National
ന്യൂഡൽഹി: തൃശൂരിലെ ബിജെപി ലോക്സഭാംഗം സുരേഷ് ഗോപിയുടെ വിജയത്തെ ചോദ്യം ചെയ്തുള്ള ഹർജി തള്ളാൻ വിസമ്മതിച്ച കേരള ഹൈക്കോടതി നടപടിക്കെതിരായ അപ്പീലിൽ സുപ്രീംകോടതി നോട്ടീസയച്ചു.
ഹർജി നിലനിൽക്കുമെന്നും നടപടികൾ ആരംഭിക്കാം എന്നുമുള്ള ഏപ്രിൽ ഒന്നിലെ ഹൈക്കോടതി ഉത്തരവിനെതിരേയാണ് സുരേഷ് ഗോപി സുപ്രീംകോടതിയെ സമീപിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പ് പ്രകാരം സുരേഷ് ഗോപിയും ഏജന്റുമാരും അഴിമതിയും ക്രമക്കേടുകളും നടത്തിയെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
പച്ചക്കറി മാർക്കറ്റിലെ കച്ചവടക്കാർക്ക് കുടകൾ വിതരണം ചെയ്തെന്ന ആരോപണം മാത്രം ഒഴിവാക്കി ബാക്കി ഗുരുതരമായ ആരോപണങ്ങളിൽ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അടുത്ത മാസം 17ന് കേസ് വീണ്ടും പരിഗണിക്കും.
Kerala
തൃശൂർ: തൃശൂരിൽ നടന്ന ക്രിസ്മസ് ആഘോഷവേദി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കോൺഗ്രസ് കൗൺസിലറും തമ്മിലുള്ള രാഷ്ട്രീയ വാക്പോരിന് വേദിയായി.
റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ഉത്തരേന്ത്യയിലെ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കോൺഗ്രസ് കൗൺസിലർ ബൈജു വർഗീസ് ഉന്നയിച്ച വിമർശനങ്ങളാണ് തർക്കത്തിന് തുടക്കമിട്ടത്.
ക്രിസ്തു അനുഭവിച്ചതിനേക്കാൾ വലിയ പീഡനങ്ങളാണ് ഉത്തരേന്ത്യയിലെ സാധാരണ ജനങ്ങൾ ഇന്ന് അനുഭവിക്കുന്നതെന്ന ബൈജു വർഗീസിന്റെ പരാമർശം കേന്ദ്രമന്ത്രിയെ പ്രകോപിപ്പിച്ചു. സദസിലിരുന്ന സുരേഷ് ഗോപി ഉടൻ തന്നെ ഇതിന് മറുപടിയുമായി രംഗത്തെത്തുകയായിരുന്നു.
ഉത്തരേന്ത്യയിൽ ഇത്തരം നാടകങ്ങൾ ആസൂത്രണം ചെയ്യുന്നത് ആരാണെന്ന് കോൺഗ്രസുകാരോട് തന്നെ ചോദിക്കണമെന്നായിരുന്നു മന്ത്രിയുടെ തിരിച്ചടി.
രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി നടത്തുന്ന വക്രബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം ആരോപിച്ചു. വേദിയിലുണ്ടായിരുന്ന നടനും ബിജെപി നേതാവുമായ ദേവനും കേന്ദ്രമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് സംസാരിച്ചു.
ഉത്സവകാലത്തെ സന്തോഷങ്ങൾക്കിടയിലും രാഷ്ട്രീയ വിയോജിപ്പുകൾ പരസ്യമായി പ്രകടമായത് ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
District News
ഇടുക്കി: തൃശൂരിലെ വോട്ട് വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. ശവ ങ്ങളെ കൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഇടുക്കി മൂലമറ്റം ഗണപതി ക്ഷേത്രത്തിന് സമീപം നടത്തിയ കലുങ്ക് സംവാദ പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ശവങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്. 25 വർഷം മുൻപ് മരിച്ചവരെ വരെ വോട്ട് ചെയ്യിച്ചു, പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർഎ ൽവിയെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു. അവസാനം വോട്ട് കലക്കി എന്നു വരെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരിലെ പ്രചാരണ ഘട്ടത്തിൽ പറഞ്ഞതാണ് താൻ ഇപ്പോഴും ചെയ്യുന്നത്. തന്നെ ക്കൊണ്ട് ചെയ്യാൻ പറ്റുന്നതേ താൻ ഏൽക്കുകയുള്ളു. ഏറ്റാൽ അത് ചെയ്തിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാട് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ ഇല്ലെങ്കിൽ തൃശൂരിൽ വേണമെന്നാണ് നിലപാട് എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഈ പണി നിർത്താമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാടാണ്. അത് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ എയിംസ് നൽകിയില്ലെങ്കിൽ തൃശൂരിൽ വേണമെന്നാണ് നിലപാട്. എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ താൻ രാജിവയ്ക്കാമെന്നും അദ്ദേഹം വ്യക്തമാ ക്കി.
