x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ത്തി​രി​പ്പി​ന് വി​രാ​മം: വെ​ട്ടി​യാ​ർ ക​ന്നി​മേ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി

വെബ് ഡെസ്ക്
Published: October 19, 2026 11:42 PM IST | Updated: October 19, 2026 11:42 PM IST

ക​ന്നി​മേ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ തീ​ര​ത്ത് വെ​ട്ടി​യാ​ർ പു​ല​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പം കി​ണ​റി​ന്‍റെ പ​ണി​പു​രോ​ഗ​മി​ക്കു​ന്നു.

മാ​ങ്കാം​കു​ഴി: ര​ണ്ട​ര​പ​തി​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ട് ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തിന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള വെ​ട്ടി​യാ​ർ ക​ന്നി​മേ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ളും ഒ​പ്പം ക​രാ​റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​തി​നെ​യും തു​ട​ർ​ന്ന് 1.40 കോ​ടി രൂ​പ ജ​ല അ​ഥോ​റി​റ്റി​യി​ൽ മു​ൻ​കൂ​റാ​യി അ​ട​ച്ച പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ലാ​യി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ​യാ​ണ് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ തീ​ര​ത്ത് വെ​ട്ടി​യാ​ർ പു​ല​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പം കി​ണ​റി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യി​ക്കൊണ്ടി​രി​ക്കു​ക​യാ​ണ്. ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ് ഓ​വ​ർ​ഹെ​ഡ് ടാ​ങ്കും പൈ​പ്പു​ക​ളും​സ്ഥാ​പി​ക്കു​ക.​

വെ​ട്ടി​യാ​ർ ക​ന്നി​മേ​ൽ കോ​ള​നി​യി​ലെ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് ടാ​ങ്ക് പ​ണി​യു​ന്ന​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു​മു​ത​ൽ 11 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags :

Recent News

Corehub Up