Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ജില്ലാ കമ്മിറ്റികളുടെയും മണ്ഡലം കമ്മിറ്റികളുടെയും നിർദേശങ്ങൾ അടങ്ങുന്ന പട്ടികയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കുക.
ചുരുക്കം ചില മണ്ഡലങ്ങളിലെങ്കിലും നേരത്തെ ആലോചിച്ച സ്ഥാനാർഥികൾ മാറിയേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒരു മണിക്കൂറിനുള്ളിൽ സ്ഥാനാർഥിപട്ടിക പുറത്തിറക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. പ്രകടനപത്രിക പ്രസിദ്ധീകരിക്കാനുള്ള ഇടതുമുന്നണി യോഗത്തിന്റെ തീയതിയും ഇന്നു നിശ്ചയിക്കും.
അതേസമയം, രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നതിന് കോൺഗ്രസിന്റെ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് വീണ്ടും യോഗം ചേരും. സിറ്റിംഗ് എംഎൽഎമാർ അടക്കം ഏറ്റവും വിജയസാധ്യതയുള്ള 31 സ്ഥാനാർഥികളുടെ ആദ്യ പട്ടിക നേരത്തെ അംഗീകരിച്ചിരുന്നു.
തിങ്കളാഴ്ച വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേർന്നേക്കും. ഭൂരിഭാഗം സീറ്റുകളിലും തിങ്കളാഴ്ചയോടെ തീരുമാനം ഉണ്ടാകും. അതിനിടെ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ കെ. സുധാകരൻ എം പിയെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഫ്ലാറ്റിൽ എത്തി കണ്ടു. അടൂർ പ്രകാശുമായും സണ്ണിജോസഫ് കൂടിക്കാഴ്ച നടത്തി.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയാകും.
ഘടകകക്ഷികളുടെ സീറ്റുകൾ ഏറ്റെടുക്കുന്നതും ചർച്ചയാകും എന്നാണ് റിപ്പോർട്ടുകൾ. മൂന്നാം ഭരണം തേടുന്ന എൽഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇനി നിർണായകമായ സ്ഥാനാർഥി ചർച്ചകളിലേക്കാണ് കടക്കുന്നത്. ജില്ലകളിൽ നിന്നുള്ള പ്രാഥമിക സ്ഥാനാർഥി പട്ടികയിൽ 90% സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്.
ജില്ലാ സെക്രട്ടറിയേറ്റ് പാനലിൽ തിരുത്തൽ വേണമെങ്കിൽ അക്കാര്യം നിർദ്ദേശിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് തിരികെ കൈമാറും. അധികം വൈകാതെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയോഗമാണ് സ്ഥാനാർഥി പട്ടിക അന്തിമമാക്കുക.
പി ബി അംഗം എ. വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ എന്നിവരുടെ പേരുകൾ അതാത് ജില്ലാ സെക്രട്ടറിയേറ്റുകൾ നൽകിയ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. അതിനാൽ സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
മട്ടന്നൂർ സീറ്റ് ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന് നിലപാട് ശൈലജ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ, എ.കെ. ശശീന്ദ്രന്റെ എലത്തൂർ ,ആന്റണി രാജു അയോഗ്യനായ തിരുവനന്തപുരം , ആർജെഡി -ജെഡിഎസ് തർക്കമുള്ള കോവളം എന്നീ സീറ്റുകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ഉണ്ടാവും.
Kerala
തിരുവനന്തപുരം: പിഎം ശ്രീയെ ചൊല്ലിയുള്ള ഭരണമുന്നണിയിലെ തർക്കം തീർക്കാൻ നാളെ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകൾ ചർച്ച ചെയ്യും.
നാളെയാണ് ആലപ്പുഴയിൽ സിപിഐയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം. സിപിഎം പിന്നോട്ട് പോയില്ലെങ്കിൽ കടുപ്പിക്കാൻ തന്നെയാണ് സിപിഐ തീരുമാനം. ബഹറിനിൽനിന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തി.
നാളെ ബിനോയ് വിശ്വത്തെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കാൻ സാധ്യതയുണ്ട്. അതിൽ സമവായമില്ലെങ്കിൽ സിപിഐ സെക്രട്ടറിയേറ്റിലെ ധാരണപ്രകാരം കടുപ്പിക്കും. മന്ത്രിമാർ കാബിനറ്റിൽ നിന്ന് വിട്ടുനിൽക്കും. അടുത്ത ഘട്ടമായി രാജി. ആ നിലയിലേക്കാണ് പാർട്ടിയിലെ ചർച്ചകൾ.