Movies
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച് സംവിധാനം ചെയ്ത ജെഎസ്കെ- ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ZEE5 ഇൽ ഓഗസ്റ്റ്15-ന് റിലീസ് ചെയ്യും. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിച്ചത്. ജെ. ഫനീന്ദ്ര കുമാർ നിർമിച്ച ചിത്രത്തിന്റെ സഹനിർമാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്.
ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്നു. ടൈറ്റിൽ കഥാപാത്രമായ ജാനകിയായി എത്തുന്നത് അനുപമ പരമേശ്വരൻ ആണ്.
ഇവരെ കൂടാതെ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഒടിടി റിലീസിൽ ചിത്രം ഹിന്ദിയിലും എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി ZEE5 ആണ് പ്രേക്ഷകരിലേക്കെത്തുന്നത്.
ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും വലിയ സ്വീകരണം ലഭിച്ച ചിത്രം, ZEE5 പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ അഭിമാനം ഉണ്ടെന്ന് ZEE5 മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ് ഹെഡ് ആയ ലോയിഡ് സി. സേവ്യർ പറഞ്ഞു.
ജാനകി V/S സ്റ്റേറ്റ്സ് ഓഫ് കേരളയുടെ ഒഫീഷ്യൽ പ്രീമിയർ ZEE5 ലൂടെ ഓഗസ്റ്റ് 15 മുതൽ പ്രേക്ഷകരിലേക്ക് എത്തും
Movies
ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ സുരേഷ് ഗോപി ചിത്രം ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ ട്രെയിലര്‍ പുറത്ത്. അനുപമ പരമേശ്വരൻ, സുരേഷ് ഗോപി എന്നിവരുടെ തകർപ്പൻ പെർഫോമൻസും പഞ്ച് ഡയലോഗുകളും കൊണ്ട് ത്രിൽ അടിപ്പിക്കുന്ന രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ജൂലൈ 17 വ്യാഴാഴ്ച സിനിമ തിയറ്ററുകളിൽ എത്തും.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയറ്ററിൽ റിലീസ് ചെയ്യുന്നത്. സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്ക് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഏഴു ഭാഗങ്ങളിൽ ജാനകി എന്ന പേര് സിനിമയിൽ നിന്ന് മ്യൂട്ട് ചെയ്തിട്ടുണ്ട്. പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
Movies
വിവാദങ്ങൾക്ക് വിരാമമിട്ട് സുരേഷ് ഗോപി നായകനായ ജെഎസ്കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള തിയറ്ററുകളിലേയ്ക്ക്. ചിത്രം ജൂലൈ 17-ന് തിയേറ്ററുകളിലെത്തും. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
നേരത്തെ, വലിയ വിവാദങ്ങൾക്കൊടുവിൽ ശനിയാഴ്ചയായിരുന്നു ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചത്. യു/എ 16+ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങള്‍ പ്രകാരമുള്ള എഡിറ്റ് ചെയ്ത പതിപ്പാണ് സര്‍ട്ടിഫിക്കേഷനായി അയച്ചിരുന്നത്. കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.
ടൈറ്റിലില്‍ മുഴുവന്‍ പേരായ ജാനകി വിദ്യാധരന് എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും അതുപോലെ 96 കട്ടുകള്‍ക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു
ഈ മാറ്റങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ചിത്രം റീ എഡിറ്റ് ചെയ്തത്. തുടർന്ന്, വെള്ളിയാഴ്ച തന്നെ സെന്‍സര്‍ ബോര്‍ഡ് ചിത്രം കണ്ടുവിലയിരുത്തി. ഇതിന് പിന്നാലെ ശനിയാഴ്ചയാണ് പ്രദര്‍ശനാനുമതി നല്‍കിയത്.
