എംസിഎ കറ്റാനം വൈദിക ജില്ലയുടെ നേതൃത്വത്തിൽ പൂഴിക്കാട് കത്തോലിക്ക പള്ളിയിൽ സംഘടിപ്പിച്ച ബെനഡിക്ട് മാർ ഗ്രിഗോറിയോസ് അനുസ്മരണസമ്മേളനം സി.വി. ശാന്തകുമാർ എംഎ
കറ്റാനം: മാവേലിക്കര രൂപതയിലെ കറ്റാനം വൈദിക ജില്ലാ മലങ്കര കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ആർച്ച്ബിഷപ് ബെനഡിക്ട് മാർ ഗ്രിഗോറിയോസ് അനുസ്മരണ സമ്മേളനവും വിമുക്ത ഭടന്മാരെ ആദരിക്കലും കൈത്താങ്ങ് സഹായ നിധിയുടെ വാർഷികവും സംഘടിപ്പിച്ചു. പൂഴിക്കാട് സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ പള്ളിയിൽ സി. ശാന്തകുമാർ എം എൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. എംസിഎ വൈദിക ജില്ലാ പ്രസിഡന്റ് ഡോ. ജോൺ ടി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. റവ. ഗീവർഗീസ് നെടിയത്ത് റമ്പാൻ ബനഡിക്ട് മാർഗ്രിഗോറിയോസ് അനുസ്മരണ പ്രഭാഷണം നടത്തി.
15 ദേവാലയങ്ങളിൽനിന്നുമുള്ള അമ്പതോളം വിമുക്ത ഭടന്മാരെ ആദരിച്ചു. രൂപത വികാരി ജനറാൾ മോൺ. ജോബ് കല്ലുവിളയിൽ അനുഗ്രഹ സന്ദേശം നൽകി. ഫാ. ജോൺ കടുവിങ്കൽ ഫാ. മാത്യു വലിയപറമ്പിൽ, ഫാ. മാത്യൂസ് കുഴിവിള, ഫാ. സിൽവസ്റ്റർ തെക്കേടത്ത്, അഡ്വ. അനിൽ ബാബു, ഡോ. ഷാജി എം. സ്റ്റാൻലി, ആർ. ജോസഫ്, ബെന്നി പണയിൽ, ജിജി യോഹന്നാൻ, കോശി പാറത്തുണ്ടിൽ, വിത്സൺ, രാജൻ കൈപ്പള്ളിൽ, രഞ്ജൻ ജോർജ്, എസ്. അജയൻ, ആനി ജോൺ, ബിജു മാത്യൂസ് എന്നിവർ പ്രസംഗിച്ചു.
Tags :