x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാടകം കളിക്കുന്നത് ആരെന്ന് കോൺഗ്രസിനോട് ചോദിക്കൂ; തൃശൂരിലെ വേദിയിൽ പൊട്ടിത്തെറിച്ച് സുരേഷ് ഗോപി


Published: December 25, 2025 04:12 AM IST | Updated: December 25, 2025 04:32 AM IST

തൃശൂർ: തൃ​ശൂ​രി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​വേ​ദി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​റും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ വാ​ക്പോ​രി​ന് വേ​ദി​യാ​യി.

റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഉ​ത്ത​രേ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ ബൈ​ജു വ​ർ​ഗീ​സ് ഉ​ന്ന​യി​ച്ച വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ത​ർ​ക്ക​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

ക്രി​സ്തു അ​നു​ഭ​വി​ച്ച​തി​നേ​ക്കാ​ൾ വ​ലി​യ പീ​ഡ​ന​ങ്ങ​ളാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന ബൈ​ജു വ​ർ​ഗീ​സി​ന്‍റെ പ​രാ​മ​ർ​ശം കേ​ന്ദ്ര​മ​ന്ത്രി​യെ പ്ര​കോ​പി​പ്പി​ച്ചു. സ​ദ​സി​ലി​രു​ന്ന സു​രേ​ഷ് ഗോ​പി ഉ​ട​ൻ ത​ന്നെ ഇ​തി​ന് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ത്ത​രേ​ന്ത്യ​യി​ൽ ഇ​ത്ത​രം നാ​ട​ക​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത് ആ​രാ​ണെ​ന്ന് കോ​ൺ​ഗ്ര​സു​കാ​രോ​ട് ത​ന്നെ ചോ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ തി​രി​ച്ച​ടി.

രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ന​ട​ത്തു​ന്ന വ​ക്ര​ബു​ദ്ധി​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ ദേ​വ​നും കേ​ന്ദ്ര​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച് സം​സാ​രി​ച്ചു.

ഉ​ത്സ​വ​കാ​ല​ത്തെ സ​ന്തോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലും രാ​ഷ്ട്രീ​യ വി​യോ​ജി​പ്പു​ക​ൾ പ​ര​സ്യ​മാ​യി പ്ര​ക​ട​മാ​യ​ത് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചു.

Tags : SureshGopi ThrissurNews KeralaPolitics CongressVsBJP UnionMinister

Recent News

Corehub Up