Movies
ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിലെ അനുപമ പരമേശ്വരന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വി. ജാനകി എന്നല്ലെന്നും ജാനകി വിദ്യാധരന് പിള്ള എന്നാണെന്നും വ്യക്തമാക്കി സംവിധായകന് പ്രവീൺ നാരായണൻ.
""മൂന്നു മിനിറ്റോളം വരുന്ന സ്ഥലങ്ങളില്‍ മ്യൂട്ട് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. വി. ജാനകി എന്നല്ല, സിനിമയിലെ കഥാപാത്രത്തിന്റെ പേര് ജാനകി വിദ്യാധരന് പിള്ള എന്നാണ്. പബ്ലിസിറ്റിയിലും ജാനകി വി. എന്ന് ഉപയോഗിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്''. പ്രവീൺ പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതുപ്രകാരമുള്ള റീ എഡിറ്റ് വ്യാഴാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കിയിരുന്നു.
കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.
ടൈറ്റിലില്‍ മുഴുവന്‍ പേരായ ജാനകി വിദ്യാധരന് എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും 96 കട്ടുകള്‍ക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.
Movies
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള-ജെഎസ്കെ-റിലീസിനൊരുങ്ങി. പ്രവീണ്‍ നാരായണന് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോര്‍ട്ട് റൂം ഡ്രാമ. സുരേഷ്ഗോപിയുടെ 253ാമതു തിയറ്റര്‍ റിലീസ്. ഫാമിലിയും കോര്ട്ട്റൂമും കുറച്ചു ത്രില്ലിംഗ് സന്ദര്‍ഭങ്ങളും ചെറിയ ആക്്ഷന്‍ സീക്വന്‍സുകളുമുള്ള കംപ്ലീറ്റ് പാക്കേജ്.
"രണ്ടരമണിക്കൂര്‍ പടത്തില്‍ ഒന്നേകാല്‍ മണിക്കൂറിനടുത്തു കോടതിക്കു പുറത്താണ്. കുടുംബ പ്രേക്ഷകര്‍ക്കുള്ള സിനിമയാണ്. സുരേഷേട്ടന്റെ കാലം തിരിച്ചുവരികയാണ്. പഴയ സുരേഷേട്ടന്റെ ഒരു സിനിമ. അതാണു ജെഎസ്കെ.'-പ്രവീണ്‍ നാരായണന് സണ്‍ഡേ ദീപികയോടു പറഞ്ഞു.
സിനിമയിലെത്തിയത്..?
കങ്ങഴയിലെ കുട്ടിക്കാലത്ത് സിനിമ തന്നെയായിരുന്നു മോഹം. ഐബി ഉദ്യോഗസ്ഥനായിരുന്നു അച്ഛന് നാരായണന്‍നായര്‍. അമ്മ രത്നമ്മ മലയാളം ടീച്ചറും. സിനിമ കരിയറാക്കാനുള്ള ഇഷ്ടം വീട്ടിൽ പറയാൻ പോലുമായില്ല.
പിന്നീടു മനോരമയില്‍ ജോലിയായി മുംബൈയ്ക്കുപോയി. സഹോദരീഭര്‍ത്താവ് വിദേശത്ത് ഓയില്‍ കന്പനിയിലായിരുന്നു. കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം തേടി ഞാനും അവിടേയ്ക്കു മാറി. ഏഴെട്ടു വര്‍ഷം ആറേഴു രാജ്യങ്ങളില്‍. തിരിച്ചു നാട്ടിലെത്തിയപ്പോൾ ഇവന്റ് മാനേജ്മെന്റ്, അഡ്വര്‍ടൈസിംഗ് കമ്പനി തുടങ്ങി.
