National
ഇംഫാൽ: മണിപ്പുരിൽ ഉഖ്റുൽ ജില്ലയിൽ രണ്ടു വ്യത്യസ്ത വെടിവയ്പുകളിലായി മൂന്നു പേർ കൊല്ലപ്പെട്ടു. ഗോത്ര വിഭാഗക്കാരാണ് ഏറ്റുമുട്ടിയത്. മുല്ലം ഗ്രാമത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. രണ്ടു മൃതദേഹങ്ങൾ ഇവിടെനിന്നു കണ്ടെടുത്തു.
ഇന്നലെ പുലർച്ചെ മുല്ലം ഗ്രാമത്തിൽ സായുധ തീവ്രവാദികൾ തമ്മിൽ വെടിവയ്പുണ്ടായി. ഏതാനും വീടുകൾ തീവ്രവാദികൾ കത്തിച്ചു. രണ്ടു വില്ലേജ് വോളന്റിയർമാർ കൊല്ലപ്പെട്ടതിൽ കുക്കി സംഘടനകൾ പ്രതിഷേധിച്ചു.
ഇന്നലെ രാവിലെ സിനാകെയ്തേയി ഗ്രാമത്തിലുണ്ടായ വെടിവയ്പിൽ 29 വയസുള്ള യുവാവ് കൊല്ലപ്പെട്ടു. നാഗാ വിഭാഗക്കാരനാണ് കൊല്ലപ്പെട്ടത്. കുക്കികളാണ് ആക്രമണത്തിനു പിന്നിലെന്ന് നാഗാ വിഭാഗം ആരോപിച്ചു.
Kerala
കോഴിക്കോട്: ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിൽ പന്തീരങ്കാവ് പയ്യെടിത്താഴത്തെ വീട്ടില്‍നിന്ന് എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്ന് പേര് പിടിയിലായി. മൊയിലോത്തറ സ്വദേശി ദിവ്യ, തൊട്ടില്‍പ്പാലം സ്വദേശി സിഗിന് ചന്ദ്രന്, നല്ലളം സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പരിശോധനയിൽ പിടിയിലായത്. ഇതോടെ നാല് ദിവസംകൊണ്ട് ജില്ലയിൽ പിടികൂടിയത് ഒരു കിലോ എംഡിഎംഎ ആണെന്ന് പോലീസ് പറഞ്ഞു.
കോവൂരില്‍ നടത്തിയ പരിശോധനയിൽ പൊക്കുന്ന് സ്വദേശി അരുണ്‍കുമാര്‍ 200 ഗ്രാം എംഡിഎം എയുമായി പിടിയിലായി. ബംഗളൂരുവില്‍നിന്നു ലഹരി മരുന്നെത്തിച്ച് വിതരണം ചെയ്യുകയാണ് ഇയാളുടെ പതിവ്. മുമ്പ് രണ്ട് തവണ എംഡിഎംഎയുമായി ഇയാള്‍ പിടിയിലായിരുന്നു.
കഴിഞ്ഞ ദിവസം ഗോവിന്ദപുരത്തെ സ്വകാര്യലോഡ്ജില്‍ നിന്ന് വാണിമേല്‍ സ്വദേശി ഷംസീറിനെ 710 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് പിടികൂടിയിരുന്നു. ബംഗളൂരു, ഗോവ, ദില്ലി തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ് ഇയാള്‍ ലഹരി മരുന്നെത്തിച്ചിരുന്നത്.
International
മോസ്കോ: റഷ്യൻ തലസ്ഥാനമായമോസ്കോയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു ട്രാഫിക് പോലീസുകാർ അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. റഷ്യൻ സൈനിക ജനറൽ തിങ്കളാഴ്ച കാർബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്തിനടുത്തായിരുന്നു ഇന്നലത്തെ സംഭവം.
സംശയാസ്പദ സാഹചര്യത്തിൽ ഒരാൾ ഇവിടെ നിൽക്കുന്നതു കണ്ട് ട്രാഫിക് പോലീസുകാർ സമീപിക്കുകയായിരുന്നു. ഇയാൾ ഈ സമയം സ്ഫോടനം നടത്തിയെന്നാണ് അനുമാനം. മരിച്ച മൂന്നാമൻ ആരാണെന്നു വ്യക്തമാക്കിയിട്ടില്ല. സ്ഫോടനം നടത്തിയ ആളാണെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
റഷ്യൻ സായുധ സേനയിലെ ഓപ്പറേഷണൽ ട്രെയിനിംഗ് വിഭാഗത്തിന്റെ മേധാവി ആയിരുന്ന ലഫ്. ജനറൽ ഫാനിൽ സർവനോവ് തിങ്കളാഴ്ച കൊല്ലപ്പെട്ടത് ഇതിനോട് അടുത്ത സ്ഥലത്താണ്. അദ്ദേഹത്തിന്റെ കാറിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിനു പിന്നിൽ യുക്രെയ്നാണെന്നു റഷ്യ ആരോപിക്കുന്നു.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നു യാത്രക്കാരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) വിഭാഗം പിടികൂടി.
എരുമേലി സ്വദേശി ഷഹിൽ ബഷീർ, ഈരാറ്റുപേട്ട സ്വദേശി അബു സലിം, കാഞ്ഞിരപ്പള്ളി സ്വദേശിനി അൽഫാന എന്നിവരാണു പിടിയിലായത്. 7.5 കോടി രൂപ വിലവരുന്ന 7.6 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്ത
National
കർണാടക: മരക്കരി കത്തിച്ച പുക ശ്വസിച്ച് മൂന്ന് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്.
തണുപ്പിൽനിന്ന് രക്ഷനേടാനാണ് ഇവർ മുറിയിൽ മരക്കരി കത്തിച്ചത്. ഇതിൽ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്.
ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസി (19)നെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.