x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം; സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന്


Published: February 28, 2026 06:30 AM IST | Updated: February 28, 2026 06:30 AM IST

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ​ക്കാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യാ​കും.

ഘ​ട​ക​ക​ക്ഷി​ക​ളു​ടെ സീ​റ്റു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തും ച​ർ​ച്ച​യാ​കും എ​ന്നാ​ണ് റി​പ്പോ‌‌‌​ർ​ട്ടു​ക​ൾ. മൂ​ന്നാം ഭ​ര​ണം തേ​ടു​ന്ന എ​ൽ​ഡി​എ​ഫി​നെ പി​ണ​റാ​യി ത​ന്നെ ന​യി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. 

ഇ​നി നി​ർ​ണാ​യ​ക​മാ​യ സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ളി​ലേ​ക്കാ​ണ് ക​ട​ക്കു​ന്ന​ത്. ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പ്രാ​ഥ​മി​ക സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ 90% സീ​റ്റു​ക​ളി​ലും ഒ​റ്റ പേ​രാ​ണ് പ​രി​ഗ​ണ​ന​ക്ക് വ​ന്നി​ട്ടു​ള്ള​ത്.

ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് പാ​ന​ലി​ൽ തി​രു​ത്ത​ൽ വേ​ണ​മെ​ങ്കി​ൽ അ​ക്കാ​ര്യം നി​ർ​ദ്ദേ​ശി​ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് തി​രി​കെ കൈ​മാ​റും. അ​ധി​കം വൈ​കാ​തെ ന​ട​ക്കു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗ​മാ​ണ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക അ​ന്തി​മ​മാ​ക്കു​ക. 

പി ​ബി അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം കെ.​കെ. ശൈ​ല​ജ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ അ​താ​ത് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റു​ക​ൾ ന​ൽ​കി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. അ​തി​നാ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ആ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

മ​ട്ട​ന്നൂ​ർ സീ​റ്റ് ഇ​ല്ലെ​ങ്കി​ൽ മ​ത്സ​രി​ക്കാ​ൻ ഇ​ല്ലെ​ന്ന് നി​ല​പാ​ട് ശൈ​ല​ജ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യു​ടെ ക​ണ്ണൂ​ർ, എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ എ​ല​ത്തൂ​ർ ,ആ​ന്‍റ​ണി രാ​ജു അ​യോ​ഗ്യ​നാ​യ തി​രു​വ​ന​ന്ത​പു​രം , ആ​ർ​ജെ​ഡി -ജെ​ഡി​എ​സ് ത​ർ​ക്ക​മു​ള്ള കോ​വ​ളം എ​ന്നീ സീ​റ്റു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ച​ർ​ച്ച ഉ​ണ്ടാ​വും.

 

Tags : cpm state secretariat meeting candidate selection assembly election

Recent News

Corehub Up