2016ല്‍ സംവിധാനം ചെയ്ത ഗുര്സോം എന്ന ഹ്രസ്വചിത്രത്തിന് 25ല്‍പരം പുരസ്കാരങ്ങള്‍ ലഭിച്ചു. അതിന്റെ പിന്‍ബലത്തില്‍ സിനിമയിലെത്താൻ ശ്രമിച്ചു. "അസിസ്റ്റ് ചെയ്യേണ്ട, പടം ചെയ്യ്' എന്നു ജോണി ആന്റണി സാർ.
2018ല്‍ അംഗരാജ്യത്തെ ജിമ്മന്മാര് എന്ന കോമഡി പടം ചെയ്തു. അത് എവിടെയുമെത്തിയില്ല. 2018 മേയ് ആറിന് ഒരു പ്രമുഖ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ നിന്നാണ് ഈ സിനിമയുടെ തുടക്കം.
സുരേഷേട്ടനോടു കഥ പറഞ്ഞു മൂന്നു മാസത്തിനകം ഷൂട്ടിംഗ് തുടങ്ങി. മുഖ്യ സ്ത്രീകഥാപാത്രമായി അനുപമ പരമേശ്വരന്. 2022ല്‍ സാമ്പത്തികപ്രശ്നങ്ങളിൽ ഷൂട്ടിംഗ് മുടങ്ങി. പിന്നീടു 11 ഷെഡ്യൂളുകളിൽ പടം പൂര്‍ത്തിയായി.
ജെഎസ്കെ പറയുന്നത്..?
Movies
പുതിയ കാർ എടുത്തത് അച്ഛന്റെ സമ്പാദ്യത്തിൽ നിന്നല്ലെന്നും ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടാണെന്നും സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്.
അച്ഛന്റെ പണം അച്ഛനും അമ്മയ്ക്കും റിട്ടയർമെന്റ് ജീവിതത്തിനും സഹോദരിമാരുടെ വിവാഹം നടത്താനുമാണെന്നും മാധവ് സുരേഷ് പറയുന്നു. പുതിയ കാർ എടുത്തത് അച്ഛന്റെ സമ്പാദ്യത്തിൽ നിന്നല്ലെന്നും ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടാണെന്നും സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്.
അച്ഛന്റെ പണം അച്ഛനും അമ്മയ്ക്കും റിട്ടയർമെന്റ് ജീവിതത്തിനും സഹോദരിമാരുടെ വിവാഹം നടത്താനുമാണെന്നും മാധവ് സുരേഷ് പറയുന്നു.
സുരേഷ് ഗോപിയുടെ മകൻ ആണെന്നുള്ള പ്രിവിലേജ് ഉണ്ടെങ്കിലും പണിയെടുത്ത് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തനിക്ക് എന്നെങ്കിലും ഒരു ബുദ്ധിമുട്ട് വന്നാൽ അച്ഛൻ ഉണ്ടാക്കിയ സാമ്പത്തിക സുരക്ഷിതത്വം സഹായിക്കും, പക്ഷേ ആ പ്രിവിലേജ് എല്ലാവര്ക്കും ഉണ്ടാകില്ല എന്നറിയാമെന്ന് മാധവ് പറയുന്നു.
അച്ഛൻ ബിജെപി മന്ത്രിയായതുകൊണ്ടാണ് തനിക്കെതിരെ ഹേറ്റ് കമന്റുകൾ വരുന്നതെന്നും തന്നെ ട്രോള്‍ ചെയ്യുന്നവരോട് ദേഷ്യമില്ലെന്നും മൈൽസ്റ്റോൺ മേക്കേർസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഈയടുത്ത് ഞാനൊരു വണ്ടി എടുത്തിരുന്നു, ഗോൾഫ് ജിടിഐ. കേരളത്തിൽ അതിന്റെ വില 67 ലക്ഷത്തിനു മുകളിലാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ അതിനേക്കാൾ വിലയാണ്. കാർ എടുത്തപ്പോൾ വന്ന കമന്റ് അച്ഛനാണോ മോനാണോ എടുത്തത്, സ്വന്തം കാശിനായാൽ കൊള്ളാമായിരുന്നു എന്നാണ്.
