x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​ന്ന് ചേ​രും


Published: March 13, 2026 09:13 AM IST | Updated: March 13, 2026 09:49 AM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യ്ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കാ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​ന്ന് ചേ​രും. ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ​യും മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങു​ന്ന പ​ട്ടി​ക​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​ഗ​ണി​ക്കു​ക.

ചു​രു​ക്കം ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ​ങ്കി​ലും നേ​ര​ത്തെ ആ​ലോ​ചി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ മാ​റി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തി​റ​ക്കാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ തീ​രു​മാ​നം. പ്ര​ക​ട​ന​പ​ത്രി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ന്‍റെ തീ​യ​തി​യും ഇ​ന്നു നി​ശ്ച​യി​ക്കും.

അ​തേ​സ​മ​യം, ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്ന​തി​ന് കോ​ൺ​ഗ്ര​സി​ന്റെ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ഇ​ന്ന് വീ​ണ്ടും യോ​ഗം ചേ​രും. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ അ​ട​ക്കം ഏ​റ്റ​വും വി​ജ​യ​സാ​ധ്യ​ത​യു​ള്ള 31 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക നേ​ര​ത്തെ അം​ഗീ​ക​രി​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വീ​ണ്ടും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി ചേ​ർ​ന്നേ​ക്കും. ഭൂ​രി​ഭാ​ഗം സീ​റ്റു​ക​ളി​ലും തി​ങ്ക​ളാ​ഴ്ച​യോ​ടെ തീ​രു​മാ​നം ഉ​ണ്ടാ​കും. അ​തി​നി​ടെ സ്വ​യം സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ കെ. സു​ധാ​ക​ര​ൻ എം പി​യെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് ഫ്ലാ​റ്റി​ൽ എ​ത്തി ക​ണ്ടു. അ​ടൂ​ർ പ്ര​കാ​ശു​മാ​യും സ​ണ്ണി​ജോ​സ​ഫ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Tags : assembly election kerala cpm state secretariat

Recent News

Corehub Up