പ്രതീകാത്മക ചിത്രം
കട്ടപ്പന: യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ മൂന്നുപേർ പിടിയിൽ. തൂങ്കുഴി കായപ്ലാക്കൽ മനു(37), വള്ളക്കടവ് പുന്നക്കാട്ട് വിജിൻ(30), വള്ളക്കടവ് പുന്നക്കാട്ട് സിനോജ്(43) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആറോടെ വള്ളക്കടവിലെ ലൈബ്രറിക്കു സമീപമായിരുന്നു സംഭവം.
പാറക്കടവ് പാരത്തിനാൽ സജിയെയാണ് സംഘം ആക്രമിച്ചത്. ലൈബ്രറിയിൽ മെന്പർഷിപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നു പറയുന്നു. പ്രതികൾക്ക് സജിയോട് വൈരാഗ്യമുണ്ടായിരുന്നു. കല്ലും ലോഡിംഗിന് ഉപയോഗിക്കുന്ന ഹുക്കും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിലടക്കം പരിക്കേറ്റ സജി ചികിത്സയിലാണ്.
Tags : Local News Nattuvishesham Three people arrested