ഇപ്പോഴേ സംഭവത്തിന് വ്യക്തത വരുത്താം. ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്. ഇനി ഞാൻ പണിയെടുത്ത് ലോൺ അടയ്ക്കണം. എന്റെ അച്ഛനുണ്ടാക്കി വച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലൈഫിനാണ്. എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിനുള്ളതാണ്. അല്ലെങ്കിൽ എന്റെ പെങ്ങൾമാരുടെ കല്യാണം നടത്തനാണ്. അതിനു വേണ്ടി അവർ പണം സൂക്ഷിച്ചിട്ടുണ്ട്.
സാമ്പത്തികമായി ഞാൻ പരാജയപ്പെട്ടാൽ എനിക്കൊരു സഹായമായി അതു കാണും. അത് എന്റെ സ്വന്തം അച്ഛന്റെ സ്വത്ത് അല്ലെ. അത്തരമൊരു സുരക്ഷിതത്വം എനിക്കുണ്ട്. പക്ഷേ ആ പ്രിവിലേജ് എല്ലാവർക്കും ഉണ്ടാകില്ല എന്ന് ഞാൻ മനസിലാക്കുന്നു.
അതിന്റെ പേരിൽ പണിയെടുക്കാതിരിക്കാൻ പറ്റില്ല, ഞാൻ തന്നെ എന്നെ ബിൽഡ് ചെയ്യണം. ഞാൻ പ്രവർത്തിക്കുന്നത് എനിക്കും എന്റെ കുടുംബത്തിനും വേണ്ടിയാണ്. നാളെ ഒരുകാലത്ത് എന്റെ കുട്ടികൾ എന്നെ നോക്കുമ്പോൾ എന്റെ അച്ഛൻ നല്ല ഒരു ജീവിതം കെട്ടിപ്പടുത്തു എന്നു പറയണം.
എന്നെ ട്രോള്‍ ചെയ്യുന്നവരോട് എനിക്ക്, ദേഷ്യമില്ല, അവരുടെ വിലപ്പെട്ട സമയം എന്നെ ശ്രദ്ധിക്കാനും എന്നെ ട്രോള്‍ ചെയ്യാനും ഉപയോഗിക്കുന്നുണ്ടല്ലോ. പക്ഷേ എന്റെ ബഹുമാനം അർഹിക്കുന്നവർക്ക് മാത്രമേ ഞാൻ അത് കൊടുക്കൂ.
എനിക്ക് അഹങ്കാരി എന്ന പേര് വരുന്നതിനോടൊന്നും പ്രതികരിക്കുന്നില്ല. എന്നെ ഞാൻ ആക്കിയത് എന്റെ കുടുംബമാണ്. ഒരു കാരണം ഇല്ലാതെ ഞാൻ ആരോടും വഴക്കുണ്ടാക്കാറില്ല. ഒരാളോട് മോശമായി പെരുമാറിയിട്ട് അവരിൽ നിന്ന് നല്ല പെരുമാറ്റം തിരിച്ചു പ്രതീക്ഷിക്കുന്നത് ശരിയല്ല.
എന്റെ അച്ഛൻ ബിജെപി മന്ത്രി ആയത് ഈ നാട്ടിൽ ആർക്കും സഹിക്കുന്നില്ല, അതാണ് അച്ഛനോടും ഞങ്ങളോടും ഒക്കെ ആൾക്കാർക്ക് വെറുപ്പ് തോന്നുന്നത്.’’മാധവ് സുരേഷ് പറയുന്നു.
Movies
"ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ)’ എന്ന സിനിമയില്‍ ‘ജാനകി’ എന്ന പേര് ഉപയോഗിക്കുന്നതില്‍ പ്രശ്നമെന്തെന്നു ഹൈക്കോടതി. "ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ)’ എന്ന സിനിമയില്‍ ‘ജാനകി’ എന്ന പേര് ഉപയോഗിക്കുന്നതില്‍ പ്രശ്നമെന്തെന്നു ഹൈക്കോടതി.
പൊതുവായി ഉപയോഗിക്കുന്ന പേരാണു ജാനകി. റാം ലഖന്‍, സീത ഔര്‍ ഗീത തുടങ്ങിയ പേരുകളിലെല്ലാം മുമ്പ് സിനിമകളുണ്ടായിട്ടുണ്ട്. അന്നില്ലാത്ത പ്രശ്നം ഇപ്പോള്‍ എന്താണെന്നും ജസ്റ്റീസ് എന്‍. നഗരേഷ് ചോദിച്ചു.
