‍ എംഎല്‍എ എന്നിവർ മുഖ്യാതിഥികളായിരിക്കും. സമ്മേളനത്തോടനുബന്ധിച്ച് 27, 28, 29 തീയതികളില്‍ കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025 എന്നപേരില്‍ ആഭരണ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ആഭരണ പ്രദര്‍ശനത്തിന്റെയും സമ്മേളനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എകെജിഎസ്എംഎ ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.