x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുരേഷ് ഗോപിക്ക് എതിരായ ഹർജി:‌ നോട്ടീസയച്ചു

വെബ്ഡെസ്ക്
Published: July 28, 2026 12:12 AM IST | Updated: July 28, 2026 12:12 AM IST

സു​രേ​ഷ് ഗോ​പി​

ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​രി​ലെ ബി​ജെ​പി ലോ​ക്സ​ഭാം​ഗം സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യ​ത്തെ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി ത​ള്ളാ​ൻ വി​സ​മ്മ​തി​ച്ച കേ​ര​ള ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രാ​യ അ​പ്പീ​ലി​ൽ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ​യ​ച്ചു.

ഹ​ർ​ജി നി​ല​നി​ൽ​ക്കു​മെ​ന്നും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാം എ​ന്നു​മു​ള്ള ഏ​പ്രി​ൽ ഒ​ന്നി​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ​യാ​ണ് സു​രേ​ഷ് ഗോ​പി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 123-ാം വ​കു​പ്പ് പ്ര​കാ​രം സു​രേ​ഷ് ഗോ​പി​യും ഏ​ജ​ന്‍റു​മാ​രും അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടു​ക​ളും ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം.

പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ ക​ച്ച​വ​ട​ക്കാ​ർ​ക്ക് കു​ട​ക​ൾ വി​ത​ര​ണം ചെ​യ്തെ​ന്ന ആ​രോ​പ​ണം മാ​ത്രം ഒ​ഴി​വാ​ക്കി ബാ​ക്കി ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. അ​ടു​ത്ത മാ​സം 17ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Tags : Notice Petition SureshGopi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up