സുരേഷ് ഗോപി നായകനായ സിനിമയ്ക്കു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരേ നിര്‍മാതാക്കളായ ‘കോസ്മോ എന്റര്‍ടെയ്ന്‍മെന്റ്സ്’ നല്കിയ ഹര്‍ജി പരിഗണിക്കവേയാണു കോടതി ഇക്കാര്യം ആരാഞ്ഞത്.
ഇന്നലെ സെന്‍സര്‍ ബോര്‍ഡ് തീരുമാനം ഹാജരാക്കാതിരുന്നതിനെത്തുടര്ന്ന് ഹര്‍ജി ഉച്ചകഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി. പിന്നീട് പരിഗണിച്ചപ്പോള്‍ സിനിമയുടെ പേരിലും സംഭാഷണങ്ങളിലും "ജാനകി’എന്ന് ഉപയോഗിച്ചിട്ടുള്ളിടത്ത് ഭേദഗതിയോടെ സര്‍ട്ടിഫിക്കറ്റ് നല്കാമെന്നുള്ള ഉത്തരവിന്റെ ഉള്ളടക്കം സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷക കോടിയെ അറിയിച്ചു. ഇത്തരമൊരു ഭേദഗതി വേണ്ടതിന്റെ കാരണം എന്താണെന്ന് കോടതി ചോദിച്ചു.
ജാതീയ, വംശീയ വിദ്വേഷത്തിനു കാരണമാകുന്ന ദൃശ്യങ്ങളോ വാക്കുകളോ പാടില്ലെന്ന മാര്‍ഗരേഖ ലംഘിക്കപ്പെട്ടിട്ടുള്ളതായി അഭിഭാഷക അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമവും ലൈംഗികച്ചുവയുള്ള ഭാഷയും ഈ സിനിമയിലുണ്ട്.
നിര്‍മാതാക്കള്‍ക്കു ലഭിച്ചത് കാരണംകാണിക്കല്‍ നോട്ടീസാണോയെന്ന് ആരാഞ്ഞ കോടതി, എങ്കില്‍ മറുപടി നല്‍കാനോ അപ്പീല്‍ നല്‍കാനോ കഴിയുമല്ലോയെന്ന് ഹർജിക്കാരോടു ചോദിച്ചു.
റിവൈസിംഗ് കമ്മിറ്റി വീണ്ടും സിനിമ വിലയിരുത്തിയശേഷം സെന്‍സര്‍ ബോര്‍ഡ് ഇറക്കിയ ഉത്തരവ് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
Movies
സുരേഷ് ഗോപിയുടെ ജെഎസ്കെ സിനിമാ വിവാദത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക. തിങ്കളാഴ്ച സിബിഎഫ്സിയുടെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്താനും ഫെഫ്ക തീരുമാനിച്ചു.
അമ്മയും നിര്‍മാതാക്കളുടെ സംഘടനയും ഉള്‍പ്പെടെ എല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.സുരേഷ് ഗോപിയുടെ ജെഎസ്കെ സിനിമാ വിവാദത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക.
തിങ്കളാഴ്ച സിബിഎഫ്സിയുടെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്താനും ഫെഫ്ക തീരുമാനിച്ചു. അമ്മയും നിര്‍മാതാക്കളുടെ സംഘടനയും ഉള്‍പ്പെടെ എല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.
""ജാനകി വേഴ്സസ് കേരള എന്ന സിനിമയെ സംബന്ധിച്ചുള്ള ഒരു വിഷയമായി ഇതിനെ നമുക്ക് കാണാന്‍ കഴിയില്ല. കുറച്ചു കാലങ്ങളായി നമ്മുടെ സാംസ്കാരിക രംഗത്ത് സിനിമയിലടക്കം ഇത്തരം പ്രവണതകള്‍ വര്‍ധിച്ചുവരുന്നുണ്ട്.
ഏതെങ്കിലുമൊരു രാഷ്ട്രീയ നിലപാടിന്റ ഭാഗമായിട്ട് സംഭവിക്കുന്നതാണെന്ന് കരുതേണ്ടതില്ല. കാരണം സിബിഎഫ്സി പോലുള്ള സ്ഥാപനങ്ങള്‍ സ്വതന്ത്രമായിട്ട് പുതിയ ഗൈഡ്ലൈനുകള് സ്വയം തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ തുടര്‍ച്ചയാണ് ജെഎസ്കെ എന്ന സിനിമയുമായി ബന്ധപ്പെട്ട് സംഭവിച്ചിരിക്കുന്നത്.
