കുമരകം കലാഭവന്റെ നേതൃത്വത്തിൽ നടത്തുന്ന നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം
കുമരകം: കുമരകം കലാഭവന്റെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ഗവ എച്ച് എസ്എസ് യുപി സ്കൂളിൽ നടക്കുന്ന ത്രിദിന പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കലാഭവൻ വർക്കിംഗ് പ്രസിഡന്റ് ടി.കെ. ലാൽ ജ്യോത്സ്യർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് , കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ ഷിജോ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അലൻ കുര്യാക്കോസ് മാത്യു, പഞ്ചായത്ത് അംഗം സലീമ ശിവാത്മജൻ, കലാഭവൻ ഭാരവാഹികളായ എം.എൻ. ഗോപാലൻ ശാന്തി, രാജി സാജൻ, സാൽവിൻ കൊടിയന്ത്ര, അമ്മാൾ, സാജുലാൽ എന്നിവർ പ്രസംഗിച്ചു.
Tags :