കേരളത്തിന്റെ സാംസ്കാരിക സമൂഹം ഇത് അഡ്രസ് ചെയ്യാതെ ഇരുന്നാല്‍ ഇത്തരം പ്രവണതകള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കും. സ്വതന്ത്രം ഹനിക്കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ വിഷയം. സിനിമയെ മാത്രം ബാധിക്കുന്നതാണെന്ന് നമ്മള് കരുതേണ്ടതില്ല.
ഇത് സമീപകാലത്ത് ആരംഭിക്കുകയും നിര്‍ബാധം തുടരുകയും ചെയ്യുന്ന പ്രവണതയാണ്. ഇത് കൂടുതല്‍ കൂടുതല്‍ സാസ്കാരികമായി നമ്മുടെ സമൂഹത്തെ ബാധിക്കുകയും ഭയാനകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ തുടര്‍ച്ചയായി മാറുകയും ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അതുകൊണ്ട് സിനിമയുടെ മാത്രം പ്രശ്നമാണെന്ന രീതിയില്‍ ഇതിനെ കാണുന്നത് ശരിയല്ല. അതുകൊണ്ടാണ് സാംസ്കാരിക രംഗം ശ്രദ്ധിക്കുന്ന പ്രത്യക്ഷ സമരപരിധിയിലേക്ക് പോകാന്‍ ഫെഫ്ക തീരുമാനിക്കുന്നത്.
ഒരു സമ്മര്‍ദത്തിന്റെ ഭാഗമായി ഒരു വഴങ്ങി കൊടുക്കലിന് വഴി ഒരുക്കുകയാണെങ്കില്‍ നാളെ ഇതിനേക്കാള്‍ ഭീകരമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്ന കാര്യത്തില്‍ സംശയമില്ല.
അതുകൊണ്ടാണ് സംവിധായക സംഘടനകള്‍ അടക്കം എല്ലാ സംഘടനകളും അണിനിരന്നുകൊണ്ട് സംയുക്തമായ സമരപരിപാടി ആവിഷ്കരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. നിയമം അനുവദിക്കുന്ന സ്വതന്ത്രം എല്ലാ സര്‍ഗാത്മകത പ്രവര്‍ത്തികള്‍ക്കും ലഭ്യമാകുന്ന ഒരു അന്തരീക്ഷത്തിലേക്ക് വളരെ വ്യക്തമായ ഒരു തീരുമാനം കോടതിയില്‍ നിന്നും ലഭിക്കുമെന്ന് നമ്മള് ആഗ്രഹിക്കുകയാണ്,'' രഞ്ജി പണിക്കര്‍ പറഞ്ഞു.
Kerala
കൊച്ചി: ‘ജെഎസ്കെ-ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ റിവൈസിംഗ് കമ്മിറ്റി വീണ്ടും ഇന്നു കാണാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഹര്‍ജി നാളെ പരിഗണിക്കുന്നതാണ് ഉചിതമെന്നു ഹൈക്കോടതി. റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സെന്‍സര്‍ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരേ സുരേഷ് ഗോപി നായകനായ സിനിമയുടെ നിർമാതാക്കള്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ബെഞ്ച് പരിഗണിച്ചത്.
റിലീസിംഗ് തികഞ്ഞ അനിശ്ചിതത്വത്തിലാണെന്നു ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഈ മാസം 12ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ല. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ജാനകി എന്നായതാണു സര്‍ട്ടിഫിക്കറ്റ് നല്കാതിരിക്കാന് കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തേ ടീസറിന് സർട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെന്നും ഹര്‍ജിക്കാർ കോടതിയിൽ അറിയിച്ചു.
സിനിമ വീണ്ടും കാണാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടില്ലേയെന്നു കോടതി ചോദിച്ചു. ഈ സാഹചര്യത്തില്‍ റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനം കോടതിയെ അറിയിക്കണമെന്നും അതിനുശേഷം ഹര്‍ജി പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയുടെ തീരുമാനത്തിനു വിധേയമായി മാത്രമേ ഇനി റിലീസ് ചെയ്യാനാകൂഎന്നതിനാല് നേരത്തേ നിശ്ചയിച്ച പ്രകാരം നാളെ സിനിമ റിലീസ് ചെയ്യാൻ സാധ്യതയില്ല.
Movies
സുരേഷ് ഗോപിക്കു പിറന്നാൾ ആശംസകളുമായി ഒറ്റക്കൊമ്പൻ ടീം. ചിത്രത്തിൽ നിന്നുള്ള സ്പെഷൽ ഗ്ലിംപ്സ് കോർത്തിണക്കിയാണ് ടീം പിറന്നാൾ ആശംസകൾ നേർന്നത്. സുരേഷ് ഗോപിക്കു പിറന്നാൾ ആശംസകളുമായി ഒറ്റക്കൊമ്പൻ ടീം. ചിത്രത്തിൽ നിന്നുള്ള സ്പെഷൽ ഗ്ലിംപ്സ് കോർത്തിണക്കിയാണ് ടീം പിറന്നാൾ ആശംസകൾ നേർന്നത്.
സുരേഷ് ഗോപിയുടെ 250 മത് ചിത്രമായാണ് ഗോകുലം ഗോപാലൻ നിർമിക്കുന്ന ഒറ്റക്കൊമ്പൻ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്.
Movies
ജെഎസ്കെ–ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ഈ മാസം 27ന് റിലീസ് ചെയ്യുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് സംവിധായകൻ പ്രവീൺ നാരായണൻ. ജെഎസ്കെ–ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ഈ മാസം 27ന് റിലീസ് ചെയ്യുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് സംവിധായകൻ പ്രവീൺ നാരായണൻ.
ദൈവങ്ങളുടെ പേര് സിനിമയ്ക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ലെന്ന് പ്രവീൺ കുറിച്ചു. അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണ് കേന്ദ്ര സെൻസർ ബോർഡിന്റേതെന്നും പ്രവീൺ പറയുന്നു.
‘‘നാളെ മുംബൈയിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ റിവൈസ് കമ്മിറ്റി സിനിമ കണ്ട് വെള്ളിയാഴ്ച തന്നെ മറുപടി നൽകണം: കേരള ഹൈക്കോടതി. ദൈവങ്ങളുടെ പേര് സിനിമയ്ക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല, ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെ എന്ത് പേരാണ് ഉള്ളത് ?
മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു വിശ്വാസത്തിൽ ദൈവത്തിന്റെ പേര് മനുഷ്യൻ ഉപയോഗിക്കരുത്, സിനിമയിൽ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണ്.
ജാനകി എന്ന പേര് ഉപയോഗിച്ചത് വഴി ആരെയെങ്കിലും അപമാനിക്കുക എന്ന ലക്ഷ്യം കഥയിലോ, തിരക്കഥയിലോ ഉണ്ട് എങ്കിൽ മനസിലാക്കാമായിരുന്നു.
ഈ സിനിമ പുരാണ കഥയോ, ചരിത്ര കഥയോ ഒന്നുമല്ലെന്നും, ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ബലാൽസംഘത്തിന് ഇരയാകുന്ന ഒരു സ്ത്രീയുടെ അതിജീവിനത്തിന്റെ പോരാട്ടം പറയുന്ന സിനിമയാണ് എന്നും, സിനിമ കാണുന്ന റിവൈസ് കമ്മിറ്റി മനസിലാക്കുമെന്ന്, ഉറച്ചു വിശ്വസിക്കുന്നു.
ഈ ഒരു വിഷയം ഉണ്ടായ ആ നിമിഷം മുതൽ, കൂടെ നിന്ന് ധൈര്യം തരികയും എല്ലാ കാര്യങ്ങളിലും ആത്മാർഥമായി ഇടപെടുന്ന ബി. ഉണ്ണികൃഷ്ണൻ സാറിനും, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാധ്യമ സുഹൃത്തുക്കൾ എല്ലാവരോടും സ്നേഹത്തിന്റെ ഭാഷയിൽ ഒരു പാട് നന്ദി.’’ പ്രവീൺ പറഞ്ഞു.